മുഹബത്ത് – 15 3അടിപൊളി  

ഇവിടെയിരുന്ന് തന്നെ കളിക്കാലോ!”

ഫാസിലും ശ്രീരാഗും ഒരേ സ്വരത്തിൽ ആവേശയോടെ പറഞ്ഞു: “ആഹാ, എന്നാൽ പിന്നെ നമുക്ക് ഇവിടെത്തന്നെ ഇരുന്നിട്ട് കളിക്കാം! ചേച്ചിയും കൂടി കൂടിയാല്‍ പിന്നെ രാത്രി മുഴുവൻ നല്ല രസമായിട്ട് നേരം പോക്കാവുമല്ലോ!”

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി  ഫ്ലാറ്റിൽ ഇരുന്ന് ചീട്ടുകളി കളിക്കാനുള്ള പ്ലാൻ ഫൈനൽ ചെയ്തു. അപ്പോൾ ഫാസിൽ ആവേശത്തോടെ പെട്ടെന്ന് പറഞ്ഞു:

“ആഹാ, എന്നാൽ പിന്നെ നമുക്ക് ഇന്ന് രാത്രി തന്നെ കളി അങ്ങ് തുടങ്ങിയാലോ?”

ഞാൻ കള്ളച്ചിരിയോടെ ഒന്ന് ചോദിച്ചു: “ഇന്ന് തന്നെ വേണോടാ?”

അവർ ഒരേ സ്വരത്തിൽ നിർബന്ധിച്ചുകൊണ്ട് പറഞ്ഞു: “പിന്നെന്താ, ഇന്ന് തന്നെ വേണം! ഇന്ന്  എന്താ ഒരു കുഴപ്പം?.”

തുടർന്ന് ഫാസിൽ ചോദിച്ചു: “ചേട്ടന്റെ കയ്യിൽ

കളിക്കാൻ പാകത്തിന് കാർഡ്സ്  ഉണ്ടോ?”

അതു കേട്ട് രാമേന്ദ്രൻ ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “കാർഡ്സോ? എന്റെ കയ്യിൽ ഇപ്പോൾ ഒരു സെറ്റ് ഉണ്ട്. എന്നാലും അത് പോരാല്ലോ, ഞാൻ  പുറത്തുപോയി രണ്ട്-മൂന്ന് സെറ്റ് കൂടി പുതിയത് വാങ്ങിയിട്ട് വരാം.”

അവർ ആവേശത്തോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു: “ആയിക്കോട്ടെ ചേട്ടാ, അങ്ങ് വാങ്ങിക്ക്!”

അങ്ങനെ രാമേന്ദ്രൻ ചേട്ടൻ പെട്ടെന്ന് പുറത്തേക്ക് പോയി, തിരികെ വരുമ്പോൾ കളിക്കാനായി രണ്ട്-മൂന്ന് സെറ്റ് പുതിയ

ചീട്ടുകളും മറ്റാവശ്യമായ സാധനങ്ങളും വാങ്ങി ഫ്ലാറ്റിലേക്ക് കയറിവന്നു.

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ചീട്ട് കളിക്കാനായി തയ്യാറായി. ഞാനും ഹൻസിബയും രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഫാസിലും വട്ടത്തിൽ ഒത്തുകൂടി. കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഞങ്ങൾ

അങ്ങോട്ടും ഇങ്ങോട്ടും ചെറിയ കുശലങ്ങളും രഹസ്യ സംസാരങ്ങളും ഒക്കെ പറയുന്നത് കണ്ടപ്പോൾ, ഹൻസിബ ഞങ്ങളെ നോക്കിക്കൊണ്ട് ചോദിച്ചു:

“എന്താ നിങ്ങളൊക്കെക്കൂടി ഇവിടെയിരുന്ന് ഇത്ര രഹസ്യമായിട്ട് ഒരു സ്വകാര്യം പറച്ചിൽ?”

