മുഹബത്ത് – 15 3അടിപൊളി  

രാമേന്ദ്രൻ ചേട്ടൻ പോയതും ഫാസിലും ശ്രീരാഗും തങ്ങളുടെ പഴയ വിശേഷങ്ങൾ വീണ്ടും എന്നോട് തുടർന്നുപറയാൻ തുടങ്ങി.

അവരുടെ സംസാരം തുടർന്നുപോയപ്പോൾ ഞാൻ ഫാസിലിനോടും ശ്രീരാഗിനോടും ചോദിച്ചു: “നിങ്ങൾക്കിപ്പോൾ അവരുമായിട്ട് നല്ല കോൺടാക്ട് ഒക്കെ ഉണ്ടോ?”

അതിന് ഫാസിൽ മറുപടി നൽകി: “പിന്നെന്താ ചേട്ടാ… ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കാറൊക്കെയുണ്ട്. ഞങ്ങൾ നാട്ടിൽ പോകുന്നതിന് മുമ്പ് പോലും അവരുടെ റൂമിൽ ഒക്കെ പോയിട്ടാണ് വന്നത്.”

ഞാൻ ഒന്നു മൂളിയിട്ട് വീണ്ടും ചോദിച്ചു: “ഹാ,

നിങ്ങൾ നാട്ടിൽ നിന്ന് തിരിച്ചു വന്നിട്ട് ഇതുവരെ അവരെ പോയിക്കണ്ടില്ലേ?”

ശ്രീരാഗാണ് അതിന് മറുപടി പറഞ്ഞത്: “അല്ല ചേട്ടാ… നാട്ടിൽ നിന്ന് വന്നിട്ട് അതിനുള്ള സമയം കിട്ടിയില്ല, പിന്നെ ജോലി തിരക്കും കാര്യങ്ങളും കാരണം ഇതുവരെ അവിടേക്ക് പോകാൻ പറ്റിയിട്ടില്ല.”

ഞാൻ അവരെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു: “അതെയോ? അപ്പോള്‍ നിങ്ങൾക്കിനി അവിടേക്ക് പോകാൻ പ്ലാൻ ഒന്നുമില്ലേ? അവരെയൊക്കെ ഒന്ന് കണ്ടിട്ട് പോന്നൂടെ?” നിങ്ങള്‍ വന്നിട്ട് അവരെ കാണാനായി പോയില്ലെങ്കില്‍ മോശം അല്ലെ, പ്രത്യേകിച്ച് അവരുമായി ഇത്ര അടുപ്പം ഉള്ള സ്ഥിതിക്ക്.

അവർ അല്പം ആലോചിച്ചുകൊണ്ട് പറഞ്ഞു: “പോണം എന്നൊക്കെയുണ്ട് ചേട്ടാ, എങ്കിലും എപ്പോഴാ പോകാൻ പറ്റുക എന്ന് കൺഫ്യൂഷൻ ആണ്.”

അപ്പോൾ ഞാൻ വളരെ കൂളായി അവരെ

കൺവിൻസ് ചെയ്യുന്ന രീതിയിൽ പറഞ്ഞു: “പിന്നെന്താ…  മറ്റന്നാൾ  ലീവ്

അല്ലേ? അപ്പോൾ പിന്നെ അന്ന് തന്നെ അവിടേക്ക് പോയിക്കൂടെ? ലീവ് ദിവസങ്ങളിൽ വെറുതെ ഫ്ലാറ്റിൽ ഇരുന്ന് ബോറടിക്കുന്നതിനേക്കാൾ നല്ലത് അങ്ങോട്ട് പോയി അവരെ ഒന്ന് കണ്ട് സംസാരിച്ചിട്ട് വരുന്നതല്ലേ?

ഞാൻ ഫാസിലിനെയും ശ്രീരാഗിനെയും പഴയ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോകാൻ കൺവിൻസ് ചെയ്യുന്ന  സമയത്താണ്, ഫ്രഷായി വസ്ത്രം മാറി രാമേന്ദ്രൻ ചേട്ടൻ തന്റെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്. ചേട്ടൻ ഞങ്ങളുടെ അരികിലേക്ക് നടന്നു വന്നുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:

“എന്താടാ, നിങ്ങളൊക്കെ ഇവിടെ എന്ത് ചർച്ചയിലാണ്?

