“എനിക്ക്… എനിക്ക് മുട്ടനാടിന്റെ അണ്ടിയും മാടപ്രാവിന്റെ മനസ്സുമാണ്…”
ചേട്ടൻ ആ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഹൻസിബ
വായ പൊത്തിപ്പിടിച്ച് ചിരിച്ചുപോയി. അവൾ ചേട്ടനെ ഒരു പ്രത്യേക നോട്ടത്തോടെ നോക്കി; ആ പറഞ്ഞതിൽ പകുതി സത്യമല്ലേ എന്ന
മട്ടിലുള്ള അവളുടെ ആ കുസൃതിച്ചിരി കണ്ടതും ചേട്ടന് കാര്യം കത്തി. അതോടെ ചേട്ടന്റെ മുഖത്തെ ചിരി കൂടുതൽ വഷളായി, ആസ്വദിച്ചുകൊണ്ട് തന്നെ ചേട്ടൻ അത് പറഞ്ഞു തീർത്തു. ഹൻസിബയുടെ ആ നോട്ടവും ചേട്ടന്റെ കോമഡിയും കൂടി ആകെ മൊത്തം ഫ്ലാറ്റിൽ ഒരു ബഹളം ഉണ്ടാക്കി.
ആ തമാശയൊക്കെ കഴിഞ്ഞ ഉടനെ, ചേട്ടൻ പറഞ്ഞു: “ഇനി ഞാൻ കാർഡിടാൻ പോകുന്നില്ല, ഞാൻ ഇട്ടാൽ വീണ്ടും തോൽക്കും എന്ന് ഉറപ്പാണ്!”
അങ്ങനെ ചേട്ടൻ ചീട്ട് കുത്തുന്ന പരിപാടി നിർത്തി, അതോടെയാണ് ഞാൻ ചീട്ടുകെട്ട് ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങി എന്റെ കൈയിലേക്ക് എടുത്തു, അടുത്ത റൗണ്ടുകൾക്കായി ചീട്ടുകൾ ഞാൻ ഏറ്റെടുത്ത് വളരെ പ്രൊഫഷണലായ, വെറൈറ്റി സ്റ്റൈലിൽ മിന്നൽ വേഗത്തിൽ കുത്തിയിടാനും സെറ്റ് ചെയ്യാനും തുടങ്ങി. എന്റെ ആ കൈയടക്കവും സ്പീഡും കണ്ടു
ഹൻസിബ കണ്ണ് മിഴിച്ച് ഒരദ്ഭുതത്തോടെ നോക്കി നിന്നുപോയി—ഒരുമാതിരി പക്കാ എക്സ്പീരിയൻസ്ഡ് കളിക്കാരന്റെ സ്റ്റൈലിൽ ആയിരുന്നു ഞാൻ അപ്പോൾ ആ ചീട്ടുകൾ കൈകാര്യം ചെയ്തിരുന്നത്.
ഞാൻ ചീട്ടുകൾ ഏറ്റെടുത്ത് ഭയങ്കര സ്പീഡിൽ കളി മുന്നോട്ട് കൊണ്ടുപോയെങ്കിലും, ആ റൗണ്ട് കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾകൊക്കെ വലിയൊരു മാറ്റം വന്നു. ഒടുവിൽ ആ റൗണ്ട് അവസാനിച്ചപ്പോൾ, മറ്റെല്ലാവരുടെയും കൈയിലെ കാർഡുകൾ തീർന്നിരുന്നു—പക്ഷേ എന്റെ കയ്യിൽ മാത്രം കുറേയെണ്ണം ബാക്കി കിടപ്പുണ്ടായിരുന്നു! അങ്ങനെ ആ കളിയിൽ ഞാൻ തന്നെ തോറ്റു.
തോറ്റതോടെ ഞാൻ ആ ബെറ്റ് പ്രകാരമുള്ള ഡയലോഗ് ഗൗരവത്തിൽ ഏറ്റുപറഞ്ഞു:
“എനിക്ക്… എനിക്ക്
മുട്ടനാടിന്റെ അണ്ടിയും മാടപ്രാവിന്റെ മനസ്സുമാണ്…”
ഞാൻ അത് പറഞ്ഞു കഴിഞ്ഞതും ഹൻസിബ
വായ പൊത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ ബാക്കി വന്ന ആ ചീട്ടുകെട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ കളിയാക്കിക്കൊണ്ട് പറഞ്ഞു:
“ആഹാ, എന്തൊരു ഷോ ഓഫ് ആയിരുന്നു ഷാജു! അവസാനം വലിയ കെട്ട് തന്നെ സ്വന്തം കൈയില്‍ വന്നല്ലോ!”
