ഞാൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു നിർത്തി… ശരീരത്തിൽ ഗ്ലാസ് കൊണ്ട് മുറിഞ്ഞതിൽ നിന്നു അവന്റ ശരീരത്തു ചോര ഉണ്ടായിരുന്നു……. ഞാൻ അവനെ എഴുന്നേൽപ്പിച്ച കണ്ടു ചേട്ടൻ എന്റെ അടുത്ത്ക്കു വന്നു… ഞാൻ ഇനിയും അവനെ അടിക്കാൻ പോകുന്നു എന്നാണ് ചേട്ടൻ കരുതിയത്……
“ഡാ നീ കാരണം എന്റെ ഒപ്പം ചതിയിൽ പെട്ട ഒരു പാവം പെൺകുട്ടിയുണ്ട്… അവൾ ഇപ്പോൾ വീട്ടുകാർക്ക് മുന്നിൽ മോശക്കാരി ആണ്….. അത് കൊണ്ട് അവളുടെ വീട്ടുകാരുടെ അടുത്ത് നീ തന്നെ എല്ലാ സത്യവും പറയണം… ”
ഞാൻ അവനോടു പറഞ്ഞു…. എന്നിട്ട് ഞാൻ അവന്റ അമ്മയെ നോക്കി പറഞ്ഞു…
“അമ്മേ ഞാൻ ഇവനെ കൊണ്ട് പോവുക ആണ്… ഇനി ഞാൻ ഇവനെ തല്ലില്ല…. പക്ഷെ ഇവൻ തന്നെ എല്ലാം അവളുടെ വീട്ടിൽ പറയണം…..”
ഞാൻ പറഞ്ഞപ്പോൾ അമ്മയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു… അമ്മ എന്നെ നോക്കി സമ്മതം എന്നാ രീതിയിൽ നിന്നു… പിന്നെ അവനെയും കൊണ്ട് പുറത്തു ഇറങ്ങി വണ്ടിയിൽ കയറി… ചേട്ടനോട് വരണ്ടാന്നു പറഞ്ഞു വീട്ടിലേക്കു വിട്ടു… ഞാൻ ഇനി ഒന്നും ചെയ്യില്ല എന്നാ ഉറപ്പു കൊടുത്തപ്പോൾ ചേട്ടൻ വീട്ടിലേക്കു പോയി.. ഞാനും കിരണും കാറിന്റെ മുന്നിൽ കയറി.. കിച്ചനെ പിന്നിലും ഇരുത്തി.. ഞങ്ങൾ അവളുടെ നാട്ടിലേക്കു യാത്ര ആയി….. കിരൺ ആണ് വണ്ടി ഒട്ടിച്ചിരുന്നത് പോകുന്ന വഴി എല്ലാം എല്ലാരും നിശബ്ധം ആയിരുന്നു….
ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങക്ക് അവളുടെ വീട്ടിൽ എത്തി…… വീടിന്റെ മുന്നിൽ വണ്ടി നിൽക്കുന്ന സൗണ്ട് കേട്ടു അവളുടെ അച്ഛനും അമ്മയും എല്ലാം ഇറങ്ങി വന്നു….. കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടു അവർ എന്തോ പറയാൻ വന്നു.. എന്നാൽ അതിനു മുൻപ് കിരൺ കാറിൽ നിന്നും കിച്ചനെ പിടിച്ചു ഇറക്കി….. രക്തത്തിൽ കുളിച്ചു ഇറങ്ങിയ അവനെ കണ്ടു അവർ ഒന്നു പേടിച്ചു…. ഞാൻ അവനെയും കൊണ്ട് സിറ്റ് ഔട്ടിൽ കയറി…
“ഞാൻ അന്ന് പറഞ്ഞിരുന്നു ഞാൻ ഒരിക്കൽ കൂടി ഇവിടെ വരും എന്ന്.. അന്ന് എന്റെ കയ്യിൽ ഞങ്ങൾക്ക് സംഭവിച്ചതിന്റെ ഉത്തരം എനിക്കു ഇല്ലായിരുന്നു.. എന്നാൽ ഇന്ന് എന്റെ കയ്യിൽ അതിനു ഉത്തരം ഉണ്ട് ”
ഞാൻ അതും പറഞ്ഞു കിച്ചനെ നോക്കി… ദേഷ്യത്തിൽ പറഞ്ഞു…..
