ഹൻസിബ ചെറുതായി ഒന്ന് കണ്ണ് ഉരുട്ടിക്കൊണ്ട് മറുപടി പറഞ്ഞു: “അതൊക്കെ കാണാനിരിക്കുന്നതല്ലേ ഉള്ളൂ, അത്ര പെട്ടെന്ന് എന്നെ വീഴ്ത്താൻ നോക്കേണ്ട!”
കളി ചൂടുപിടിച്ചു മുന്നോട്ട് പോകുന്നതിനിടയിലാണ് ആ
വഴിതിരിവുണ്ടായത്. മേശപ്പുറത്ത് കിടന്ന ചീട്ടുകളിലേക്ക് ഓരോരുത്തരായി തങ്ങളുടെ കാർഡുകൾ ഇറക്കിക്കൊണ്ടിരുന്നു. ഹൻസിബ ഇട്ടതിന് ശേഷം ചേട്ടൻ അതേ കളറിലുള്ള അതിലും വലിയൊരു നമ്പർ കാർഡ് ഇറക്കി. അതിനുശേഷമുള്ള ആളുകളും കാർഡുകൾ
ഇട്ടു. ഒടുവിൽ ഫാസിലിന്റെ ടേൺ എത്തിയപ്പോൾ, അവന്റെ കയ്യിൽ ഹൻസിബ ഇട്ട കാർഡ് ഇല്ലായിരുന്നു!
അവൻ വേറെ കളർ വെച്ച് ആ കളി ‘വെട്ടി’. പക്ഷേ, ആ റൗണ്ടിൽ അതിനുമുമ്പ് ഏറ്റവും വലിയ നമ്പർ ഇട്ടു വെച്ചിരുന്നത് രാമേന്ദ്രൻ ചേട്ടൻ ആയിരുന്നു! റൂൾ പ്രകാരം ഫാസിൽ വെട്ടുമ്പോൾ, ആ റൗണ്ടിൽ ഏറ്റവും വലിയ കാർഡ് ഇട്ട ആളെന്ന നിലയിൽ ആ മുഴുവൻ ചീട്ടുകളും രാമേന്ദ്രൻ ചേട്ടൻ തന്നെ വാരിയെടുക്കേണ്ടി വന്നു.
മേശപ്പുറത്തിരുന്ന വലിയൊരു കെട്ട് ചീട്ടുകൾ ചേട്ടൻ തന്റെ കൈയിലേക്ക് വാരിപ്പിടിക്കുന്നത് കണ്ടതും ശ്രീരാഗും
ഫാസിലും പൊട്ടിച്ചിരിച്ചു
പറഞ്ഞു: “തുടക്കത്തിലെ കളി പിഴച്ചല്ലോ ചേട്ടാ… ബോധമില്ലാതെ വലുപ്പമുള്ള കാർഡൊക്കെ ഇട്ടു വെച്ചാൽ ഇങ്ങനെ ഇരിക്കും!”
രാമേന്ദ്രൻ ചേട്ടൻ ആ ചീട്ടുകളെല്ലാം കൈയിലേക്ക് എടുത്തുപിടിച്ചുകൊണ്ട് ഒരുകള്ളച്ചിരിയോടെ പറഞ്ഞു: “ആഹാ, തുടക്കത്തിലെ ഞാന് തന്നെ ആണല്ലോ വീണത്! നിൽക്ക്, അടുത്ത കളിയിൽ ഞാൻ ഇത് തീർത്തു തരുന്നുണ്ട്.”
അതു കേട്ടതും ഹൻസിബ വായ പൊത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു: “ആദ്യം തന്നെ ചേട്ടൻ കളം നിറഞ്ഞ് കളിക്കാൻ തുടങ്ങിയല്ലോ! ഈ പോക്ക് പോയാൽ കളി കഴിയുമ്പോഴേക്കും ചേട്ടന്റെ കൈയിൽ ചീട്ട് വെക്കാൻ സ്ഥലം തികയില്ലല്ലോ, അപ്പോൾ ബാക്കി എവിടെയാ വെക്കുക?”
അവളുടെ ആ പറച്ചിൽ കേട്ട് ഫ്ലാറ്റിൽ വീണ്ടും
പൊട്ടിച്ചിരി ഉയർന്നു. ആദ്യത്തെ കളിയിൽ തന്നെ ചേട്ടന് പണി കിട്ടിയത് എല്ലാവരിലും കൂടുതൽ ആവേശമുണ്ടാക്കി.
