പവിത്രം – 2 13അടിപൊളി  

​അവൾ ഉള്ളിലേക്ക് ആഴത്തിൽ ഒരു ദീർഘശ്വാസം എടുത്തു. പിന്നെ, വല്ലാത്തൊരു പാടുപെട്ടെങ്കിലും, സ്വാഭാവികത അഭിനയിച്ചുകൊണ്ട് പറഞ്ഞു,,

​”ഒന്നും… ഒന്നുമില്ല. വെറുതെ… രണ്ടു ദിവസമായി ബസ്സിൽ കാണാറില്ല, അതുകൊണ്ട് ഒന്ന് വിളിച്ചു നോക്കിയതാ.”

​ആ വാചകം പറയുമ്പോഴും അവളുടെ ശബ്ദം നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു…

“ഓ… ഒന്നുമില്ല മേഡം. അത്… അമ്മ ഹോസ്പിറ്റലിലാണ്. അതുകൊണ്ട് കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തതാണ്,” അവൻ വളരെ ശാന്തമായി മറുപടി നൽകി.

“ഹോ…” അവളറിയാതെ അവളുടെ അധരങ്ങളിൽ നിന്ന് ഒരു ദീർഘശ്വാസം പൊഴിഞ്ഞുപോയി…

“എന്തായാലും മേഡം വിളിച്ചു ചോദിച്ചതിൽ ഒരുപാട് സന്തോഷം,” അല്പനേരത്തെ മൗനത്തിന് ശേഷം അവൻ ആത്മാർത്ഥതയോടെ പറഞ്ഞു…

“ഹും,,,” അവളൊന്നു മൂളി..

വീണ്ടും നിശബ്ദത, ഇനി എന്ത് പറയണമെന്ന് അവര്‍ രണ്ടുപേർക്കും അറിയില്ലായിരുന്നു..

“അമ്മയ്ക്ക്… അമ്മയ്ക്ക് എന്തുപറ്റിയതാ?” നിശബ്ദത വല്ലാതെ മുറുകിയപ്പോൾ അവള്‍ പതിയെ ചോദിച്ചു…

“ഓ… അത് ശ്വാസം മുട്ടലാണ്. ഇടയ്ക്ക് വരാറുള്ളതാ. ഇപ്രാവശ്യം കുറച്ച് കൂടിപ്പോയി, അതാ അഡ്മിറ്റ് ആയത്.”

ഏത് ഹോസ്പിറ്റലാ..? അവൾ വെറുതെ ഒരു കുശലം പോലെ ചോദിച്ചു..

“നമ്മുടെ ഗവൺമെൻറ് ഹോസ്പിറ്റലിൽ തന്നെയാണ്. എന്താ മേഡം ഇങ്ങോട്ട് വരുന്നുണ്ടോ?” അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു പ്രതീക്ഷയുണ്ടായിരുന്നു.

“അല്ലാ … അത് ഞാൻ വെറുതെ… ഞാൻ വരണോ?”

അവൻ അല്പനേരം മടിച്ചുനിന്നിട്ട് പറഞ്ഞു, “നിർബന്ധമൊന്നുമില്ല മേഡം, അത് മേഡത്തിന് ബുദ്ധിമുട്ടാവില്ലേ? പക്ഷേ വന്നാൽ എനിക്ക് ഒരുപാട് സന്തോഷമാകും. കാരണം, ഇവിടെ കൂടെയിരിക്കാൻ വേറെ ആരുമില്ല…”

“ഞാൻ വരാം,” ഒന്നും

ആലോചിക്കാതെ അവൾ പറഞ്ഞു.

​അവനെ ഒന്ന് കാണണമെന്നുള്ള ഒരു ത്വര അവളുടെ മനസ്സിലും അക്ഷമയോടെ തിളയ്ക്കുന്നുണ്ടായിരുന്നു. ആ തീരുമാനം അവൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. മറുതലയ്ക്കൽ അവന്റെ ശ്വാസത്തിന്റെ വേഗത കൂടിയതായി അവൾക്ക് തോന്നി,, അവനും ആ മറുപടിക്കായി ഇത്രയേറെ കാത്തിരിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു.

ലഞ്ച് ബ്രേക്കിന് മുന്നേ അവൾ ഓഫീസിൽ നിന്ന് ഇറങ്ങി. എച്ച്.ആറിനോടും ലനയോടും തലവേദനയാണെന്ന് നുണ പറഞ്ഞു. എന്തുകൊണ്ടോ ഇതൊരു സ്വകാര്യമായി വെക്കണമെന്നായിരുന്നു അവളുടെ മനസ്സ് മന്ത്രിച്ചത്.

ഓട്ടോയിൽ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവളുടെ മനസ്സിൽ വലിയൊരാശ്വാസമായിരുന്നു,, താൻ ചിന്തിച്ചുകൂട്ടിയത് പോലെ അവൻ തന്നെ വെറുക്കുകയോ അകറ്റിനിർത്തുകയോ ചെയ്യുന്നില്ലല്ലോ എന്ന തിരിച്ചറിവ് അവൾക്ക് സന്തോഷം നൽകി. എന്നാൽ അതേ സമയം മറ്റൊരു ചോദ്യം അവളിലുയർന്നു,, “എന്തിനാണ് ഞാൻ ഇത്രയും കള്ളങ്ങൾ പറഞ്ഞ് അവനെ കാണാൻ പോകുന്നത്?”

അവന്റെ അമ്മയുടെ അസുഖമോ സന്ദർശനമോ വെറും ഒഴികഴിവുകൾ മാത്രമാണെന്നും, തന്റെ യഥാർത്ഥ ഉദ്ദേശം അവനെ കാണുക എന്നത് മാത്രമാണെന്നും അവൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. എങ്കിലും, ആ കൂടിക്കാഴ്ചയ്ക്കായി അവളുടെ മനസ്സ് അക്ഷമയോടെ തുടിച്ചുകൊണ്ടിരുന്നു..

*************

ഹോസ്പിറ്റൽ റിസപ്ഷൻ ലക്ഷ്യമാക്കി നടക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി കേട്ടു, “മാഡം!”

​അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി. മുന്നിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, പെട്ടെന്ന് ഒരു നിമിഷം അവൾക്കൊന്നും മനസ്സിലായില്ല. എപ്പോഴും കാണാറുള്ള കണ്ടക്ടർ യൂണിഫോമിന് പകരം, കടുനീല ജീൻസും വെള്ള ടീഷർട്ടുമൊക്കെയിട്ട് അതീവ സ്മാർട്ടായി നിൽക്കുന്ന അവനെ കണ്ടപ്പോൾ അവൾ അക്ഷരാർത്ഥത്തിൽ ഒന്ന് അമ്പരന്നുപോയി. ബസ് കണ്ടക്ടറാണെന്ന തോന്നലേ അവിടെയുണ്ടായിരുന്നില്ല. എന്തോ, അവനെ അങ്ങനെ ഒരു വേഷത്തിൽ കണ്ടപ്പോൾ അവളുടെ ഉള്ളൊന്ന് കുളിർത്തു…

“മാഡത്തിന് ബുദ്ധിമുട്ടായോ?”

തന്നെ കണ്ട് ആകെ അമ്പരന്ന് നിൽക്കുന്ന പവിയോടായി അവൻ വളരെ ശാന്തമായി ചോദിച്ചു…

Updated: July 11, 2026 — 6:31 pm

Leave a Reply

Your email address will not be published. Required fields are marked *