നാണം കൊണ്ട് താൻ ആകെ ചുവന്നു. പക്ഷേ എന്തുകൊണ്ടോ, ചമ്മൽ ഒന്നും തോന്നിയില്ല.
‘തനിയ്ക്ക് കാണിയ്ക്കേണ്ടയാൾ കണ്ടല്ലോ!’ എന്ന് മനസ്സിൽ ഇരുന്ന് ആരോ കളിയാക്കി!
തന്റെ കൈകൾ ഏട്ടനെ ചുറ്റി. ആ മാറിലേയ്ക്ക് തല ചേർത്തു. ആ നെഞ്ചിൽ ഒരുമ്മ നൽകി.
“അത് ഏട്ടനുള്ളതാണ്!!” തന്റെ സ്വരം മന്ത്രിയ്ക്കുമ്പോലെ പുറത്തുവന്നത് താൻ അറിഞ്ഞില്ല.
“ങ്ഹേ!” ഏട്ടന്റെ മിഴികൾ വിടരുന്നത് കണ്ടപ്പോൾ ആണ്, താൻ ഉറക്കെയാണ് അതു പറഞ്ഞതെന്ന് താൻ അറിഞ്ഞത്.
“അത് ഏട്ടനു മാത്രം ഉള്ളതാണ്!!” എന്നു പറഞ്ഞതോടൊപ്പം, താൻ പാദങ്ങളിൽ ഒരൽപം ഉയർന്ന്, ഏട്ടന്റെ ചുണ്ടുകളെ കടിച്ചു വലിച്ചു.
“എന്നും!!” തന്റെ കണ്ണുകൾ നിറഞ്ഞു.
മനസ്സിൽ തിങ്ങിവന്നതെല്ലാം താൻ പറഞ്ഞിരിയ്ക്കുന്നു! ഇനി ഏട്ടന്റെ പ്രതികരണം എന്താവും എന്ന ചിന്ത ഒരു ഞെട്ടലോടെ മനസ്സിൽ കയറി. ഏട്ടൻ എന്നെ വേണ്ടാ എന്നു പറയുമോ?
നമ്മൾ അങ്ങനെയൊന്നും പാടില്ല എന്നു പറയുമോ? ചോദ്യങ്ങൾ ഒഴുകി വന്നുകൊണ്ടിരുന്നു. താൻ ആശങ്കയോടെ ആ കണ്ണുകളിൽ നോക്കി ഏട്ടനെ പുണർന്ന് നിന്നു.
തന്നെ ചുറ്റിയിരുന്ന ഏട്ടന്റെ കൈകൾ അഴിയുന്നതറിഞ്ഞ്, തികട്ടിവന്ന തേങ്ങൽ ഒതുക്കാൻ ആയില്ല.
ആ കൈകൾ തന്റെ മുഖത്തിന് ഇരുവശവും വന്ന്, ആ കൈക്കുമ്പിളിൽ തന്റെ മുഖം പൂവിനെപ്പോലെ കോരി തന്റെ കണ്ണുകളിൽ നോക്കി ഏട്ടൻ പറഞ്ഞു,
“ഈ ഏട്ടൻ എന്റെ പൊന്നുവിന്റെയാണ്. എന്നും! എത്രയോ കാലമായിട്ട്! നീയെങ്ങനെ കരുതും എന്ന് ഭയന്നിട്ടാണ് പറയാതിരുന്നത്.”
തന്റെ തേങ്ങൽ ആ ദേഹത്തെ ചുറ്റിയ തന്റെ കൈകളെ മുറുക്കി.
ഏട്ടന്റെ ചുണ്ടുകൾ തന്റെ കണ്ണുകളിൽ നിന്ന് ഒഴുകിയ നീരിനെ തൊട്ടു മായിച്ചു.
ഏറെ നേരം തങ്ങൾ അങ്ങനെ നിന്നു.
“രണ്ടുപേരും എന്തെടുക്കുകയാ അവിടെ? അത്താഴം ഒന്നും വേണ്ടെ?
അല്ലെങ്കിൽ എട്ടു മണിയ്ക്കേ വിശക്കുന്ന ആളുകളാണല്ലോ? ഇന്നെന്തുപറ്റി? വിശപ്പും ദാഹവും ഒന്നും ഇല്ലേ?”
