അതു കേട്ടതും ഹൻസിബ കള്ളച്ചിരിയോടെ ആവേശത്തോടെ പറഞ്ഞു: “ഓ… ആ ഐഡിയ കൊള്ളാമല്ലോ! ഇവരെക്കൊണ്ട് നാളെ ഫ്ലാറ്റ് ഒക്കെ അടിച്ചുവാരി വൃത്തിയാക്കിക്കാമെങ്കിൽ എനിക്ക് അതിലും വലിയൊരു സന്തോഷമില്ല.
അങ്ങനെയാണെങ്കിൽ എനിക്ക് രണ്ട് ദിവസം നന്നായിട്ട് റെസ്റ്റ് എടുക്കാമല്ലോ!”
രാമേന്ദ്രൻ ചേട്ടൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു: “അതൊക്കെ ശരിയാണ്, പക്ഷെ ചിലപ്പോൾ മോള് തോറ്റുപോയാലോ? അങ്ങനെ മോള് തോൽക്കുകയാണെങ്കിൽ പിന്നെ എന്ത് ചെയ്യും?”
അതു കേട്ടതും ഹൻസിബ യാതൊരു ടെൻഷനും ഇല്ലാതെ കൂളായി പറഞ്ഞു: “അതിനിപ്പോ എന്താ, ഞാൻ തോറ്റാൽ തന്നെ കുഴപ്പമില്ലല്ലോ! കാരണം ഞാൻ സ്ഥിരം ചെയ്യുന്ന പണിയല്ലേ അത്. പിന്നെ ഇവരെങ്ങാനും തോറ്റിട്ടുണ്ടെങ്കിലോ? എനിക്ക് അങ്ങനെയെങ്കിലും നാളെ എനിക്ക് ആ പണികളിൽ നിന്ന് ഒന്ന് റെസ്റ്റ് എടുക്കാമല്ലോ!”
അതു കേട്ടുകൊണ്ട് ചേട്ടൻ തലയാട്ടിക്കൊണ്ട് പറഞ്ഞു: “അത് ശരിയാണ്! ഇവന്മാർ ആരെങ്കിലും തോറ്റാൽ, നാളെ ഇവന്മാരുടെ മടിയൊക്കെ ഒന്ന് മാറി വീട് വൃത്തിയാക്കുന്ന പണി ചെയ്യേണ്ടി വരും.”
അതുകേട്ടതും ശ്രീരാഗും ഫാസിലും ആവേശത്തോടെയും
വാശിയോടെയും പറഞ്ഞു: “ഓഹോ, ഞങ്ങളെ തോൽപ്പിക്കാൻ നോക്കണ്ട! ഞങ്ങൾ അത്ര പെട്ടെന്നൊന്നും തോറ്റ് തരാൻ പോകുന്നില്ല കേട്ടോ. ഞങ്ങളെ തോൽപ്പിക്കുക അത്ര എളുപ്പമല്ല!”
അവരുടെ സംസാരവും വാശിയും കണ്ടപ്പോൾ കളിയുടെ ആവേശം കൂടുതൽ കൂടിവന്നു.
രാമേന്ദ്രൻ ചേട്ടൻ അവളോട് ചോദിച്ചു: “ശരി മോളെ, നിനക്ക് ഏത് കളിയാണ് കളിക്കാൻ അറിയാവുന്നത്? ചീട്ടുകളികളിൽ ഏതൊക്കെയാണ് മോൾക്ക് വശമുള്ളത്?”
ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: ” ” കഴുത കളി എനിക്കറിയാം. പിന്നെ ‘റമ്മി’ കളിക്കും. പിന്നെ വേറെ ഒരു
കളിയുണ്ടല്ലോ…തുറുപ്പ് ആ കളിയും എനിക്കറിയാം.”
ശ്രീരാഗ് അത് കേട്ട് ചോദിച്ചു: “ആഹാ, ചേച്ചി അപ്പൊ മൂന്ന് കളികളും സെറ്റ് ആണല്ലേ?”
ഹൻസിബ തലയാട്ടിക്കൊണ്ട് പറഞ്ഞു: “അതെയതെ, ഞങ്ങൾ ഇതൊക്കെ അത്യാവശ്യം കളിക്കാറുണ്ട്.”
