ഞാൻ അല്പം ഗൗരവത്തിൽ ഹൻസിബയോട് തിരിഞ്ഞു ചോദിച്ചു:
“അല്ല, നിങ്ങൾ സാധാരണ ഹോസ്റ്റലിലും മറ്റും കളിക്കുമ്പോൾ തോറ്റാൽ ഇങ്ങനെ ഡയലോഗ് ഒന്നും പറയാറില്ലേ?”
അതു കേട്ടതും ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: “ആ, ഞങ്ങൾ പറയാറുണ്ട്!
സാധാരണ കളി തോൽക്കുന്ന ആളാണെങ്കിൽ ‘ഞാൻ കഴുത’ എന്ന് ഒരു മൂന്ന് വട്ടം ഉറക്കെ പറയണം.”
അതു കേട്ടതും ഫാസിൽ കള്ളച്ചിരിയോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു: “അല്ല ചേച്ചി, ഞങ്ങൾ സാധാരണ കഴുത കളി തോറ്റാൽ അങ്ങനെയല്ല, വേറെയൊരു ഡയലോഗ് ആണ് പറയാറുള്ളത്.”
ഹൻസിബ കൗതുകത്തോടെയും കതകുപോലെ ചിരിച്ചുകൊണ്ടും ചോദിച്ചു: “ഓഹോ… അതെന്താ വേറെ ഡയലോഗ്?
ഒന്ന് കേൾക്കട്ടെ!”
ശ്രീരാഗും ഫാസിലും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: “അതത്ര നല്ല ഡയലോഗ് അല്ല ചേച്ചി… കേട്ടാൽ കുറച്ച് കോമഡിയാണ്.”
അവള്‍ അവരെ നോക്കിക്കൊണ്ട് പറഞ്ഞു: “കുറെ ആയി നീ അരി വറുക്കുന്നു, ഡയലോഗ് എന്താന്ന് എന്ന് വെച്ചാൽ ഒന്ന് പറഞ്ഞേ.”
അതു കേട്ടതും ഫാസിൽ കളിചിരിയോടെ
ഡയലോഗ് വെളിപ്പെടുത്തി: “പിന്നെന്താ, പറയാമല്ലോ! കളി തോൽക്കുന്ന ആൾ മൂന്ന് പ്രാവശ്യം ഉറക്കെ പറയേണ്ട ഡയലോഗ് ഇതാണ്— ‘എനിക്ക് മുട്ടനാടിന്റെ അണ്ടിയും മാടപ്രാവിന്റെ മനസ്സുമാണ്!'”
അതു കേട്ടതും ഹൻസിബ ചിരി അടക്കാനാവാതെ പൊട്ടിച്ചിരിച്ചുപോയി! ഫ്ലാറ്റ് മുഴുവൻ അവളുടെ ചിരിശബ്ദം കൊണ്ട് നിറഞ്ഞു.
അങ്ങനെ അവളുടെ പൊട്ടിച്ചിരിക്ക് ശേഷം ഞങ്ങൾ കളി ഗൗരവമായി തന്നെ തുടങ്ങി. രാമേന്ദ്രൻ ചേട്ടൻ പുതിയ ചീട്ടുകെട്ട് പൊട്ടിച്ച് എല്ലാവർക്കും കാർഡുകൾ ഡീൽ ചെയ്യാൻ തുടങ്ങി.
“ശരി, എല്ലാവരും കാർഡുകൾ നോക്കിക്കോ… നമ്മൾ തീരുമാനിച്ചതുപോലെ ആരാണ്
തൊക്കുന്നത്ത് അയാൾ നാളെ ഫ്ലാറ്റ് വൃത്തിയാക്കെണ്ടതാണ് !” എന്ന് രാമേന്ദ്രൻ ചേട്ടൻ കള്ളച്ചിരിയോടെ ഓർമ്മിപ്പിച്ചു.
