പവിത്രം – 2 4അടിപൊളി  

ഇല്ല, ആ ബസ്സിൽ എന്റെ ആരുമില്ല! ബസ്സിൽ എന്ന് മാത്രമല്ല, ഈ ലോകത്ത് തന്നെ എനിക്ക് ആരുമില്ല… നിനക്കും എന്നെ മനസ്സിലാവില്ല!

പവിയുടെ ശബ്ദത്തിൽ അങ്ങേയറ്റം ദേഷ്യം തിളച്ചുനിന്നിരുന്നു. പക്ഷേ യാഥാർത്ഥ്യത്തിൽ അതൊരു കടുത്ത ഒറ്റപ്പെടലിന്റെ അലറിക്കരച്ചിലായിരുന്നു…

പവിയുടെ ആ പ്രതികരണം കേട്ട ലന അല്പനേരം ഒന്ന് സ്തംഭിച്ചുപോയി… അവൾ ഒരു ദീർഘശ്വാസം എടുത്തു.. പിന്നെ, മനസ്സിലെ എല്ലാ ധൈര്യവും സംഭരിച്ചുകൊണ്ട് ചോദിച്ചു,,,

എടി, ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം… ഇന്നത്തെ നിന്റെ ശരിക്കുള്ള പ്രശ്നം ആ ബസ് നിർത്താതെ പോയതാണോ, അതോ

ആ ബസ്സിലെ കണ്ടക്ടർ പയ്യൻ നിന്നെ പരിഗണിച്ചില്ല എന്ന പരാതിയാണോ? എന്നോടെങ്കിലും നീ ഒന്ന് സത്യം തുറന്നു പറ…

അതിനും ഉണ്ടക്കണ്ണ് ഉരുട്ടിയുള്ള ഒരു നോട്ടമായിരുന്നു പവിയുടെ ഭാഗത്തുനിന്നുമുള്ള ഏക പ്രതികരണം. പക്ഷേ അവളുടെ ആ നോട്ടത്തിൽ ലെന പറഞ്ഞ കാര്യങ്ങളിൽ അല്പം സത്യമുണ്ടെന്നും, എന്നാൽ അത് സമ്മതിച്ചുതരാൻ തനിക്ക് മടിയുണ്ടെന്നും അവളുടെ മുഖത്ത് എഴുതിവെച്ചിരുന്നു…

എന്റെ പവി… ലെന നിറപുഞ്ചിരിയോടെ പറഞ്ഞു . നീ ഇങ്ങനെ നോക്കി പേടിപ്പിച്ച് എന്നെ അടക്കി നിർത്താൻ ഒന്നും നോക്കണ്ട. കുറെ കാലമായില്ലേ ഞാൻ നിന്നെ കാണുന്നത്? നിന്റെ പ്രശ്നം ആ കണ്ടക്ടർ പയ്യനാണെന്ന് നിന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട്…

അതുകേട്ടതും പവി പോലും അറിയാതെ അവളുടെ മുഖത്ത് ഒരു നാണത്തിന്റെ പുഞ്ചിരി വിരിഞ്ഞു. ഒപ്പം അവളുടെ കവിളുകൾ നാണത്താൽ അല്പം ചുമക്കുകയും ചെയ്തു…

എടി, ഞാൻ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ, എന്തിന് ബെഡ്റൂമിലെ കാര്യങ്ങൾ പോലും നിന്നോട് പറയാറുള്ളതല്ലേ? എന്നിട്ടും നീ എന്നോട് ഇങ്ങനെ കാര്യങ്ങൾ മറച്ചുവെക്കുന്നത് ശരിയല്ല കേട്ടോ,, ലെന ഒരു പരാതി പോലെ പറഞ്ഞു..

“സത്യം, എനിക്ക് അവനോട് അങ്ങനെയൊന്നുമില്ല!” പവി വീണ്ടും തള്ളിക്കളയാൻ ശ്രമിച്ചു.

സത്യസന്ധമായി പറഞ്ഞാൽ, ആ കണ്ടക്ടർ പയ്യനോട് തനിക്ക് എന്തൊക്കെയോ ഇഷ്ടങ്ങൾ ഉണ്ടെന്ന കാര്യം പവി പോലും ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്നീ അവഗണന നേരിട്ട ആ നിമിഷം വരെ, ആ ബസ്സ് തനിക്ക് മുന്നിലൂടെ നിർത്താതെ കടന്നുപോയപ്പോൾ ഉള്ളിൽ ഉണ്ടായ ആ ചെറിയൊരു വേദനയാണ്, താൻ അവനെ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്നും ഇഷ്ടപ്പെടുന്നുണ്ടെന്നും പവിയെ ആദ്യമായി ബോധ്യപ്പെടുത്തിയത്.

എന്നിരുന്നാലും,, ഇപ്പോൾ പോലും ആ ബന്ധത്തിന് എന്ത് പേര് നൽകണമെന്ന് അവൾക്കറിയില്ല. അതൊരു സാഹോദര്യമാണോ, അതോ വെറും സൗഹൃദമാണോ? അതോ അതിനെല്ലാം അപ്പുറം, തനിക്ക് പോലും പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാത്ത, ഒരുപക്ഷേ അവിഹിതമെന്ന് ലോകം മുദ്രകുത്തിയേക്കാവുന്ന ഒരു പ്രണയമാണോ? അറിയില്ല…!!

***************

എന്തെങ്കിലും തിരക്കുണ്ടാവും,,, അല്ലെങ്കിൽ വിട്ടുപോയതാവും…

മടക്കയാത്രയിലുടനീളം ലെനയുടെ ഈ വാക്കുകൾ കടമെടുത്ത് പവി തന്റെ മനസ്സിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

പക്ഷെ,, എത്രയൊക്കെ ആശ്വസിപ്പിച്ചിട്ടും, ഒടുവിൽ അവളുടെ മനസ്സ് അസ്വസ്ഥതയോടെ കോമരം തുള്ളി.

എനിക്കുവേണ്ടി,,, എനിക്കുവേണ്ടി ഒരു നിമിഷം കൂടി കാത്തുനിന്നൂടായിരുന്നോ? എന്ന പരിഭവം അവളുടെ ഉള്ളിൽ ഒരു ആക്രോശമായി അലയടിച്ചുകൊണ്ടേയിരുന്നു…

ഹമീദക്കയുടെ വീട്ടിൽ നിന്ന് മോനെ വിളിച്ച് വീട്ടിലേക്ക് പടികയറുമ്പോഴും പവി തീരെ ഉത്സാഹവതിയായിരുന്നില്ല..

ആദിമോന് ഇന്നും പറയാൻ ഒരു കഥയുണ്ടായിരുന്നു,, കിളികളെ വേട്ടയാടുന്ന ഒരു വേട്ടക്കാരന്റെ കഥ… പക്ഷേ, അമ്മയുടെ ഇന്നത്തെ മുഖഭാവം കണ്ടപ്പോൾ അതൊന്നും പറയേണ്ടെന്ന് അവനും തോന്നി…

ഒരുപക്ഷേ, അന്ന് അവൾ ആ കഥ കേട്ടിരുന്നെങ്കിൽ…?!

അമ്മ ഇന്ന് അധികം സംസാരിക്കാത്തതുകൊണ്ട്, നിർദ്ദേശങ്ങൾക്കായി കാത്തുനിൽക്കാതെ തന്നെ ആദിമോൻ സ്വയം പോയി കാലും മുഖവും കഴുകി വസ്ത്രം മാറി വന്നു.

Updated: July 11, 2026 — 6:31 pm

Leave a Reply

Your email address will not be published. Required fields are marked *