………………………………………………………………
അവൾ പോയിട്ട് ഇപ്പോൾ രണ്ടു ദിവസ്സം ആയി… എന്നാൽ ആ രണ്ടു ദിവസം എനിക്ക് രണ്ടു വർഷം കണക്കു ആയിരുന്നു… എന്നിൽ ഒരു മുഖത രൂപപെട്ടപോലെ ആരോടും വീട്ടിൽ മിണ്ടാൻ കഴിയാത്ത അവസ്ഥ… ആഹാരം പോലും കഴിക്കാൻ കഴിയുന്നില്ല…. എനിക്കു രാത്രി ഉറക്കം നഷ്ടപ്പെട്ടു…
അങ്ങനെ രാത്രി ഉറക്കം കിട്ടാതെ ഞാൻ ബെഡിൽ കിടക്കുക ആയിരുന്നു….. പെട്ടന്ന് കട്ടിലിന്റെ അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടു അങ്ങോട്ട് നോക്കി നോക്കിയപ്പോൾ ചേട്ടത്തിയാണ്… എന്നിൽ എന്തേലും വിഷമം ഉണ്ടേൽ അത് ഏറ്റവും പെട്ടന്ന് മനസ്സിലാക്കുന്നത് എന്റെ ചേട്ടത്തി തന്നെ ആണ്.. ചേട്ടത്തി വന്നു എന്റെ കട്ടിലിൽ ഇരുന്നു… എന്റെ തലയിൽ തലോടാൻ തുടങ്ങി..
“എന്തുപറ്റിയെടാ നിനക്ക്….. എന്തേലും പ്രശ്നം ഉണ്ടേൽ എന്നോട് പറ…”
“ഒന്നും ഇല്ല ചേട്ടത്തി…..”
ഞാൻ കട്ടിലിൽ എണീറ്റിരുന്നു ചേട്ടത്തിയോട് പറഞ്ഞു.. എന്നാൽ ചേട്ടത്തിയുടെ മുഖത്തു നോക്കാൻ എനിക്കു കഴിഞ്ഞില്ല..
“നീ കള്ളം ഒന്നും പറയണ്ട.. എനിക്ക് മനസ്സിലാകും നിന്നെ… എന്നോട് പറ മോനെ… മാളു പോയതിൽ നിനക്ക് വിഷമം ഉണ്ടോ ”
“ഇല്ല ചേട്ടത്തി എനിക്കു എന്തിനാ വിഷമം ”
ഞാൻ പെട്ടന്ന് പറഞ്ഞു
” ഡാ ഇങ്ങോട്ട് നോക്ക്…. എന്റെ മുഖത്തു നോക്കി പറ… ”
ഞാൻ തിരിയാതെ അങ്ങനെ തന്നെ നിന്നു.. ചേട്ടത്തി ബലമായി എന്നെ പിടിച്ചു തിരിച്ചു.. ഞാൻ ചേട്ടത്തിയുടെ മുഖത്തു നോക്കിയതും എന്റെ ഉള്ളിലെ വിഷമം എല്ലാം അണപ്പൊട്ടി ഒഴുകി…എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു..എന്റെ മുഖം കണ്ടതും ചേട്ടത്തി എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു.. ഞാൻ ചേട്ടത്തിയെ കെട്ടി പിടിച്ചു കരയുവാൻ തുടങ്ങി.. എന്റെ ഉള്ളിലെ പ്രശ്നം എല്ലാം ചേട്ടത്തിയോട് പറഞ്ഞു… എന്നിട്ടും എനിക്കു കരച്ചിൽ നിർത്താൻ പറ്റിയില്ല… എനിക്കു അവളോട് ഉള്ള ഇഷ്ടം ഞാൻ ചേട്ടത്തിയോട് പറഞ്ഞു…
“ഡാ നിനക്ക് അവളോട് ഒന്നു തുറന്നു സംസാരിച്ചു നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ പോരായിരുന്നോ… ഇങ്ങനെ വിഷമിക്കേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ..
“ഞാൻ എങ്ങനെ ചേട്ടത്തി.. അവൾക്കു അത്തരത്തിൽ ഒരു ഇഷ്ടം ഇല്ലെങ്കിൽ….. അവളുടെ അവസ്ഥക്ക് അറിയാതെ ആണേലും ഞാൻ ഒരു കാരണക്കാരൻ അല്ലേ…..”
“നീ എന്തൊക്കെയാടാ ചിന്തിച്ചു കൂട്ടുന്നെ… അവൾ ഇവിടെ ഉണ്ടായിരുന്ന 3 വർഷത്തിൽ ഒരിക്കൽ പോലും അവൾ നിന്നെ കുറ്റം പറഞ്ഞിട്ടില്ല… അവൾക്കു നിന്നെ എപ്പോഴും വിശ്വാസം ആയിരുന്നു….. ഡാ അവൾ ഒരു പാവം ആണെടാ ”
“ചേട്ടത്തി ഞാൻ…….”
“നീ ഒന്ന് ഇരുന്നു ആലോചിക്കൂ……….. നീ നാളെ അവളുടെ വീട്ടിൽ പോയി എല്ലാം ഒന്ന് തുറന്നു സംസാരിക്കു…എല്ലാം ശെരിയാകും..”
എന്നെ ഓരോന്ന് പറഞ്ഞു ചേട്ടത്തി സമാധാനിപ്പിച്ചു…എന്നാൽ അവൾക്കു എന്നെ ഇഷ്ടമല്ല എന്നാ ചിന്തയിലാണ് ഞാൻ കിടന്നത്……… ഇഷ്ടം ആയിരുന്നേൽ അവൾ എന്നോട് ഏതെങ്കിലും വിധത്തിൽ അവൾ പറയാൻ ശ്രെമിക്കും ആയിരുന്നു….. ഓരോന്ന് ആലോചിച്ചു പിന്നെയും കിടന്നു…..
അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി.. ഞാൻ എന്റെ മനസ്സിനെ കല്ലക്കി ആ തീരുമാനം എടുത്തു.. എന്റെ ഇഷ്ടം ഒരിക്കലും തുറന്നു പറയാൻ പാടില്ല… എന്നുന്നേക്കും ആയി അവളിൽ നിന്നു അകലുക ആണ് ലക്ഷ്യം… സമ്മതമില്ലാതെ നടന്ന കല്യാണം ആണേലും രണ്ടുപേരുടെയും സമ്മതത്തോടെ പിരിയുക… അതെ ഡിവോഴ്സ്…… എന്റെ വീട്ടുകാർക്ക് അവളെ പിരിയുന്നതിൽ വിഷമം ഉണ്ടാകും.. പതുക്കെ അവരെ പറഞ്ഞു മനസിലാക്കാം.. എന്റെ വിഷമവും കുറെനാൾ കഴിയുമ്പോൾ മാറുമായിരിക്കും… ഇനി മാറിയില്ലേലും അവൾ സന്തോഷം ആയിരിക്കുമല്ലോ… അത് മതി… അങ്ങനെ ഒരു ഉറച്ച തീരുമാനം ഞാൻ എടുത്തു.. നാളെ തന്നെ അവളെ വീട്ടിൽ പോയി കാണണം… എല്ലാം പറയണം..
………………………………………………
ഒരു 10 മിനിറ്റ് കൂടി കഴിഞ്ഞാൽ അവളുടെ വീട്ടിൽ എത്തും.. ഇന്നലെ ഞാൻ എടുത്ത തീരുമാനം തന്നെ ചെയ്യാൻ ആണ് പോകുന്നത്.. അവളോട് എങ്ങനെ കാര്യം പറയണം എന്നാ പിടിയില്ല എന്നാൽ പറയാതെ പോകാനും കഴിയില്ല…. ഓരോന്നും ആലോചിച്ചു ഞാൻ കാർ വേഗത്തിൽ മുന്നോട്ടു തന്നെ പായിച്ചു… രാവിലെ അവളെ കാണാൻ പോകുക ആണെന്ന് പറഞ്ഞപ്പോൾ അമ്മക്കും ചേട്ടത്തിക്കും മുഖത്തു വളരെ സന്തോഷം കണ്ടു.. എന്നാൽ എല്ലാം അറിയുമ്പോൾ അവരുടെ സന്തോഷം പോകും എന്ന് ഓർത്തു എനിക്കു വിഷമം ആയി..
അങ്ങനെ അവളുടെ വീടിന്റെ ഗേറ്റ് കടന്നു വണ്ടി മുന്നോട്ട് നിർത്തി .. അവളുടെ പുറത്തു തന്നെ ഉണ്ടായിരുന്നു….. അദ്ദേഹം എന്നെ കണ്ടു ചിരിച്ചിട്ട് മുന്നോട്ടു വന്നു…