“പറയെടാ എല്ലാം ”
എന്റെ ദേഷ്യത്തോടെ ഉള്ള മുഖം കണ്ടു അവർ ഞെട്ടി നിൽക്കുക ആയിരുന്നു…..
കിച്ചു എല്ലാ സത്യവും വള്ളി പുള്ളി വിടാതെ അവരോടു പറഞ്ഞു… ഞങ്ങൾക്ക് നടന്ന എല്ലാ പ്രേശ്നവും അതിൽ അവന്റെ പങ്ക് എല്ലാം പറഞ്ഞു……..
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.. അച്ഛന്റെയും മുഖം വിഷമം കൊണ്ട് നിറഞ്ഞു… എന്നാൽ എനിക്കു മനസ്സിൽ സന്തോഷവും…
അവളുടെ അച്ഛൻ എന്നോട് എന്തോ പറയാൻ വന്നപ്പോൾ ഞാൻ പെട്ടന്ന് പറഞ്ഞു…
“ഞാൻ അന്ന് പറഞ്ഞിരുന്നു അവൾ ഒന്നും ചെയ്തിട്ടില്ല അവളെ ഒന്നും പറയരുത് എന്ന്… ഇപ്പോൾ നിങ്ങൾക്കു നിങ്ങളുടെ മകളെ പറ്റി പറഞ്ഞതിൽ കുറ്റബോധം തോന്നുന്നു അല്ലേ….. നിങ്ങൾ ഒരിക്കലും എങ്കിലും അവൾ പറയുന്നത് ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് കാണിച്ചോ… നിങ്ങൾ വളർത്തിയ നിങ്ങളുടെ സ്വന്തം മോളല്ലേ അവൾ.. അവളെ നിങ്ങൾക്കു ഇനിയും മനസ്സിലാക്കാൻ കഴിഞ്ഞില്ല… ”
ഞാൻ പറയുന്നത് എല്ലാം മറുതൊന്നും പറയാതെ അവർ കേട്ടു നിന്നു.. ആ അമ്മ കരഞ്ഞു കൊണ്ട് അകത്തോട്ടു പോയി… എനിക്കും അവിടെ നിൽക്കാൻ തോന്നിയില്ല.. ഞങ്ങൾ കിച്ചുനെയും പിടിച്ചു വണ്ടിയിൽ കയറ്റി അവിടന്ന് പോയി… എന്നാൽ ഞാൻ ഇന്ന് വളരെ സന്തോഷവാൻ ആണ്.. മാളുവിനെ ഇനി ഒരിക്കലും ആരും തെറ്റുകാരിയായി കാണില്ല…. സന്തോഷം കൊണ്ട് കണ്ണിൽ വെള്ളം വന്നു…..
എന്തായാലും അവൾക്കു നഷ്ടപെട്ട വീട്ടുകാരെ അവൾക്കു ഇനി കിട്ടും.. അവളുടെ ജീവിതം ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകും…..
കിരൺ വണ്ടി ഓടിച്ചു ഞങ്ങളുടെ നാട്ടിൽ ഉള്ള ഹോസ്പിറ്റലിൽ എത്തിയപ്പോൾ നേരം ഇരുട്ടി…. ഞങ്ങൾ കിച്ചുവിനെ ഹോസ്പിറ്റലിൽ കയറ്റി മുറിവ് എല്ലാം വച്ചു കെട്ടി.. കാര്യമായ പരുക്കൊന്നും ഇല്ലാത്തതു കൊണ്ട് അപ്പോൾ തന്നെ പോകാൻ പറ്റി… ഞങ്ങൾ അവനെ വീട്ടിൽ കൊണ്ടാക്കി തിരികെ വന്നു…….
