”അതെയോ.. ഞാൻ ഊഹിച്ചു! ബസ്സിന്റെ സമയം നമ്മളെക്കാൾ കൃത്യമായി പിന്നെ മറ്റാർക്ക് അറിയാനാണ്?” കൂളിംഗ് ഗ്ലാസ് വെച്ച ഇമോജിയോടെയുള്ള അവന്റെ മെസ്സേജ് കണ്ടപ്പോൾ അവളില്‍ വീണ്ടും ചിരി വിരിഞ്ഞു.
“മേഡം സമയമില്ല എന്ന് പറഞ്ഞതുകൊണ്ടാണ് ചായയിൽ ഒതുക്കിയത്. പക്ഷേ ഇത്രയും സമയം എന്റെ കൂടെ ഇരിക്കുമായിരുന്നെങ്കിൽ ഊണ് കഴിച്ചിട്ട് തന്നെ പോയാൽ മതിയായിരുന്നു.” ഒരു പരാതി പറയുന്ന പോലെ അവൻ കുറിച്ചു.
ഓ അതൊന്നും സാരമില്ല. ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ അവൾ മറുപടി അയച്ചു,,,
”ആ എന്തായാലും മേഡം ഇപ്പോൾ വീട്ടിലെത്തിയല്ലോ, മറക്കാതെ പെട്ടെന്ന് ഭക്ഷണം കഴിക്കണം,” അവന്റെ വാക്കുകളിൽ
കരുതൽ നിറഞ്ഞുനിന്നു.
അവൾ ചിരിച്ചുകൊണ്ട് തന്നെ “ശരി” എന്ന് മറുപടി നൽകി.
അവൻ വീണ്ടും എന്തോ ടൈപ്പ് ചെയ്യുന്നത് കാണാമായിരുന്നു. എങ്കിലും അവൾ പെട്ടെന്ന് അങ്ങോട്ട് ഒരു മെസ്സേജ് അയച്ചു: “മോന്റെ കാര്യങ്ങൾ നോക്കാനുണ്ട്, ഞാൻ പിന്നെ വരാം.”
ആ മെസ്സേജ് കണ്ടതും അവന്റെ ടൈപ്പിംഗ് പെട്ടെന്ന് നിന്നു. അവൾ ഫോൺ ടേബിളിലേക്ക് വെക്കാൻ പോയതും അവൻ വീണ്ടും എന്തോ ടൈപ്പ് ചെയ്യുന്നത് കാണാൻ സാധിച്ചു. ആകാംക്ഷയോടെ അവൾ ഫോൺ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നു.
“എന്നാ ശരി മേഡം, കാര്യങ്ങൾ നടക്കട്ടെ. ഫ്രീ ആകുമ്പോൾ വാ, നമുക്ക് ചാറ്റ് ചെയ്യാം.”
അതു വായിച്ച അവൾ മറുപടി ഒന്നും കൊടുത്തില്ല. എങ്കിലും അടുക്കളയിലേക്ക് നടക്കുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.
പവി ഇന്ന് പതിവിലും ഉല്ലാസവതിയായിരുന്നു. മകന്റെ കാര്യങ്ങളും വീട്ടിലെ ജോലികളും എല്ലാം കഴിഞ്ഞ് അവനെ കിടത്തി ഉറക്കുമ്പോഴേക്കും സമയം എട്ടു കഴിഞ്ഞിരുന്നു. വീടിനുള്ളിൽ പതിയെ നിശബ്ദത പടർന്നപ്പോൾ അവൾ ഫോൺ എടുത്തു നോക്കി. അവന്റെ ഭാഗത്തുനിന്നും പുതിയ മെസ്സേജുകൾ ഒന്നും വന്നിരുന്നില്ല. എങ്കിലും, തനിക്ക് അവസാനമായി അയച്ച മെസ്സേജിന്റെ സമയം തന്നെയായിരുന്നു അവന്റെ ‘ലാസ്റ്റ് സീനും’ എന്നത് കണ്ടപ്പോൾ അവളിൽ അകാരണമായ ഒരു സന്തോഷം ഉണ്ടായി…
മഹിയേട്ടൻ വരാൻ ഇനിയും അരമണിക്കൂറിൽ കൂടുതൽ സമയമെടുക്കും. വീട്ടിലെ ഏകാന്തതയിൽ അവനുമായി ഒന്നുകൂടി ചാറ്റ് ചെയ്യാൻ അവളുടെ മനസ്സ് കൊതിച്ചെങ്കിലും, താനായി അങ്ങോട്ടൊരു മെസ്സേജ് അയക്കുന്നത് ശരിയാണോ എന്നും, അങ്ങനെയാണെങ്കിൽ എന്ത് കാര്യം പറഞ്ഞ് മെസ്സേജ് തുടങ്ങും എന്നുമുള്ള ചിന്തയിൽ അവൾ അല്പനേരം അങ്ങനെ തന്നെ ഇരുന്നു.
