പവിത്രം – 1 2അടിപൊളി  

ഒരു വശത്ത് ദാമ്പത്യത്തിന്റെ ഉലച്ചിലുകൾ, മറുവശത്ത് തീരാത്ത പ്രണയദാഹം,, ഈ അവസ്ഥയിൽ എന്ത് ചെയ്യണം എന്നറിയാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. തങ്ങൾക്കിടയിൽ പണ്ട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ ചെറിയ കണികയെങ്കിലും ഇനിയും ബാക്കിയുണ്ടോ? അതോ റജിച്ചായന്റെ ഈ നിശബ്ദത ഒരു വലിയ മൗനയുദ്ധത്തിന്റെ തുടക്കമാണോ?

അവൾ തന്റെ ഫോൺ കയ്യിലെടുത്തു. റജിച്ചായൻ എല്ലാം അറിഞ്ഞതിനു ശേഷം അവൾ അജിത്തുമായുള്ള ബന്ധം പൂർണ്ണമായും നിർത്തിയിരുന്നു. അവനെ എല്ലാ അർത്ഥത്തിലും ബ്ലോക്ക് ചെയ്തിരുന്നു. പക്ഷേ ഇപ്പോഴെന്തോ, വല്ലാത്തൊരു ഒറ്റപ്പെടലിന്റെ ദുഃഖം അവളെ വീണ്ടും പിടികൂടി.

അവൾ ഇൻസ്റ്റാഗ്രാമിലെ അവരുടെ പഴയ ചാറ്റ് ഹിസ്റ്ററികളിലൂടെ വെറുതെ കടന്നുപോയി. ഇനി ഒരിക്കലും അവനിലേക്ക് തിരിച്ചു പോകാൻ തനിക്ക് സാധിക്കില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. എങ്കിലും, ആ ഓർമ്മകൾ പോലും അവൾക്കിപ്പോൾ ഒരു തണലായി തോന്നി.

ഒരുകാലത്ത് തന്റെ ഓരോ നിശ്വാസവും തിരിച്ചറിഞ്ഞവൻ, തന്നിലെ പെണ്ണിനെ അത്രയധികം ആഗ്രഹിച്ചവൻ,, ആ ചാറ്റുകളിലെ ഓരോ വരികളും അവൾക്ക് വീണ്ടും പഴയ ആ സുഖമുള്ള ഓർമ്മകൾ നൽകി.

​റജിച്ചായൻ തൊട്ടടുത്ത് തന്നെ കിടപ്പുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും അകലെയുള്ള രണ്ട് വ്യക്തികളെപ്പോലെ അവർക്കിടയിൽ ഒരു വലിയ ശൂന്യത ഉണ്ടായിരുന്നു. അജിത്തുമായുള്ള ആ ബന്ധം തെറ്റാണെന്ന് തലച്ചോറ് മന്ത്രിക്കുമ്പോഴും, ഹൃദയം കൊതിച്ചത് അജിത്ത് നൽകിയ ആ പരിഗണനയെ മാത്രമായിരുന്നു.

​”തെറ്റ് എന്റെ ഭാഗത്തും ഉണ്ട്…”

ഉറങ്ങിക്കിടക്കുകയാണെന്ന് കരുതിയ റജിച്ചായൻ, പെട്ടെന്ന് തന്റെ നേർക്ക് തിരിഞ്ഞു നോക്കാതെ തന്നെ, ഇടറിയ ശബ്ദത്തിൽ പറഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ ലെന അടിമുടി ഒന്ന് വിറച്ചു..

വിറയ്ക്കുന്ന കൈകളോടെ ലെന വേഗത്തിൽ ഫോൺ സ്ക്രീൻ ഓഫ് ചെയ്ത് അരികിലെ ബെഡ്സൈഡ് ടേബിളിലേക്ക് വെച്ചു.

