പവിത്രം – 1 2അടിപൊളി  

ഹാപ്പിയുമാണ്. നിന്റെ ജീവിതം നിന്റെ ഇഷ്ടം, എന്നാലും ഞാൻ പറയാം; ജീവിതം ഇങ്ങനെ വെറുതെ പാഴാക്കി കളയേണ്ടതല്ല. ഈ സെക്സ് എന്ന് പറയുന്നതും ജീവിതത്തിൽ അത്യാവശ്യമായി കിട്ടേണ്ടതാണ്.”

ലെനയുടെ ആ വാക്കുകൾക്ക് പവി ശരിയാണെന്ന് സമ്മതിക്കുന്ന രീതിയിൽ ഒന്ന് തലയിളക്കുക മാത്രം ചെയ്തു.

തങ്ങളുടെ സംസാരം വളരെ ഗൗരവത്തിലേക്ക് നീങ്ങുന്നു എന്ന് മനസ്സിലാക്കിയ ലെന പെട്ടെന്ന് തന്നെ റൂട്ട് മാറ്റിവിട്ടു. അവൾ വീണ്ടും ആ പഴയ ആവേശത്തോടെയും സന്തോഷത്തോടെയും അടുത്ത കാര്യം ചോദിച്ചു:

​”പിന്നെ എന്തു പറയുന്നു നിന്റെ കമന്റടിക്കാരൻ?”

പവി ചോദ്യം മനസ്സിലാവാത്തതുപോലെ അവളെ നോക്കി.

​”ആ നിന്റെ ബസ്സിലെ സഹസഞ്ചാരി, നിന്റെ ആരാധകൻ!”

അത് കേട്ടപ്പോൾ പവിയുടെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി വിരിഞ്ഞു. അതിൽ നാണത്തിന്റെ ചെറിയൊരു അംശവും ഉണ്ടായിരുന്നു.

എങ്കിലും, പവി പെട്ടെന്ന് മുഖത്തൊരു കള്ളദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു: “ഓ, നീ ഒന്ന് പോയേ! നിന്നോട് ഇതെല്ലാം വന്ന് പറഞ്ഞത് എനിക്ക് പറ്റിയൊരു തെറ്റാണ്. എനിക്ക് അങ്ങനെ ആരാധകരും വേണ്ട, മറ്റൊന്നും വേണ്ട. എന്നെ വെറുതെ വിട്ടേക്ക്!”

​”അച്ചോടാ, അവന്റെ കാര്യം പറഞ്ഞപ്പോഴേക്കും പെണ്ണിന്റെ മുഖം ആകെ നാണിച്ച് ചുമന്നു തുടുത്തിരിക്കുന്നു! എന്നിട്ടും അവളുടെ ഒരു കള്ളനാട്യം!” ലെന അവളെ കളിയാക്കും പോലെ പറഞ്ഞു.

അത് കേട്ടപ്പോൾ പവി വീണ്ടും ഒന്ന് ചിരിച്ചു.

ലെന വീണ്ടും ചോദിച്ചു: “പറയടി, ഇന്ന് പുതിയ കമന്റ് ഒന്നും കിട്ടിയില്ലേ?”

അതിന് പവി ഇല്ലെന്ന രീതിയിൽ നാണത്തോടെ ചിരിച്ചുകൊണ്ട് തലയിളക്കി.

ലെന ‘ഉം’ എന്നൊരു അർത്ഥം വെച്ചൊരു മൂളൽ മൂളി, വീണ്ടും ഭക്ഷണം കഴിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു.

അല്പം നേരം അവരിരുവരും നിശബ്ദമായി ഭക്ഷണം കഴിക്കുക മാത്രം ചെയ്തു..