പക്ഷേ മനസ്സിന്റെ കൊതി വല്ലാതെ മൂത്തപ്പോൾ, പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിൽ അവൾ മെസ്സേജ് ടൈപ്പ് ചെയ്തു: “ഹലോ, തിരക്കിലാണോ? അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”
മിനിറ്റുകൾ കഴിഞ്ഞതും മറുപടി വന്നു: “ആ, അമ്മയ്ക്ക് ഇപ്പോൾ ആശ്വാസമുണ്ട്, വാർഡിലേക്ക് മാറ്റി.”
”ഓ ഭാഗ്യം!” അവൾ ആത്മാർത്ഥമായി തന്നെ മറുപടി കൊടുത്തു..
തുടർന്ന് അവന്റെ മെസ്സേജ് വന്നു: “മേഡം ഫ്രീ ആയോ?”
“ആ പണിയെല്ലാം കഴിഞ്ഞു. മോനെ ഉറക്കി. കുറച്ചു കഴിഞ്ഞാൽ മഹിയേട്ടൻ വരും, അതുവരെ ഫ്രീ ആണ്.”അവൾ പുഞ്ചിരിയോടെ തന്നെ മറുപടി കൊടുത്തു
ഉടനെ അവന്റെ അടുത്ത മെസ്സേജ് വന്നു: ” ഞാൻ ആലോചിക്കുകയായിരുന്നു. നേരത്തെ നമ്മൾ എത്രയോ മണിക്കൂറുകൾ സംസാരിച്ചു. എല്ലാ വിശേഷങ്ങളും പറഞ്ഞു. പക്ഷേ ഞാൻ ഇതുവരെ മേഡത്തിന്റെ പേര് ചോദിച്ചില്ല.”
“പവിത്ര. അടുപ്പമുള്ളവർ പവി എന്ന് വിളിക്കും.”
“പവിത്ര… നല്ല പേര്! ഞാൻ എന്താണ് വിളിക്കേണ്ടത്?”
ആ ചോദ്യം അവൾക്ക് വെറുമൊരു ചോദ്യമായി തോന്നിയില്ല. അവർ തമ്മിൽ എത്രത്തോളം അടുത്തിട്ടുണ്ടെന്ന അവന്റെ ആകാംക്ഷ പോലെയാണ് അവൾക്ക് അത് തോന്നിയത്.. അതിനുള്ള മറുപടി കൊടുക്കാൻ അവൾക്ക് കുറച്ചുനേരം ആലോചിക്കേണ്ടി വന്നു. പിന്നെ അവൾ കുറിച്ചിട്ടു: “ഇഷ്ടമുള്ളത് വിളിക്കാം.”
ഇത്തവണ അവന്റെ ഭാഗത്തുനിന്നും മറുപടിക്ക് അല്പം സമയം എടുത്തിരുന്നു. ടൈപ്പ് ചെയ്യുന്നതും മായ്ച്ചുകളയുന്നതും അവൾ കണ്ടുനിന്നു. ആകാംക്ഷയോടെ സ്ക്രീനിലേക്ക് തന്നെ നോക്കി നിന്ന അവൾക്ക് മുന്നിലേക്ക് ആ മെസ്സേജ്
