പവിത്രം – 1 2അടിപൊളി  

എന്നാൽ, ഒരുപാട് തവണ നമ്പർ എഴുതിക്കൊടുത്തിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ലഭിക്കാത്തതുകൊണ്ടാവാം, ഇപ്പോൾ കിട്ടുന്ന ടിക്കറ്റുകളുടെ പുറകിൽ അങ്ങനെയുള്ള നമ്പറുകൾ ഒന്നും കാണാറുമില്ല..

തൻ്റെ ഓഫീസിൻ്റെ നേരെ എതിർവശത്തുള്ള സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ പവി ഇറങ്ങാൻ തുടങ്ങി. എങ്കിലും പതിവുപോലെ ഇറങ്ങുന്നതിനു മുമ്പേ അവൾ തലയൊന്നു ചെരിച്ചു പിന്നിലേക്ക് നോക്കി. നേരെ തിരിഞ്ഞു നോക്കിയില്ലെങ്കിലും, ഇടംകണ്ണാലെ ആ കണ്ടക്ടർ പയ്യൻ എന്നത്തെയും പോലെ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവളൊന്ന് ഉറപ്പുവരുത്തി. ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ മുഖത്ത്, അവൾ പോലും അറിയാതെ, ഒരു സംതൃപ്തിയുടെ പുഞ്ചിരി വിരിഞ്ഞു.

ബസ് ഇറങ്ങിക്കഴിഞ്ഞപ്പോൾ സമയം കൃത്യം ഒൻപത് മണിയായിരുന്നു. കൃത്യം ഒൻപതിന് തന്നെ രജിസ്റ്ററിൽ ഒപ്പുവെക്കണം എന്നാണ് ഓഫീസിലെ ചട്ടം. അതറിയാമെങ്കിലും ഓഫീസിലേക്ക് ധൃതിയിൽ ഓടിച്ചെല്ലാൻ പവിയുടെ കാലുകൾ ഒട്ടും ഉത്സാഹം കാണിച്ചില്ല. ആ ബസ് അടുത്ത വളവിൽ കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവൾ നോക്കിനിന്നു. അത് എന്തിനാണെന്ന് ചോദിച്ചാൽ, ഇപ്പോൾ ഈ നിമിഷത്തിൽ അവൾക്ക് പോലും ഉത്തരമില്ലാത്ത ഒരു ചോദ്യമായിരുന്നു അത്.

*************

ഇന്ന് തിങ്കളാഴ്ച,, വാരാന്ത്യം കഴിഞ്ഞുള്ള ആദ്യ ദിവസമായതുകൊണ്ട് തന്നെ പിടിപ്പത് പണിയുണ്ടായിരുന്നു,, മൊബൈലിൽ ലെനയുടെ കോൾ വന്നപ്പോഴാണ് സമയം ഒരു മണി കഴിഞ്ഞു എന്ന് പവി തിരിച്ചറിഞ്ഞത് തന്നെ.

പവി കോൾ അറ്റൻഡ് ചെയ്തു..

‘എടി ഒരു രണ്ട് മിനിറ്റ്, ദേ ഇപ്പോ വരാം. നീ കാന്റീനിലേക്ക് പൊയ്ക്കോളൂ’ അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

​കാബിനിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ, താൻ ഇതുവരെ തീർത്ത ടാസ്ക്കുകളും ഇനി ചെയ്യാനുള്ളതും നോട്ട്പാഡിൽ ബുള്ളറ്റ് പോയിന്റുകളായി എഴുതിവെച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ ലെനയോടൊപ്പം ലഞ്ച് കഴിച്ചു കഴിയുമ്പോഴേക്കും താൻ എവിടെ നിർത്തി, എവിടെ നിന്ന് തുടങ്ങണം എന്നൊരു ബോധവും പവിക്ക് ഉണ്ടാവില്ല.