അതു കേട്ടതും ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതൊന്നുമില്ല ഇത്ത… സാധാരണ ഞങ്ങൾ അവിടെ എന്തെങ്കിലും ബെറ്റ് വെച്ചിട്ടാണല്ലോ കളിക്കാറുള്ളത്, അതിന്റെ കാര്യമാലോചിച്ചതാ.”

അതു കേട്ടതും ഹൻസിബ കൗതുകത്തോടെ ചോദിച്ചു: “ഓഹോ… നിങ്ങൾ പൈസ വെച്ചിട്ടാണോ കളിക്കാറുള്ളത്?”എന്നാല്‍ ഞാന്‍ ഇല്ലേ എന്റെ കൈയില്‍ പൈസ ഇല്ലട്ടോ എന്ന് പറഞ്ഞു അവള്‍ ചിരിച്ചു.

അത് കണ്ടു ഞാൻ മറുപടി പറഞ്ഞു: “അങ്ങനെ പൈസയൊന്നും വെക്കൂല. നമ്മൾ സാധാരണ എന്തെങ്കിലും ഫുഡിനൊക്കെയായിരിക്കും ബെറ്റ്

വെക്കുന്നത്. പിന്നെ ചേട്ടന്റെ വകയിൽ പെട്ട കുറച്ച് ഫ്രണ്ട്സ് ഒക്കെ വരുമ്പോൾ, അവരൊക്കെ ചേർന്ന് കാശൊക്കെ വെച്ച് ഒന്നോ രണ്ടോ കളി ബെറ്റ് വെച്ച് കളിക്കാറുണ്ട്.”

അതു കേട്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു: “അതൊക്കെ ശരിയാണ്, ഇവിടെ നമ്മൾ ബെറ്റ് വെച്ചൊന്നും കളിക്കേണ്ട. വെറുതെ സാധാരണ ഒരു കളി കളിച്ചാൽ പോരെ?”

പക്ഷേ ശ്രീരാഗും ഫാസിലും അത് സമ്മതിച്ചില്ല. അവർ ആവേശത്തോടെ പറഞ്ഞു: “അതല്ല ചേട്ടാ, എന്തെങ്കിലും ഒക്കെ ഒരു ബെറ്റ് ഉണ്ടെങ്കിലേ കളിക്കൊരു വാശിയൊക്കെ ഉണ്ടാവുകയുള്ളൂ! ജയിക്കാനായിട്ട് എല്ലാവരും ആത്മാർത്ഥമായി കളിക്കില്ലേ. കാശൊന്നും വേണ്ട, നേരത്തെ പറഞ്ഞപോലെ വല്ല ഫുഡോ

അങ്ങനെ എന്തെങ്കിലും ഒക്കെ വെച്ച് നമുക്ക് ബെറ്റ് ആക്കാം.”

അപ്പോൾ രാമേന്ദ്രൻ ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഫുഡ് വേണ്ട നമുക്ക് ഇപ്പോൾ ആവശ്യത്തിന് നല്ല ഫുഡ് ഒക്കെ ഇവിടെ കിട്ടുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് പുറത്തുനിന്നുള്ള ഫുഡിന്റെ ഒക്കെ ആവശ്യം? നമുക്ക് വേണമെങ്കിൽ വേറെ വല്ലതും വെച്ച് ബെറ്റ് വെക്കാം.”

ചേട്ടൻ ഒന്ന് ആലോചിച്ചിട്ട് തുടർന്നു: “എന്നാൽ പിന്നെ നമുക്കൊരു കാര്യം ചെയ്യാം. നാളെ വെള്ളിയാഴ്ചയല്ലേ, അവധിയായതുകൊണ്ട് വീടൊക്കെ ഒന്ന് ഒതുക്കി വൃത്തിയാക്കണമല്ലോ. കളിയിൽ തോൽക്കുന്ന ആളുകൾ നാളെ ഫ്ലാറ്റ് മൊത്തം വൃത്തിയാക്കി വെക്കട്ടെ!”

Updated: November 10, 2026 — 3:42 pm

Leave a Reply

Your email address will not be published. Required fields are marked *