​”ലെന…” റജിച്ചായന്റെ ശബ്ദം അപ്പോഴും ഇടറുന്നുണ്ടായിരുന്നു. “നീ പറഞ്ഞതൊക്കെയും സത്യമാണ്. ഞാൻ ഒരു യന്ത്രത്തെപ്പോലെ ജീവിച്ചു. നിന്നെ തൊടാൻ ഞാൻ ശ്രമിച്ചിട്ടുണ്ടാകാം, പക്ഷേ ഒരിക്കലും നിന്നെ മനസ്സുകൊണ്ട് ചേർത്തുപിടിച്ചിട്ടില്ലെന്ന് ഇപ്പോൾ എനിക്ക് ബോധ്യമാകുന്നു. ആ വിള്ളലുകൾ ഞാൻ ഉണ്ടാക്കിയതാണ്, അത് നികത്താൻ ഞാൻ ശ്രമിച്ചില്ല എന്നതും എന്റെ തെറ്റാണ്.”

റജിച്ചായന്റെ ആ കുറ്റസമ്മതം ലെനയെ അക്ഷരാർത്ഥത്തിൽ നിശബ്ദയാക്കി. വർഷങ്ങളായി താൻ ഉള്ളിലൊതുക്കിയ പരാതികൾ ഒടുവിൽ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു…

“”റജിച്ചായ…””  ലെന വിതുമ്പിക്കൊണ്ട് പറഞ്ഞു, “വൈകിപ്പോയി റജിച്ചായ… നിങ്ങൾ എന്നെ മനസ്സിലാക്കുമ്പോഴേക്കും ഞാൻ മറ്റൊരാളുടെ കൂടെ മനസ്സുകൊണ്ടും ശരീരം കൊണ്ടും പിഴച്ചുപോയി റജിച്ചായ… ”

ആ വാക്കുകൾ കേട്ടതും റജി പതിയെ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു. ഇരുട്ടിന്റെ പുതപ്പ് ആ മുറിയെ മൂടിയിരുന്നെങ്കിലും, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീർ അവൻ വ്യക്തമായി കാണുന്നുണ്ടായിരുന്നു.

അവളുടെ കണ്ണുകളിൽ നിന്നും ഉതിർന്ന ഓരോ തുള്ളികളും തന്റെ നെഞ്ചിലേക്ക് പതിക്കുന്ന തീക്കുണ്ഡം പോലെയാണ് അവന് തോന്നിയത്. വർഷങ്ങളായി താൻ അവഗണിച്ചും, കാണാതെ പോയും നിന്നിരുന്ന ആ ഹൃദയത്തിന്റെ പൊള്ളലായിരുന്നു ആ കണ്ണീർ എന്ന് അവന് മനസ്സിലായി. ആ തുള്ളികൾ വീണടത്ത് അസഹനീയമായൊരു നീറ്റൽ അനുഭവപ്പെട്ടെങ്കിലും, ആ വേദന അവനൊരു പ്രായശ്ചിത്തമായി തോന്നി.

അവൻ പതിയെ അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു… മറുവാക്കുകൾക്ക് സ്ഥാനമില്ലാത്ത ആ നിമിഷത്തിൽ, താൻ വരുത്തിയ തെറ്റുകൾക്ക് ആ ചേർത്തുപിടിക്കലിലൂടെ മാപ്പ് ചോദിക്കാൻ മാത്രമേ അവന് സാധിക്കുമായിരുന്നുള്ളൂ.

തൻ്റെ നെഞ്ചിൽ മുഖം ചേർത്ത് കരയുന്ന അവളുടെ ഓരോ ഗദ്ഗദങ്ങളും, വിതുമ്പലുകളും ശ്വാസോച്ഛ്വാസങ്ങളും, കനത്ത മഴയ്ക്ക് അവസാനമെന്നോണം മുഴങ്ങുന്ന ഇടിയും മിന്നലും പോലെ അവന്റെ നെഞ്ചകത്തെ വിറപ്പിച്ചു. ആ വിങ്ങലുകൾ അവന്റെ ഉള്ളിലെ എല്ലാ അഹന്തകളെയും തകർത്ത്, അവളനുഭവിച്ച തീവ്രമായ വേദനയെ അതേ തീവ്രതയോടെ അവനിലേക്ക് പകർന്നു നൽകി.

Updated: July 3, 2026 — 4:22 pm

Leave a Reply

Your email address will not be published. Required fields are marked *