രാമേന്ദ്രൻ ചേട്ടൻ വലിയ ചീട്ടുകെട്ട് ഒതുക്കിപ്പിടിച്ച് അടുക്കി വെച്ചതുകൊണ്ടു മാത്രം കാര്യമില്ലായിരുന്നു! ആ കളി മുന്നോട്ട് പോയതോടുകൂടി, തുടക്കത്തിൽ കിട്ടിയ ആ ദൗർഭാഗ്യം വീണ്ടും ആവർത്തിച്ചു.
അടുത്തടുത്ത റൗണ്ടുകളിലും വെട്ടുകൾ വീണപ്പോൾ വീണ്ടും ആ ചീട്ടുകളെല്ലാം ചെന്നെത്തിയത് ചേട്ടന്റെ കയ്യിൽ തന്നെയായിരുന്നു.
കളി അവസാനത്തോടു അടുത്തപ്പോൾ നോക്കിയാൽ അറിയാം—മറ്റെല്ലാവരുടെയും കൈയിലെ കാർഡുകൾ എപ്പോഴേ തീർന്നുപോയിരുന്നു; എന്നാൽ മേശപ്പുറത്ത് ബാക്കി വന്ന ആ ചീട്ടുകെട്ടുകളുടെ പകുതിയിലേറെയും ചേട്ടന്റെ കൈയിൽ മാത്രമായി ബാക്കി കിടപ്പുണ്ടായിരുന്നു!
തന്റെ കൈയിലെ മലപോലെ കൂടിച്ചെന്ന ചീട്ടുകൾ നോക്കിക്കൊണ്ട് ചേട്ടൻ അല്പം ദേഷ്യത്തോടെയും എന്നാൽ ചിരിയോടെയും തലയാട്ടി:
എന്റെ ദൈവമേ… ഒരുമാതിരി മറ്റേടത്തെ കൈ ആയിപ്പോയല്ലോ എനിക്ക് കിട്ടിയത്! ഇനി ഞാൻ കളിയിൽ ഇടുന്നില്ല, ഞാൻ ചീട്ടിടുന്നത് നിർത്തി. ഇനി വേറെ ആരെങ്കിലും ചീട്ട് കുത്തിയിട്ടോട്ടെ… ഞാൻ ഇട്ടു കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെ തോൽക്കും എന്ന് തോന്നുന്നുണ്ട്!”
കളിയിൽ രാമേന്ദ്രൻ ചേട്ടൻ തോറ്റതോടെ, ബെറ്റ് പ്രകാരമുള്ള ആ ഡയലോഗ് പറയാനുള്ള സമയമായി. ഫ്ലാറ്റിലെ അന്തരീക്ഷം ആകാംഷയും ചിരിയും നിറഞ്ഞതായിരുന്നു.
രാമേന്ദ്രൻ ചേട്ടൻ കളി തോറ്റ ഉടനെ, ശ്രീരാഗും ഫാസിലും കൂടി വിടാതെ പിടിച്ചു:
“അതൊന്നും പറ്റില്ല ചേട്ടാ! ബെറ്റ് വെച്ച സാധനം അല്ലേ, ആ ഡയലോഗ് ഇങ്ങ് പറഞ്ഞേ പറ്റൂ!” എന്ന് പറഞ്ഞ് അവർ ചേട്ടനെ കൂടുതൽ കളിയാക്കാനും നിർബന്ധിക്കാനും തുടങ്ങി.
അതു കേട്ടതും ചേട്ടൻ ഒരു കള്ളച്ചിരിയോടെ കൈകൾ കൂപ്പി സമ്മതിച്ചുകൊണ്ട് പറഞ്ഞു: “ആഹാ, നിങ്ങളെന്നെ വെറുതെ വിടില്ല എന്ന് ഉറപ്പാണല്ലോ! എന്നാൽ പിന്നെ ഞാൻ തന്നെ പറയാം…”
രാമേന്ദ്രൻ ചേട്ടൻ ചെറിയൊരു കള്ളച്ചിരിയോടെ, ഗൗരവത്തിൽ ആ ഡയലോഗ് പറയാന് തുടങ്ങി:
