രമിത – 5 Like

എന്റെ മുഖം കണ്ടിട്ട് ചേട്ടത്തി എന്നോട് ചോദിച്ചു…

“ഒന്നും ഇല്ല ചേട്ടത്തി…..”

“അല്ല നിന്നെ കണ്ടപ്പോൾ അങ്ങനെ തോന്നി…. എന്താടാ നിനക്ക് അവളുടെ വീട്ടുകാർ വന്നത് ഇഷ്ടപെട്ടില്ലേ ”

“അയ്യോ എനിക്കു എന്ത്… ഒന്നും ഇല്ല ചേട്ടത്തി.. അവളുടെ വീട്ടുകാർ അല്ലേ.. അതിന് എനിക്കു ഒരു ഇഷ്ടക്കേടും ഇല്ല ”

ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല… ഞാൻ നേരെ മുറിയിൽ പോയി…. വീട്ടിൽ നിന്നാൽ ശെരിയാവില്ല എന്ന് എനിക്കു മനസ്സിലായി… അവൾ ഇന്ന് പോകുവാണേൽ എനിക്കു വിഷമം സഹിക്കാൻ വയ്യാതെ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും.. അത് വേണ്ട അവൾ അവരുടെ കൂടെ പോകട്ടെ അവളും അതാകും ആഗ്രഹിക്കുന്നത്….

ഞാൻ ഡ്രസ്സ്‌ മാറി കിരണിനെ കാണാൻ ഇറങ്ങി. അവനു ഇന്ന് ഓഫ്‌ ആണ്.. അപ്പോൾ കാറും അവന്റെന്നു വാങ്ങാം….

അമ്മ ചോദിച്ചപ്പോൾ ഒരു അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു.. തടി തപ്പി.. വേഗം റോഡിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു അവന്റ വീട്ടിൽ പോയി…. അവിടെ പോയി അവനോട് ഞാൻ എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു….

“ഡാ നീ പറയുന്നത് ഒന്നും ചിലപ്പോൾ ശെരി ആയിരിക്കണം എന്നില്ല…. അവൾക്കു അന്ന് നടന്ന കാര്യത്തിൽ വിഷമം കാണും.. എന്നാൽ നിന്നെ വെറുക്കാൻ മാത്രം ഒന്നും ഇല്ലല്ലോ… അവൾ നമ്മുടെ നല്ല ഫ്രണ്ട് ആയിരുന്നില്ലേ കോളേജിൽ…”

“ഡാ നീ പറയുന്ന ശെരിയായിരിക്കും എന്നാൽ അവൾക്കു എന്നോട് ഇഷ്ടം ഇല്ലേൽ.. ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് അവളെ വലിച്ചിടുന്ന പോലെ അല്ലേ..”

“നീ എന്താടാ പറയുന്നേ ”

“ഡാ അവൾ ഇപ്പോൾ പഴയത്‌ പോലെ ഒന്നും എന്നോട് മിണ്ടുന്നൊന്നും ഇല്ല…. അവളുടെ അവസ്ഥ കാരണം അല്ലേ അവൾ ഇത്രയുംനാൾ എന്റെ വീട്ടിൽ നിന്നത്.. ഇപ്പോൾ അവളുടെ വീട്ടുകാരെ കിട്ടിയില്ലേ.. അവൾ അതായിരിക്കില്ലേ ആഗ്രഹിച്ചത്..”

“ഡാ ചിലപ്പോൾ അവൾക്കും നിന്നോട് ആ ഇഷ്ടം ഉണ്ടെങ്കിലോ…. നിന്നോട് പറയാൻ പേടി കൊണ്ട് പറയാതെ ആണെങ്കിലോ.”
“അറിയില്ലെടാ…. എന്നാൽ അവൾ ഇന്ന് എന്റെ ജീവന്റെ പാതി ആണെന്ന് തോന്നൽ ഉണ്ട്… എനിക്കു അവളെ അത്രക്കും ഇഷ്ടം ആണെടാ…… എനിക്കും അവളോട്‌ ചോദിക്കാൻ പറ്റില്ലെടാ.. അവൾക്കു അങ്ങനെ ഒരു ഇഷ്ടം ഇല്ലേൽ അവൾ എന്നെപ്പറ്റി എന്ത് കരുതും ”

“നീ അവളോട്‌ എല്ലാം ഒന്നു തുറന്നു സംസാരിക്കാൻ നോക്ക് അപ്പോൾ ശരി ആകും ”

പിന്നെയും ഞങ്ങൾ എന്തൊക്കയോ പറഞ്ഞു ഇരുന്നു…. കിരണിന്റെ വീട്ടിൽ വന്നപ്പോഴേ ഞാൻ ഫോൺ ഓഫ് ആക്കിയിരുന്നു.. അത് കൊണ്ട് കാൾ ഒന്നും വന്നില്ല.. അല്ലേൽ വീട്ടിൽ നിന്നും വിളി വന്നേനെ….

ഞാൻ ഒരു 8 മാണി ആയപ്പോൾ വണ്ടിയും എടുത്തു വീട്ടിൽ പോയി.. അവൾ പോയി കാണുമോ എന്നാ ചിന്ത മാത്രമേ എനിക്കു ഉണ്ടായിരുന്നുള്ളു……

ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു.. എല്ലാരുടെയും മുഖത്തു വലിയ സന്തോഷം ഒന്നും ഇല്ല.. അവളെ അവിടെ ഒന്നും കാണാനും ഇല്ല.. അവൾ പോയി കാണും എന്ന് മനസ്സിലായി.. അകത്തു കയറിയ എന്നെ കണ്ടതും അമ്മ ദേഷ്യത്തിൽ നോക്കി..

“എവിടെ പോയിരുന്നെടാ ഇത്രയും നേരം… നിന്നെ എത്രവട്ടം ഞാൻ ഫോണിൽ വിളിച്ചു… ”

“അത് അമ്മേ ഞാൻ കിരണിന്റെ കൂടെ ഉണ്ടായിരുന്നു… അവനു ചെറിയ കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു… ഫോൺ ചാർജ് തീർന്നു ഓഫ് ആയി.. അതാ കിട്ടാതെ…”

ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു…

“എന്തിനാ അമ്മേ വിളിച്ചേ എന്തേലും അത്യാവശ്യം ഉണ്ടായിരുന്നോ?”

അത് ചോദിച്ചതും അമ്മയുടെ ഭാവം മാറി..

“ആവശ്യം ഉണ്ടായിരുന്നു…. നീ ഭാര്യയെ അവർ വീട്ടിൽ കൊണ്ട് പോയി.. അപ്പോൾ അവളുടെ പെട്ടി ചുമക്കാൻ ആരെയും കിട്ടിയില്ല അതാ നിന്നെ വിളിച്ചേ.. അല്ലാതെ നിന്നെ കൊണ്ട് ഒന്നും വേറെ ഉപയോഗം ഒന്നും ഇല്ലാല്ലോ…. ഇങ്ങനെ ഒരു വിവരം ഇല്ലാത്തവൻ… ”

അമ്മ ഉള്ള ദേഷ്യം മൊത്തം എന്നോട് തീർത്തു കൊണ്ടിരുന്നു… അവൾ പോയതിന്റെ വിഷമം മൊത്തം എന്റെ മണ്ടയിൽ തന്നെ തന്നു.. എല്ലാം.. എന്നാൽ ഒന്നും പറയാൻ പറ്റാതെ ഞാൻ അവിടെ തന്നെ പ്രേതിമ കണക്കെ നിന്നു…. എന്റെ അവസ്ഥ കണ്ടു ചേട്ടത്തി കാര്യത്തിൽ ഇടപെട്ടു… അമ്മയെ സമാധാനിപ്പിച്ചു.. എന്നിട്ട് എന്നെ നോക്കി കണ്ണ് കൊണ്ട് പോകാൻ പറഞ്ഞു.. പറയേണ്ട താമസം ഞാൻ ഓടി മുറിയിൽ കയറി… വാതിൽ അടച്ചു…
അവൾ പോയ വിഷമം എന്നെയും വേട്ടയാടി… 10 ദിവസ്സം മാത്രമേ അവൾ എന്റെ കൂടെ ഈ റൂമിൽ ഉണ്ടായിരുന്നുള്ളു…. എന്നാൽ അവളെ യുഗങ്ങൾ ആയി ഉള്ള ബന്ധം പോലെ എന്നെ നോവിച്ചു.. അവൾ ഇല്ലാത്ത മുറിയിൽ ഇരിക്കുമ്പോൾ എനിക്കു എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… എന്നാൽ തന്റെ ഇഷ്ടം ഇഷ്ടം കാരണം അവളെ ഒരിക്കലും തന്നിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചില്ല.. അറിയാതെ ആണേലും അവളുടെ സങ്കടത്തിൽ ഞാനും പങ്കാളി അല്ലേ.. അവളുടെ ഇഷ്ടം എന്താണോ അത് തന്നെ നടക്കട്ടെ…..

Leave a Reply

Your email address will not be published. Required fields are marked *