“ഇന്ന്… ഇന്ന്… കണ്ണ് എഴുതിയില്ലേ എന്ന് ചോദിച്ചു”

ഭക്ഷണപാത്രത്തിലേക്ക് മാത്രം ഉറ്റുനോക്കി, ലെനയുടെ നേർക്ക് നോക്കാൻ പോലും കഴിയാതെ പവി അത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

“ആഹാ, അത് കൊള്ളാലോ! എടി, സത്യം പറഞ്ഞാൽ നീ ഇന്ന് കണ്ണെഴുതാത്തത് ഞാൻ പോലും ശ്രദ്ധിച്ചില്ല. ഇവൻ ആള് കൊള്ളാവല്ലോ! എന്തായാലും ആള് നിന്നെ വിടുന്ന ലക്ഷണമില്ല.”

​”ഹോ, നീ ഒന്ന് പോയേടി! എനിക്ക് അങ്ങനെ ഒന്നുമില്ല. പിന്നെ, നീ നിന്റെ എല്ലാ കാര്യങ്ങളും എന്നോട് പറയുന്നതുകൊണ്ട് ഞാനും പറയുന്നു എന്ന് മാത്രം!” പവി തീരെ താല്പര്യമില്ലാത്ത മട്ടിൽ ലെനയോട് പറഞ്ഞൊപ്പിച്ചു. എങ്കിലും, അവൾ പോലും അറിയാതെ അവളുടെ മുഖത്ത് വല്ലാത്ത നാണവും സന്തോഷവും ഇരച്ചുകയറുന്നുണ്ടായിരുന്നു.

​”ഉവ്വേ,, ഉവ്വേ,, നിനക്ക് ഒന്നുമില്ലെന്നു നിന്റെ ഈ മുഖം കണ്ടാൽ അറിയാം!” ലെന വീണ്ടും അവളെ കളിയാക്കി.

അതിനു മറുപടിയായി, നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടിൽ പവി അസഹ്യമായി ഒന്ന് തലയിളക്കുക മാത്രം ചെയ്തു.

​”എടി, ഇതിപ്പോ ഈ ലോകത്ത് നടക്കാത്ത സംഭവം ഒന്നുമല്ല. വീട്ടിലിരിക്കുന്ന കെട്ടിയോന് നമ്മളെ വേണ്ടാത്തതുകൊണ്ടല്ലേ നമ്മൾ പുറത്തു കൊടുക്കുന്നത്? എന്നുവെച്ച് അങ്ങനെ എല്ലാവർക്കും കൊടുക്കണം എന്നല്ല; നമുക്ക് നല്ല വിശ്വാസവും നമ്മളെ മനസ്സറിഞ്ഞ് സ്നേഹിക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരാൾക്ക്…” ലെന വലിയൊരു സാരോപദേശം പോലെ പറഞ്ഞു.

ആ വാക്കുകൾക്ക് മറുപടിയായി ലെനയെ ദഹിപ്പിക്കുന്ന രീതിയിലുള്ള ഒരു നോട്ടം മാത്രമായിരുന്നു പവിയുടെ ഭാഗത്തുനിന്നുണ്ടായത്.

ആ നോട്ടം കണ്ടപ്പോൾ ലെന പവിയെ പരിഹസിക്കുന്നതുപോലെ നാടകീയമായി കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു:

​”ഓ… ഒന്നും പറയേണ്ട, എനിക്കറിയാം! നിന്റെ പേര് പവിത്ര എന്നാണെന്നും, അതുകൊണ്ടുതന്നെ ജീവിതാവസാനം വരെ നിന്റെ മനസ്സും ശരീരവും എന്നും ‘പവിത്ര’മായിരിക്കണമെന്നും നിനക്ക് നിർബന്ധമുണ്ട് എന്നുമല്ലേ? ഒരുപാട് തവണ കേട്ടതാണ് മോളെ, ഇനിയും പറഞ്ഞു എന്നെ ബോറടിപ്പിക്കല്ലേ!”

Updated: July 3, 2026 — 4:22 pm

Leave a Reply

Your email address will not be published. Required fields are marked *