രാമേന്ദ്രൻ ചേട്ടൻ വന്നിരിക്കുന്നത് കണ്ടതും ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു:

“വേറെയൊന്നുമല്ല ചേട്ടാ… ഫാസിലും ശ്രീരാഗും അവരുടെ പഴയ റൂമിലെ ഫ്രണ്ട്സിനെക്കുറിച്ച് പറയുകയായിരുന്നു. നാട്ടിൽ നിന്ന് വന്നിട്ട് അവരെ ഇതുവരെ ഒന്ന് കാണാൻ പോയില്ലല്ലോ, അതുകൊണ്ട് മറ്റന്നാൾ ലീവ് അല്ലേ, അപ്പൊ അന്ന് അങ്ങോട്ടൊന്ന് പോയി അവരെ ഒക്കെ കണ്ട് വരാൻ ഞാൻ ഇവരോട് പറയുകയായിരുന്നു.”

ഫാസിൽ അത് കേട്ട് തലയാട്ടിക്കൊണ്ട് പറഞ്ഞു: “അതേ ചേട്ടാ… ഷാജു ചേട്ടൻ പറഞ്ഞതുപോലെ പോണം എന്ന് പ്ലാനുണ്ട്,

രാമേന്ദ്രൻ ചേട്ടൻ സോഫയിലേക്ക് ഇരുന്നുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “അത് നല്ല കാര്യമാണല്ലോ! പിന്നെ എന്തിനാ ആലോചിച്ച് സമയം കളയുന്നത്? ലീവ് ദിവസങ്ങളിൽ വെറുതെ ഫ്ലാറ്റിൽ അടച്ചു പൂട്ടിയിരിക്കുന്നതിനേക്കാൾ നല്ലത് അങ്ങനെയൊക്കെ പുറത്തിറങ്ങി സുഹൃത്തുക്കളെ ഒക്കെ കണ്ട് സംസാരിക്കുന്നതല്ലേ.

ഹൻസിബയും ചേട്ടന്റെ വാക്കുകളെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു: “അതേ, ചേട്ടൻ പറഞ്ഞത് ശരിയാ. കുറച്ചു ദിവസമായി ജോലിയുടെ തിരക്കുമൊക്കെയായിട്ട് നിൽക്കുകയല്ലേ, അവരെയും ഒന്ന് കണ്ടിട്ട് വരാമല്ലോ.”

ഞാനും രാമേന്ദ്രൻ ചേട്ടനും ഹൻസിബയും കൂടി ഒരേപോലെ അവരെ അവിടേക്ക് പോകാൻ പ്രേരിപ്പിച്ചപ്പോൾ,

ഫാസിലും ശ്രീരാഗും അത് പൂർണ്ണമായും സമ്മതിച്ചു.

ശ്രീരാഗ് ചിരിച്ചുകൊണ്ട് പറഞ്ഞു: “ശരിയാണ് ചേട്ടാ, എന്നാൽ പിന്നെ വെള്ളിയാഴ്ച ഉച്ചയോടെ ഞങ്ങളൊന്ന് അവിടേക്ക് പോയിട്ട് വരാം.

അങ്ങനെ വെള്ളിയാഴ്ച കുറച്ചുനേരത്തേക്ക് ഫാസിലും ശ്രീരാഗും ഫ്ലാറ്റിൽ ഉണ്ടാകില്ല എന്ന കാര്യം ഉറപ്പായി. ഞാനും രാമേന്ദ്രൻ ചേട്ടനും ഹൻസിബയും മനസ്സിൽ കരുതിയ  പ്ലാനിന് വഴിതെളിയുകയായിരുന്നു അത്.

ഹൻസിബ കൗതുകത്തോടെ ചേട്ടനെ

Updated: November 10, 2026 — 3:42 pm

Leave a Reply

Your email address will not be published. Required fields are marked *