അമ്മയുടെ സ്വരം താഴെ നിന്ന് കേട്ടപ്പോൾ, ഒരു ചിരിയോടെ രണ്ടുപേരും അകന്നു മാറി.
“ഇനി വിശക്കുമ്പോൾ എനിയ്ക്ക് തിന്നാൻ വേറെ ചിലതുണ്ട്!” എന്ന് ഏട്ടൻ പറഞ്ഞതു കേട്ട്, നാണത്തിൽ മുങ്ങിയ ചിരിയോടെ ആ പിടിവിടുവിച്ച്, വിറയാർന്ന ദേഹവും, ഹൃദയവും, മനസ്സും ആയി ഒരു വിധത്തിൽ താൻ വേഗത്തിൽ വാതിൽ തുറന്ന് തന്റെ മുറിയിലേയ്ക്ക് ഓടി.
പോകുമ്പോൾ താഴെ അമ്മയെങ്ങാൻ നിൽക്കുന്നുണ്ടൊ എന്ന് അറിയാതെ നോക്കിപ്പോയി.
കൃത്യം! ആ നിമിഷമാണ് അമ്മ തലയുയർത്തി മുകളിലേയ്ക്ക് നോക്കിയത്!
തങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മുറികളിലേയ്ക്ക് ഈ ഓട്ടം പതിവുള്ളതിനാൽ ആവണം, എന്തോ അമ്മ ഒന്നും പറഞ്ഞില്ല! എന്നാൽ ഇന്നു മുതൽ അങ്ങനെയല്ലല്ലോ!
‘ഈശ്വരാ! അമ്മയെങ്ങാനും അറിഞ്ഞാൽ തീർന്നു രണ്ടാളും!’
മുറിയിൽ എത്തി നന്നായി ഒരു കുളി കൂടി പാസാക്കി.
സത്യത്തിൽ, അന്നെനിയ്ക്ക് ഏട്ടൻ വിശക്കുമ്പോൾ തിന്നാൻ കാത്തിരിയ്ക്കുന്നത് എന്താണെന്ന് വ്യക്തമായി അറിയില്ലായിരുന്നു! അന്ന് താൻ കരുതിയത് ഏട്ടൻ തന്റെ ചുണ്ടുകളെയാണ് സൂചിപ്പിച്ചതെന്നാണ്.
കാരണം, കുളത്തിൽ മുതൽ അത് ഏട്ടന്റെ ചുണ്ടുകൾക്കും പല്ലുകൾക്കും ഇടയിൽത്തന്നെ ആയിരുന്നല്ലോ! പിന്നീട് അറിഞ്ഞപ്പോൾ മുതൽ ഇന്നുവരെ, ഏട്ടന്റെ വിശപ്പ് മാറരുതേ എന്നാണ് പ്രാർത്ഥന!
താൻ വസ്ത്രമെല്ലാം മാറ്റി താഴേയ്ക്കിറങ്ങി.
ഏട്ടൻ താഴെ എത്തി, അച്ഛനോടൊപ്പം തീൻ മേശയ്ക്ക് അരികിൽ ഇരുന്നു കഴിഞ്ഞിരുന്നു. അമ്മ അച്ഛന്റെ അരികിലും.
താൻ പതിവുപോലെ ഏട്ടന്റെ അരികിൽ ഇരുന്നു. എന്നാൽ അന്ന് നടന്നതും പറഞ്ഞതും എല്ലാം ഓർത്തിട്ട്, തന്റെ മനസ്സിൽ വളരെ സങ്കോചം ആയിരുന്നു.
കാലുകളും, കൈകളും, ദേഹവും ആകെ വിറയ്ക്കുന്നത് പോലെ! മുഖമാകെ ചൂടുള്ളതുപോലെ!
“നിന്റെ മുഖമെന്താ ചുവന്നിരിയ്ക്കുന്നത്? രണ്ടാളും എത്രനേരമാ വെള്ളത്തിൽ കിടന്നത്? വല്ല്ല പനിയും പിടിച്ചാൽ ക്ലാസ് മുടങ്ങുവേ!” അമ്മയുടെ താക്കീത്.
“ഇവൾക്ക് പനിയൊന്നും ഇല്ലമ്മാ.” തന്റെ നെറ്റിയിലും, കഴുത്തിലും പുറംകൈ വെച്ച് നോക്കിയ ഏട്ടൻ പറഞ്ഞു.