അതു കേട്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു: “എന്തായാലും ഇന്ന് തുടക്കമല്ലേ, നമുക്ക് മോളുടെ കളി എങ്ങനെയുണ്ടെന്ന് ഒന്ന് കാണാം! അതുകൊണ്ട് നമുക്ക് ആദ്യം ഏറ്റവും സിമ്പിൾ ആയിട്ടുള്ള ‘കഴുത’ തന്നെ തുടങ്ങാം. ബാക്കി കളികളൊക്കെ നമുക്ക് അടുത്ത ദിവസങ്ങളിൽ മാറ്റി മാറ്റി കളിക്കാം.”
അതു കേട്ടതും എല്ലാവരും “ആയിക്കോട്ടെ, സെറ്റ്!” എന്ന് പറഞ്ഞ് സമ്മതിച്ചു.
അപ്പോൾ ഫാസിൽ കള്ളച്ചിരിയോടെ പറഞ്ഞു: “കഴുത കളിയോ? അതൊക്കെ വളരെ സിമ്പിൾ അല്ലേ!”
അതു കേട്ടതും ഹൻസിബ ചെറുതായി ഒന്ന്
കണ്ണ് ഉരുട്ടിക്കൊണ്ട് പറഞ്ഞു: “ആഹാ, സിമ്പിൾ ആണെന്ന് കളി കഴിയുമ്പോൾ അറിയാലോ! തോറ്റ് കഴിയുമ്പോൾ മനസ്സിലാകും ആ സിമ്പിൾ എന്താണെന്ന്.”
തുടർന്ന് രാമേന്ദ്രൻ ചേട്ടൻ കളിയിലെ പോയിന്റുകളെക്കുറിച്ച് പറഞ്ഞു: “എന്നാൽ പിന്നെ നമുക്കൊരു കാര്യം ചെയ്യാം, നമുക്ക് പോയിന്റ്സ്
സെറ്റ് ആക്കാം. തോൽക്കുമ്പോൾ എത്ര കാർഡിന്റെ പോയിന്റാണ് കണക്കാക്കേണ്ടത്? നമുക്ക് 150 പോയിന്റ് വെച്ച് ഇടാം. ആർക്കാണോ ആദ്യം 150 പോയിന്റ് തികയുന്നത്, അപ്പോൾ നമുക്ക് ആ കളി നിർത്താം. ഇനി പെട്ടെന്ന് ഒന്നോ രണ്ടോ കളിയിൽ അങ്ങനെ ആവുകയാണെങ്കിൽ, കുറച്ചു കളികൾ കളിച്ച ശേഷം അവസാനം ആർക്കാണ് ഏറ്റവും കൂടുതൽ പോയിന്റ് ഉള്ളത് എന്ന് നോക്കാം. ഏറ്റവും കൂടുതൽ പോയിന്റ് കിട്ടി തോൽക്കുന്ന ആളെക്കൊണ്ട് നാളത്തെ പണിയൊക്കെ ചെയ്യിപ്പിക്കാം!”
അപ്പോഴേക്കും ശ്രീരാഗ് പെട്ടെന്ന് ചോദിച്ചു: “ചേട്ടാ… നമ്മൾ തോൽക്കുമ്പോൾ പറയേണ്ട ആ ഡയലോഗ് കൂടി ഉണ്ടല്ലോ, അതുകൂടി വേണം?”
അതു കേട്ടതും ഹൻസിബ കൗതുകത്തോടെ ചോദിച്ചു: “ഏത് ഡയലോഗ്?”
ശ്രീരാഗ് കുറച്ചൊരു പരുങ്ങലോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: “അതല്ലാ ചേച്ചി… ആ ഡയലോഗ് കുറച്ച് കോമഡിയാണ്.”
ഹൻസിബ വിടാൻ ഭാവമില്ലാതെ പറഞ്ഞു: “അതെന്താ അത്രയ്ക്ക് കോമഡി? ആ ഡയലോഗ് എന്താണെന്ന് വെച്ചാൽ പറ കേള്ക്കട്ടെ!”
