”ഓ, അതൊക്കെ പോട്ടെ എന്ന് വെക്കാം. ഇപ്പോൾ ഞാൻ അങ്ങനെയുള്ള പ്രതീക്ഷകളൊന്നും വെക്കാറില്ല, എനിക്കതൊക്കെ ശീലമായി. പക്ഷെ ഈ മുൻകോപം… തൊട്ടതിനും പിടിച്ചതിനും ദേഷ്യം! ചെറിയ കാര്യങ്ങൾക്ക് പോലും എന്നോട് ഒച്ചയിടും.”
”അപ്പോ എന്നും വഴക്കാണോ?” ലെന അല്പം സങ്കടത്തോടെ ചോദിച്ചു.
”വഴക്കൊന്നുമില്ലടി, ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞാലല്ലേ വഴക്കുള്ളൂ. പുള്ളിക്കാരന് എപ്പോഴും എന്നോട് എന്തോ ഒരു വെറുപ്പ് പോലെയാ. മുമ്പൊക്കെ എന്നോട് ഒച്ചയെടുക്കുമ്പോൾ മകൻ കരയുമായിരുന്നു. അത് കണ്ടാലെങ്കിലും പുള്ളി കുറച്ചു
ദിവസത്തേക്ക് ഒന്ന് ശാന്തനാവും. പക്ഷേ, ഇപ്പോൾ അങ്ങേര് ഒച്ചയെടുക്കുന്നത് കണ്ടാലും മകൻ കരയാറില്ല. അവനും അതൊക്കെ ശീലമായി കാണും.”
”ജോലിയുടെ സ്ട്രെസ്സ് കൊണ്ടായിരിക്കും എടി, അല്ലാതെ നിന്നോട് എന്തിനാ മഹിക്ക് വെറുപ്പ്?” ലെന ആശ്വസിപ്പിക്കുന്നതുപോലെ പറഞ്ഞു.
പവി ഒന്ന് നെടുവീർപ്പിട്ടു. എന്നിട്ട് പറഞ്ഞു: “ആയിരിക്കാം, പക്ഷേ ജോലിയുടെ സ്ട്രെസ്സിന് ഞാൻ എന്ത് പിഴച്ചു? എന്നോട് എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്?”
അതിന് ലെനയുടെ ഭാഗത്ത് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. അല്പം കഴിഞ്ഞ് ലെന വീണ്ടും ചോദിച്ചു: “ഇപ്പോഴും രാത്രി പരിപാടി ഒന്നും നടക്കാറില്ലേ?”
അതിന് പവി ഇല്ലെന്ന രീതിയിൽ അല്പം വിഷമത്തോടെ തലയിളക്കി,, പിന്നെ പതിയെ പറഞ്ഞു തുടങ്ങി…
“ഞാൻ പറഞ്ഞല്ലോ, എനിക്കിപ്പോൾ അങ്ങനെയുള്ള പ്രതീക്ഷകളോ ആഗ്രഹങ്ങളോ ഒന്നുമില്ല എന്ന്. ഏറ്റവും കുറഞ്ഞത് ഒന്ന് സ്നേഹിച്ചാൽ മതി; അതും പറ്റുന്നില്ലെങ്കിൽ മനുഷ്യന്മാരോട് പെരുമാറുന്ന പോലെ ഒന്ന് പെരുമാറിയാലെങ്കിലും മതി. ഇത്രയേ എനിക്ക് ആവശ്യമുള്ളൂ.”
അത് കേട്ട് ലെന ഒന്ന് നെടുവീർപ്പിട്ടു. പിന്നെ അവൾ പറഞ്ഞു: “അങ്ങനെയായാൽ എങ്ങനെയാ? നമുക്കെല്ലാവർക്കും ഒരു ജീവിതമല്ലേ ഉള്ളൂ. ചെറുപ്പവുമാണ്, അങ്ങനെ ജീവിതം ത്യാഗങ്ങൾ സഹിച്ചു തീർക്കേണ്ട ഒന്നല്ല.”
പവി ലെനയുടെ മുഖത്തേക്ക് നോക്കി. ‘അതിനിപ്പോൾ എന്ത് ചെയ്യാൻ സാധിക്കും?’ എന്ന ചോദ്യം അവളുടെ നോട്ടത്തിലുണ്ടായിരുന്നു.
