അഷ്‌റഫ് ഒന്ന് ചിരിച്ചു. “ശരി ചേച്ചി, അത് ഞാൻ നാളെ തന്നെ റെഡി ആക്കാം. മതിലിന്റെ ആ വശത്ത് നമുക്കൊരു ചെറിയ വഴി ഉണ്ടാക്കാം.”
ലത പോയിക്കഴിഞ്ഞതും തെസ്നി അഷ്‌റഫിന്റെ അരികിലേക്ക് വന്നു. അവൾ കൈകൾ കെട്ടി അവനെ ഒരു പ്രത്യേക നോട്ടം നോക്കി. അവളുടെ ആ നോട്ടത്തിൽ ചെറിയൊരു കുസൃതിയും അല്പം സംശയവും ഉണ്ടായിരുന്നു.
”എന്താ ഇക്കാ ഒരു ഇളക്കം? ലതച്ചേച്ചിയെ കാണുമ്പോൾ ഇക്കയുടെ മുഖത്തൊരു വല്ലാത്ത തിളക്കം ആണല്ലോ?” തെസ്നി അവനെ ഒന്ന് ചൊറിഞ്ഞു.
അഷ്‌റഫ് പതറാതെ പിടിച്ചു നിന്നു. “എന്ത് ഇളക്കം? നിനക്കെന്താടീ വട്ടാണോ? അവർ അയൽക്കാരിയല്ലേ, സ്നേഹത്തോടെ പഴംപൊരി ഒക്കെ കൊണ്ടു വന്നതല്ലേ ഉള്ളൂ.”
”മ്മ്മ്…” തെസ്നി ഒന്ന് അമർത്തി മൂളി. “ലതച്ചേച്ചി ആ സാരി ഉടുത്തിരിക്കുന്നത് കണ്ടില്ലേ? എനിക്കെന്തോ ഒരു പന്തികേട് തോന്നുന്നു. ഇക്കയുടെ കണ്ണ് എങ്ങോട്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല…”
അഷ്‌റഫ് വേഗം അവിടുന്ന് മുങ്ങാൻ നോക്കി. “നീ വെറുതെ ഓരോന്ന് സങ്കൽപ്പിക്കാതെ… എനിക്ക് കുറച്ചു പണിയുണ്ട്.”
വൈകുന്നേരം ലതയുടെ വീട്ടിൽ നല്ലൊരു കുടുംബ അന്തരീക്ഷമായിരുന്നു. വിനീഷ് ചായകുടി കഴിഞ്ഞ് അയൽപക്കത്തെ കൂട്ടുകാരുടെ കൂടെ കളിക്കാൻ ഓടി. വർഷയാകട്ടെ ലതയുടെ ഫോണിൽ പുതിയ ഏതോ ഗെയിമിന് പിന്നാലെയാണ്. അപ്പോഴാണ് രമേശൻ ജോലി കഴിഞ്ഞു തിരിച്ചെത്തിയത്.
ലത വേഗം ചൂട് ചായയും പഴംപൊരിയും രമേശന് നൽകി. ചായ നുകരുന്നതിനിടയിൽ ലത പകൽ മോട്ടോർ കേടായതും അഷ്‌റഫ് വന്ന് അത് ശരിയാക്കി തന്നതും, പിന്നെ അങ്ങോട്ട് പഴംപൊരി കൊണ്ടുപോയ കാര്യവുമൊക്കെ വിശദമായി പറഞ്ഞു.
അതൊക്കെ കേട്ടപ്പോൾ രമേശന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. “അഷ്‌റഫ്… അവൻ പാവം ചെറുക്കനാണ്. നല്ല തന്റേടിയും അധ്വാനിയുമാണ്. ഞാൻ കഴിഞ്ഞ ദിവസം അവരുടെ ഫങ്ക്ഷന്റെ അന്നു
അവന്റെ അമ്മായിയപ്പനുമായി (തെസ്നിയുടെ വാപ്പ ) സംസാരിച്ചപ്പോൾ അവൻ അഷ്‌റഫിനെ പറ്റി ഒരുപാട് പുകഴ്ത്തി പറഞ്ഞു.”
