കിരണിനോട് കാർ കൊണ്ട് പൊക്കോളാൻ പറഞ്ഞു ഞാൻ വീട്ടിൽ കയറി… എനിക്കു നല്ല വിശപ്പ് ഉണ്ടായിരുന്നു…. ഞാൻ നേരെ വീട്ടിൽ ചെന്ന് കയറി.. എല്ലാരും ഹാളിൽ തന്നെ ഉണ്ടായിരുന്നു… ചേട്ടൻ എല്ലാരോടും കാര്യം പറഞ്ഞു കാണും എന്ന് എനിക്കു ഉറപ്പായി… ഞാൻ ചെന്നത് കണ്ടതും അമ്മ എന്തോ പറയാൻ തുടങ്ങും മുൻപ് ഞാൻ വിശക്കുന്നു എന്ന് പറഞ്ഞു…. ഞാൻ പോയി ഇരുന്നു.. ഉടനെ അമ്മയും ചേട്ടത്തിയും പോയി എനിക്കു ഫുഡ് കൊണ്ട് വന്നു.. ഞാൻ നല്ല വിശപ്പുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു കഴിച്ചു….. എന്റെ കഴിപ്പ് കണ്ടു അവരും ഒന്നും പറഞ്ഞില്ല.. ഞാൻ കഴിച്ചു കഴിഞ്ഞു നേരെ മുകളിൽ പോയി.. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കുളിക്കാൻ ഒന്നും നിൽക്കാതെ വേഗം പോയി കട്ടിലിൽ കിടന്നു… കിടന്നതു മാത്രമേ ഓര്മയുള്ളു ഞാൻ ഉറങ്ങി പോയി…..
……………………………………………………………….
അടുത്ത ദിവസം ഞാൻ കാണുന്നത് സന്തോഷം കൊണ്ട് നിൽക്കുന്ന മാളുവിനെ ആണ്.. അവളുടെ ഇത്രയും നാൾ കണ്ട മുഖം അല്ല…. അവൾ ഇപ്പോൾ വളരെ അധികം സന്തോഷവതി ആണ്…. അത് കാണുമ്പോൾ എനിക്കു എന്താന്നില്ലാത്ത ഫീലിംഗ്.. ഒരു തരത്തിൽ അവൾക്കു പറ്റിയ പ്രേശ്നത്തിന് ഞാനും കാരണം അല്ലേ.. അപ്പോൾ അവളുടെ സന്തോഷം കാണുമ്പോൾ എനിക്കു ആ കുറ്റബോധം ഇല്ലാതെയായി……..
ആമ്മയും ചേട്ടത്തിയും എല്ലാം വളരെ സന്തോഷത്തിൽ ആയിരുന്നു.. മാളുവിനോട് സംസാരിക്കാൻ ആയി അവൾ മുറിയിൽ പോയ തക്കം നോക്കി ഞാനും പോയി……
“മാളു ”
അവൾ എന്നെ ഒന്നു തിരിഞ്ഞു നോക്കി….. അവളുടെ മുഖത്തു ഒരു സന്തോഷം ഉണ്ടായിരുന്നു..
“ഞാൻ പറഞ്ഞ വാക്ക് പാലിച്ചു…… നീ ഒരിക്കലും തെറ്റ് കാരി അല്ല എന്ന് ഞാൻ എല്ലാരുടെ മുന്നിലും തെളിയിച്ചു… നിന്റെ വീട്ടുകാരെ നിനക്ക് പഴയത് പോലെ കിട്ടും ”
“ഇന്നലെ അമ്മയും അച്ഛനും എന്നെ ഫോണിൽ വിളിച്ചിരുന്നു രാത്രി… അവർ എന്നോട് എല്ലാത്തിനും ക്ഷേമ ചോദിച്ചു… അവർ എന്നെ ഇപ്പോൾ പഴയത് പോലെ സ്നേഹിക്കുന്നുന്നു പറഞ്ഞു..”
“ആ നിനക്ക് ഇനി പഴയതു പോലെ നിന്റെ അമ്മയെയും അച്ഛന്റെയും ഒപ്പം സന്തോഷം ആയി ജീവിക്കാമല്ലോ……..?”