ഞങ്ങൾ ഓരോരുത്തരും കിട്ടിയ കാർഡുകൾ നോക്കി ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. ഹൻസിബ വളരെ ആവേശത്തോടെയും ഉഷാറോടെയുമാണ് തന്റെ കാർഡുകൾ നോക്കുന്നത്. ഫാസിലും ശ്രീരാഗും അവളെയും ചേട്ടനെയും ഒക്കെ ഇടയ്ക്ക് കണ്ണിരുട്ടി കാണിച്ച് കൊച്ചുകൊച്ചു തമാശകൾ പറയുന്നുണ്ടായിരുന്നു. ഫ്ലാറ്റിലെ അന്തരീക്ഷം, വരാൻ പോകുന്ന വലിയ കളികളുടെ ചെറിയ ചൂടിലേക്ക് മാറിക്കൊണ്ടിരുന്നു.
ആദ്യത്തെ റൗണ്ട് ചീട്ടുകൾ ഓരോരുത്തരുടെയും കൈകളിൽ വന്നു ചേർന്നപ്പോൾ തന്നെ കളിക്ക് ചൂട് പിടിക്കാൻ തുടങ്ങി. രാമേന്ദ്രൻ ചേട്ടൻ വളരെ ശാന്തനായി കാർഡുകൾ നോക്കി ഇറക്കുന്നുണ്ടെങ്കിലും, ഫാസിലും ശ്രീരാഗും ഹൻസിബയെ ലക്ഷ്യമിട്ടാണ്
കൂടുതൽ ശ്രദ്ധയും കളിയും വെക്കുന്നത്.
“നോക്കിക്കോ, ഇന്ന് ആദ്യത്തെ പണി
ആർക്കാണെന്ന് കണ്ടറിയാമല്ലോ…” ശ്രീരാഗ് കള്ളച്ചിരിയോടെ ഒരു കാർഡ് മേശപ്പുറത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.
ഹൻസിബ തന്റെ കയ്യിലെ കാർഡുകൾ ഒന്ന് ശരിയാക്കിപ്പിടിച്ചുകൊണ്ട് തിരിച്ച് ചിരിച്ചു കൊണ്ടു പറഞ്ഞു: “ഹോ, എന്നെ തോൽപ്പിക്കാൻ നോക്കണ്ട! എന്റെ കയ്യിലുള്ള കാർഡുകൾ വെച്ച് ഞാൻ തന്ത്രപരമായി കളിക്കും. തോൽക്കുന്നത് ആരാണെന്ന് നമുക്ക് നോക്കാം.”
ഞാൻ അവൾക്ക് പിന്തുണ കൊടുക്കുന്ന മട്ടിൽ പുഞ്ചിരിച്ചുകൊണ്ട് കാർഡ് നീക്കി വെച്ചു.
ഞങ്ങൾ ഓരോരുത്തരും ഞങ്ങളുടെ കൈകളിലെ ചീട്ടുകൾ സൂക്ഷ്മമായി നോക്കി ഓരോന്നായി ഇറക്കാൻ തുടങ്ങി. ആദ്യത്തെ റൗണ്ടുകളിൽ എല്ലാവരും വളരെ ശ്രദ്ധയോടെയും കരുതലോടെയുമാണ് കളിക്കുന്നത്. എങ്കിലും ഫാസിലിന്റെയും ശ്രീരാഗിന്റെയും മുഖത്തെ കള്ളച്ചിരിയിൽ
നിന്നും നോട്ടങ്ങളിൽ നിന്നും അവർ ഹൻസിബയെ ലക്ഷ്യമിട്ടാണ് കരുക്കൾ നീക്കുന്നത് എന്ന് വ്യക്തമായിരുന്നു.
ഹൻസിബ വളരെ ആത്മവിശ്വാസത്തോടെയും അതേസമയം ചെറിയൊരു ആകാംഷയോടെയുമാണ് ഓരോ ചീട്ടും ഇടുന്നത്. അവൾ വരുന്ന ഓരോ കാർഡും അവൾ വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്.
കളി മുറുകി വരുമ്പോൾ, അടുത്ത ചീട്ടുകൾ ഇറക്കുന്നതിനിടയിൽ ശ്രീരാഗ് ചെറുചിരിയോടെ പറഞ്ഞു: “നോക്കിക്കോ, ആദ്യത്തെ വെട്ട് ആരുടെ കയ്യിലാകാൻ പോകുന്നത് എന്ന് വൈകാതെ അറിയാം!”