ലെന കൈകൾ പാന്ട്രി ടേബിളിന് മുകളിൽ ഊന്നിക്കൊണ്ട് അല്പം കാര്യഗൗരവത്തോടെ പറഞ്ഞു: “ഞാൻ നിന്നോട് മുമ്പേ പറഞ്ഞിട്ടുണ്ട്. പുള്ളിക്ക് ആഗ്രഹമില്ലെങ്കിൽ, നിനക്ക് ആഗ്രഹമുള്ളത് പുള്ളിയെ അറിയിക്കണം. അത് നേരിട്ട് പറയാൻ കഴിഞ്ഞില്ലെങ്കിൽ, അതുപോലെ രീതിയിൽ പെരുമാറണം. പുള്ളി വരുമ്പോൾ നന്നായി കുളിച്ചൊരുങ്ങി നിൽക്കുക, അണിഞ്ഞൊരുങ്ങുക. നീയായിട്ട് അങ്ങോട്ട് അപ്രോച്ച് ചെയ്യുക. അങ്ങനെയൊക്കെ ശ്രമിച്ചു നോക്ക്. എന്തായാലും അതൊരു മനുഷ്യൻ തന്നെയല്ലേ?”
”ബലിക്ക് വെട്ടാൻ വരുന്ന പോത്തിന് മുമ്പിൽ കുളിച്ചൊരുങ്ങി നിന്നിട്ട് എന്ത് കാര്യം?” പവി അല്പം പുച്ഛത്തോടെ പറഞ്ഞു.
”നീ ഇങ്ങനെ എല്ലാത്തിനും മുൻധാരണ വെച്ച് നീങ്ങിയാൽ ശരിയാവില്ല. അറ്റ്ലീസ്റ്റ് ഒന്ന് ട്രൈ എങ്കിലും ചെയ്തു നോക്കൂ.” ലെന വീണ്ടും അവളെ പ്രോത്സാഹിപ്പിച്ചു.
തീരെ ആത്മാർത്ഥതയില്ലാത്ത രീതിയിൽ, ‘ശരി’ എന്ന അർത്ഥത്തിൽ പവി മന്തമായി തലയിളക്കി.
”നീ ആദ്യം ഇതൊന്ന് ട്രൈ ചെയ്തു നോക്ക്. ഇത് നടന്നില്ലെങ്കിൽ നമുക്ക് പ്ലാൻ ബിയിലേക്ക് വരാം,” ലെന ചെറിയ കുസൃതിചിരിയോടെ പറഞ്ഞു.
അത് കേട്ട പവി അവളുടെ മുഖത്തേക്ക് നോക്കി. എന്താണ് ഈ ‘പ്ലാൻ ബി’ എന്ന അർത്ഥത്തിൽ..
”എത്ര ശ്രമിച്ചിട്ടും മഹിക്ക് മാറ്റമൊന്നുമില്ലെങ്കിൽ, നീ എന്റെ വഴിക്ക് പോരെടി, അവിഹിതം!” ലെന ഒന്ന് കണ്ണുറുക്കി കാണിച്ചുകൊണ്ട് കുസൃതിയോടെ പറഞ്ഞു.
”അയ്യടാ! നീ മിണ്ടാതെ പൊക്കോ അവിടുന്ന്.” അവളുടെ ആ ഉപദേശം തീരെ ഇഷ്ടപ്പെടാത്ത രീതിയിൽ പവി മുഖം ചുളിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ലെന വിടാൻ തയ്യാറായിരുന്നില്ല. അവൾ പറഞ്ഞു: “നോക്ക് പവി, നമ്മുടെ രണ്ടുപേരുടെയും ജീവിതം ഏതാണ്ട് ഒരുപോലെ ആയിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യ മാസങ്ങളിലെ ആവേശം കെട്ടടങ്ങിയപ്പോൾ ഭർത്താക്കന്മാർക്ക് നമ്മളോട് മടുപ്പ് തുടങ്ങി. എനിക്ക് ഇതില്ലാതെ പറ്റാത്തതുകൊണ്ട്, വേണമെന്ന് വിചാരിച്ചല്ലെങ്കിലും ഒരെണ്ണം സെറ്റായി. ഇപ്പോൾ എന്റെ ലൈഫ്