ഞാൻ അത് പറഞ്ഞത് അവളുടെ മുഖം പെട്ടന്നു മാറി.. എന്നാൽ മാറ്റത്തിന്റെ കാരണം എനിക്കു മനസ്സിലായില്ല.. അവൾ ഞാൻ നോക്കുന്ന കണ്ട് വോൾടേജ് കുറഞ്ഞ ഒരു ചിരി തന്നു…
“മാളു……. എന്നോട് ഉള്ള ദേഷ്യം തീർക്കാൻ ആണ് അവൻ നിന്നെയും ഇതിൽ കരുവാക്കിയത്….. അതിനു ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു…. ”
ഞാൻ അവളോട് അത്രയും പറഞ്ഞു… മുറിയിൽ നിന്നു ഇറങ്ങി പോയി…. എന്റെ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായിരുന്നു എന്നാൽ ഒരു വിഷമവും എന്നെ ബാധിച്ചു… ഈ ഇത്രയും നാൾ എന്റെ കൂടെ വീട്ടിൽ ഉണ്ടായിരുന്ന അവൾ ചിലപ്പോൾ ഇനി മുതൽ ഉണ്ടാകണം എന്നില്ല… എപ്പോഴാണ് എന്റെ ഉള്ളിൽ അവൾ കയറിക്കൊടിയത് എന്ന് പിടിയില്ല…… അവളുടെ അച്ഛനും അമ്മയും വന്നു വിളിച്ചാൽ അവൾ പോകും അവരുടെ കൂടെ.. അവളും അതാകും ആഗ്രഹിക്കുന്നത്…… തന്റെ കൂടെ അവൾ ഇത്രയും നാൾ അവൾ ഉണ്ടയിരുന്നതു അവൾക്കു വേറെ വഴികൾ ഒന്നും ഇല്ലാത്തത് കൊണ്ടാകും…
എന്നാൽ എനിക്കു അവളെ പിരിയാൻ കഴിയുമോ… അറിയാതെ ആണേലും ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയവൻ അല്ലേ… അവൾ എന്റെ ഭാര്യ അല്ലേ… ഞാൻ എപ്പോൾ ആണ് അവളെ ഇഷ്ടപെട്ടത്…. അതോ അവളോട് ഉള്ളത് സഹതാപം ആയിരുന്നോ… എന്റെ മനസ്സിൽ ഓരോ ചിന്തകൾ അങ്ങനെ വന്നു കൊണ്ടിരുന്നു… മനസ്സിൽ ഓരോ കാര്യങ്ങൾ കാരണം ഒരു യുദ്ധം തന്നെ ഉണ്ടായി എന്നു വേണമെങ്കിൽ പറയാം… അവസാനം എന്റെ മനസ്സ് എനിക്കു ഒരു ഉത്തരം തന്നു
അതെ…. അവളെ ഞാൻ പ്രേമിക്കുന്നു…. അവൾ എന്റെ ജീവന്റെ പാതിയാണ്…….
എന്നാൽ അവൾ എന്നെ അങ്ങനെ കണ്ടിട്ടില്ല എങ്കിലോ… അവൾ ഇതുവരെ അതിന് ഒരു സൂചന പോലും തന്നില്ലല്ലോ…. എന്റെ ഇഷ്ടം അവൾക്കു മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ഒരുക്കമല്ല.. അവൾക്കു നല്ല ഒരു ജീവിതം ഇനിയും കാത്തിരിക്കുന്നു…
എന്തൊക്കയോ ആലോചിച്ചു….. ഞാൻ വീടിന്റെ പുറത്തു എത്തി… എന്നാൽ എന്റെ ആകെ വല്ലാതെ ആയിരുന്നു.. വീട്ടിൽ നിന്നാൽ വട്ടു പിടിക്കും എന്ന് തോന്നിയ ഞാൻ നേരെ ബൈക്ക് എടുത്തു എങ്ങോട്ടെന്നില്ലാതെ പോയി…….. കുറെ നേരം പാർക്കിൽ ഒക്കെ പോയിരുന്നു..