ലെനയോട് സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ, നമ്മൾ പോലും അറിയാതെ കേട്ടിരുന്നു പോകും,, ചിലപ്പോൾ കറിയൊഴിക്കാൻ പോലും മറന്ന് ചോറ് തിന്നുപോകും! അമ്മാതിരി വിശേഷങ്ങളായിരിക്കും അവൾക്ക് പറയാനുണ്ടാവുക.

ഞാൻ വെറുതെ തള്ളുന്നതല്ല കേട്ടോ, നിങ്ങൾ തന്നെ

ഒന്ന് കേട്ടുനോക്കൂ, എന്നിട്ട് ഉറപ്പിച്ചാൽ മതി..!!

​പവി ഈ ഓഫീസിൽ ജോയിൻ ചെയ്ത് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് ലെനയും ഇവിടെ ജോയിൻ ചെയ്തത്. ആദ്യത്തെ മൂന്നുമാസത്തെ ട്രെയിനിങ് അവർ രണ്ടുപേരും ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ അവർക്കിടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു. പിന്നീട് ജോലി പെർമനന്റ് ആയപ്പോൾ രണ്ടുപേരും വ്യത്യസ്ത തസ്തികയിലായി. പവി അക്കൗണ്ട്സ് സെക്ഷനിൽ ആണെങ്കിൽ ലെന അഡ്മിൻ ഡിപ്പാർട്ട്മെന്റിലായിരുന്നു. അതുകൊണ്ട് ജോലി സമയങ്ങളിൽ പരസ്പരം കാണാറില്ലെങ്കിലും, എല്ലാ ദിവസവും ഉച്ചയൂണ് കാന്റീനിൽ അവർ ഒന്നിച്ചായിരിക്കും. അങ്ങനെ അവർ ആ ദൃഢമായ സൗഹൃദം നിലനിർത്തിപ്പോരുന്നു.

പവി കാന്റീനിലേക്ക് എത്തുമ്പോഴേക്കും ലെന അവർ സ്ഥിരം ഇരിക്കാറുള്ള ആ ജനാലയോട് ചേർന്നുള്ള ബെഞ്ചിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. ഈ ഓഫീസിലെ ശീലങ്ങൾ അറിയാവുന്നവർ ആരും തന്നെ ആ ബെഞ്ചിൽ ഇരിക്കാറില്ല. കാരണം ആ സ്പേസ് ഇവർ രണ്ടുപേർക്കുമായി റിസർവ് ചെയ്തു വെച്ചിരിക്കുകയാണ്,, ഒരുതരം വാക്കാൽ പറയാത്ത ഉടമ്പടി പോലെ.

ലെനയുടെ അഭിമുഖമായി ഇരിക്കുന്നതിനിടയിൽ പവി അല്പം കളിയാക്കും പോലെ ചോദിച്ചു, “എന്താടി ഇന്ന് മുഖത്ത് വല്ലാത്തൊരു തിളക്കം?”

അത് കേട്ടപ്പോൾ ചെറുതായി ഒന്ന് കുണുങ്ങി ചിരിച്ചുകൊണ്ട് ലെന പറഞ്ഞു, “ഇത് വെറും തിളക്കമല്ലെടി… ഇതൊരു പ്രസാദമാണ്.”

അവളുടെ ആ സംസാരം കേട്ടപ്പോൾ പവി അല്പം നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു, “പ്രസാദമോ? എന്ത് പ്രസാദം?”

ലെന ഇടത്തും വലത്തും ഒന്ന് നോക്കി, ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. ഇരുന്നിടത്തുനിന്നും അല്പം മുന്നോട്ട് ആഞ്ഞ്, കണ്ണുകൾ കൊണ്ട് പവിയെ തന്റെ അടുത്തേക്ക് ക്ഷണിച്ചു. പവി തല അങ്ങോട്ട് നീട്ടിയപ്പോൾ, ലെന അവളുടെ കാതിൽ സ്വകാര്യം പോലെ ശ്വാസത്തിന്റെ ശബ്ദത്തിൽ പറഞ്ഞു,

Updated: July 3, 2026 — 4:22 pm

Leave a Reply

Your email address will not be published. Required fields are marked *