അതുകേട്ട് ശ്രീരാഗും ഫാസിലും കൂടി എന്നെ കളിയാക്കിക്കൊണ്ട് ഏറ്റുപിടിച്ചു:
“പിന്നെ അല്ല! ഇവൻ ആദ്യം രാമേന്ദ്രൻ ചേട്ടനെ കളിയാക്കാൻ മുന്നിൽ നിന്നിരുന്നില്ലേ, ഇപ്പോൾ കളി തിരിഞ്ഞു കെണിയിൽ താൻ തന്നെ പെട്ടിരിക്കുകയാണ്!”
അതുകൂടാതെ ഫാസിൽ എന്നെ പരിഹസിച്ചുകൊണ്ട് പറഞ്ഞു:
“ചേട്ടനും ഷാജുവും കൂടി അൻസിബയെ സഹായിക്കാനും രക്ഷിക്കാനുമൊക്കെ നോക്കി അവസാനം സ്വയം പണി വാങ്ങി വെച്ചില്ലേ! ഇനി ഇത്രയും കഷ്ടപ്പെട്ട് കളിച്ച് സമയം കളയുന്നതെന്തിനാ? വേണമെങ്കിൽ
നാളെ ഫ്ലാറ്റ് അടിച്ചുവാരി വൃത്തിയാക്കാനുള്ള പണി ഞങ്ങൾ തന്നെ എടുത്തോളാം എന്ന് പറഞ്ഞുകൂടെ!”
അവരുടെ ആ കളിയാക്കലും കൂട്ടചിരിയും കണ്ടുനിന്ന് എന്റെ കളിയിലെ ആവേശമൊക്കെ ഒന്ന് അണഞ്ഞെങ്കിലും, ഞാൻ അതൊന്നും കാര്യമാക്കാതെ ഒരു കള്ളച്ചിരിയോടെ അവരെ നോക്കി തിരിച്ചടിച്ചു:
“ഹോ, നിങ്ങൾ ഇപ്പോൾ എന്നെ കളിയാക്കാൻ നല്ല ആവേശമാണല്ലോ!അടുത്ത കളിയിൽ ആര് ആരെയാണ് സഹായിക്കണത്, ആരുടെ തലയിലാണ് കളി പൊട്ടാൻ പോകുന്നത് എന്ന് നമുക്ക് കാണാം… മോനൂസേ, കളി തുടങ്ങുന്നതെ ഒള്ളു!”
അടുത്ത റൗണ്ട് കളിയോടുകൂടി കാര്യങ്ങൾ മാറിമറിഞ്ഞു. ആ കളി അവസാനിച്ചപ്പോൾ മറ്റെല്ലാവരുടെയും കാർഡുകൾ തീർന്നു, ഹൻസിബയുടെ കയ്യിൽ മാത്രം ബാക്കി ചീട്ടുകൾ അവശേഷിച്ചു! അവൾ ആ
കളിയിൽ തോറ്റു.
അവൾ തോറ്റതും രാമേന്ദ്രൻ ചേട്ടൻ പെട്ടെന്ന് അവളെ
വെറുതെ വിടാൻ വേണ്ടി ഒഴുക്കല്‍ മട്ടിൽ പറഞ്ഞു:
“ആഹാ, മോള് ആദ്യമായിട്ടല്ലെ തോൽക്കുന്നത്… അതുകൊണ്ട് ഡയലോഗ് നമുക്ക് വിട്ടുകളയാം. കുഴപ്പമില്ല, മോള് അത് പറയേണ്ട!”
അതു കേട്ടതും ശ്രീരാഗും ഫാസിലും ഒരേ സ്വരത്തിൽ ചാടിവീണു പറഞ്ഞു: “അതൊന്നും പറ്റില്ല ചേട്ടാ! റൂൾ റൂൾ തന്നെയാണ്.