രമേശൻ ചായ ഗ്ലാസ് താഴെ വെച്ച് തുടർന്നു, “അറിയാമോ ലതേ, അവൻ ആ പെണ്ണിനെ കെട്ടിയത് ഒരു രൂപ പോലും സ്ത്രീധനം വാങ്ങാതെയാണത്രേ! ഈ കാലത്ത് അങ്ങനെയൊരാളെ കാണാൻ കിട്ടുമോ? പോരാത്തതിന് തെസ്നിയുടെ അനിയൻ ചെക്കന് പഠിക്കാൻ വേണ്ടി അഞ്ചോ ആറോ ലക്ഷം രൂപ അവൻ തന്നെയാണത്രേ ചെലവാക്കിയത്.
സ്വന്തം ഉത്തരവാദിത്തം പോലെ അവൻ അതൊക്കെ നോക്കി. അവനെപ്പോലെ ഒരു പയ്യനെ നമ്മുടെ മോൾക്കും കിട്ടിയാൽ മതിയായിരുന്നു… എങ്കിൽ പിന്നെ എനിക്ക് സമാധാനമായി.
ഇത് കേട്ടുകൊണ്ട് വന്ന വർഷ അച്ഛന്റെ കവിളിൽ ഒന്ന് നുള്ളി. “അയ്യടാ… ഞാൻ ഇപ്പൊ കെട്ടാനൊന്നും പോകുന്നില്ല കേട്ടോ!” അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു.
”പിന്നെന്താ, സന്യസിക്കാൻ പോവുകയാണോ?” രമേശൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
”സന്യാസമൊന്നുമില്ല. എനിക്ക് നന്നായി പഠിക്കണം, ഒരു ജോലി വാങ്ങണം. എന്നിട്ട് സ്വന്തം കാലിൽ നിൽക്കണം. അതാ എന്റെ പ്ലാൻ,” വർഷ ഉറച്ച സ്വരത്തിൽ പറഞ്ഞു.
രമേശൻ ഒന്ന് കളിയാക്കി, “അപ്പൊ ഇപ്പോൾ ഇത് നിന്റെ കാലല്ലേ വർഷേ?”
വീട്ടിൽ ചിരി പടർന്നു. വർഷ മുഖം ചുളിച്ചു, “അയ്യേ… അച്ഛാ… എന്ത് ചളിയാ ഇത്!”
”അത് നിന്റെ തലയിലല്ലേ ചളി…” രമേശൻ വിടാതെ പിടിച്ചു.
”പിന്നേം…. ചളി… ഒന്ന് പോ അച്ഛാ!” വർഷ ചിരിച്ചുകൊണ്ട് ലതയുടെ അടുത്തേക്ക് മാറി നിന്നു.
ലത എല്ലാവരോടും ഒപ്പം ചിരിക്കുമ്പോഴും അവളുടെ ഉള്ളിൽ രമേശൻ പറഞ്ഞ കാര്യങ്ങൾ ഓടുകയായിരുന്നു. ‘അഷ്‌റഫ് ഇത്രയും നല്ലവനാണോ? സ്ത്രീധനം വാങ്ങാത്ത, അനിയനെ പഠിപ്പിച്ച നല്ലൊരു ചെറുക്കൻ… ശരീരം പോലെ തന്നെ മനസ്സും കരുത്തുള്ളതാണല്ലേ!’
രമേശൻ അഷ്‌റഫിനെ പറ്റി ഇത്രയും നല്ലത് പറയുന്നത് കേട്ടപ്പോൾ ലതയുടെ ഉള്ളിലെ ആ പഴയ ‘തരിപ്പ്’ ഒന്നുകൂടി കൂടി.
രാത്രിയുടെ നിശബ്ദതയിൽ വീട് മുഴുവൻ ഉറക്കത്തിലേക്ക് വഴുതിവീണു. രമേശന്റെയും ലതയുടെയും മുറിയിൽ സീലിംഗ് ഫാൻ കറങ്ങുന്ന ശബ്ദം മാത്രം കേൾക്കാം. രമേശൻ കട്ടിലിൽ ഒരു വശത്തേക്ക് തിരിഞ്ഞു കിടന്നു കഴിഞ്ഞു.
