“എന്താ…?…ഇക്ക….”
അവൾ ചോദിച്ചു.
“സാരമില്ലെന്നോ..?അപ്പോൾ ഇന്നലെ നടന്നതൊന്നും നിനക്ക് പ്രശ്നമില്ലേ…?…”
“പിന്നേ… ഞാനെന്താ വേണ്ടേ..?? കുടിക്കരുതെന്നും അന്യ പെണ്ണുങ്ങളുടെ കൂടെ പോയി കിടക്കരുതെന്നും കാല് പിടിച്ച് പുറകെ വരണോ..? അതോ ഞങ്ങൾ നാല് പെണ്ണുങ്ങളും ആത്മഹത്യ ചെയ്യണോ…?… ”
അവളുടെയാ ചോദ്യം അവനെ അമ്പരപ്പിച്ചു….
“എടി… ഞാൻ.. ചെയ്തതെല്ലാം തെറ്റാണെന്നു അറിയാം… പറ്റിപ്പോയി… ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല… സത്യം….”
അവന് അവളോട് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല… അവളുടെ കണ്ണുകളിലാണെങ്കിൽ ഇതു വരെ കാണാത്ത തരത്തിൽ ഒരു തീഷ്ണത…. ഇത്രയും നാളും എന്തെങ്കിലും പറയുമ്പോൾ മിണ്ടാതിരിക്കുന്ന സൈനു അല്ല ഇപ്പോൾ…
“മ്മ് ശെരി.. പ്ളീസ് നീ എന്നോട് ക്ഷമിക്ക്…. ഇത്തവണത്തേക്ക് കൂടി…. ഇനി എന്‍റെ സൈഡിൽ നിന്നും ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാവില്ല….”
“അയ്യോ.. ഞാനൊരു പാവമാ ഇക്കാ.. വേറെ പെണ്ണുങ്ങളുടെ അടുത്ത് പോകുന്നതിനു മുൻപ് ഇക്ക ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചോ നമ്മൾക്കും മൂന്നു പെൺകുട്ടികളാണ് ഉള്ളതെന്ന്….”
അവളുടെ ആ ചോദ്യം അവന്‍റെ ഉത്തരം മുട്ടിച്ചു… സത്യം ആണ്… അവൾ പറഞ്ഞത്… ഫ്രാൻസിസിന്‍റെയും വിനോദിന്‍റെയും കൂടെ കൂടി ഇപ്പോൾ നഗരത്തിലെ വേശ്യകൾകൊക്കെ പരിചിതമാണ് തന്‍റെ മുഖവും ശരീരവും., ഇക്കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങൾക്കുള്ളിൽ എണ്ണമില്ലാത്ത വേശ്യകളുടെ കൂടെ രാത്രി പങ്കിട്ടു കഴിഞ്ഞിരുന്നു അവൻ… ഒരിക്കൽ പോലും ഒന്നും ആലോചിക്കാതെ ആ നിമിഷങ്ങൾ ആലോചിച്ചപ്പോൾ അവനു ഒരു കുറ്റബോധം തോന്നി… എത്രയോ ഹോട്ടൽ മുറികളിൽ റൂം എടുത്തു വെളുക്കുവോളം കള്ളും കുടിച്ചു എന്തൊക്കെയോ ചെയ്തിരിക്കുന്നു… ഇനി കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ലാത്തതു കൊണ്ട് അവൻ അവളോട്…
“സൈനു…. നീ കഴിക്കാൻ എടുത്ത് വെക്ക്..”
അവളുടെ മുൻപിൽ നിന്ന് ഇനിയും ചോദ്യങ്ങൾ ഏറ്റുവാങ്ങാനുള്ള ശക്തി അവനില്ലായിരുന്നു അപ്പോൾ പിൻവാങ്ങുക അതാണ് അവന്‍റെ ലക്ഷ്യം….
“ഇക്ക ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല ഇതുവരെ… ഒരിക്കലെങ്കിലും ആലോചിച്ചോ നിങ്ങൾക്ക് മൂന്നു പെണ്മക്കളുള്ള കാര്യം..?… എടു പിടീന്ന് പെൺകുട്ടികൾ വളർന്നു
കല്യാണ പ്രായമാകും… എങ്ങനെ കെട്ടിച്ചു വിടും… അതുപോട്ടെ എങ്ങനെ പഠിപ്പിക്കും…? വല്ല വിചാരവുമുണ്ടോ നിങ്ങൾക്ക്…?… ”
“ഭാരിച്ച കാര്യങ്ങളൊന്നും നീ ആലോചിക്കേണ്ട.. അതൊക്കെ ഞാൻ ചെയ്തോളാം… ഇത്രയും കാലം ഞാൻ തന്നെ അല്ലെ എല്ലാം ചെയ്തത്… ഇനിയും അങ്ങനെ തന്നെ ഞാൻ ചെയ്തോളാം…”
അപ്പോളേക്കും കൊച്ചു കുഞ്ഞു കരയാൻ തുടങ്ങി… അത് കേട്ടപ്പോൾ അവൻ
“ഈ അശ്ലീകരം എന്ന് എന്‍റെ ജീവിതത്തിൽ വന്നോ അന്ന് തുടങ്ങിയതാണ് എന്‍റെ ഗതികേട്….”
അടുക്കളയുടെ വാതിൽ പടിമ്മൽ നിൽക്കുന്ന അവളുടെ മുഖം നോക്കി ദേഷ്യത്തോടെ പറഞ്ഞ് അവൻ മുറിയിലേക്ക് നടന്നു…. കണ്ണ്നീർ തളം കെട്ടിയ മിഴികളുമായി അവൾക്കാ വാക്കുകൾ സഹിക്കാനായില്ല…. വാതിലടച്ച് ഡൈനിങ് ടേബിളിന്‍റെ മുൻപിൽ കുറച്ചു നേരമിരുന്നു…. അടുത്ത ദിവസം രാവിലെ തന്നെ നസീറിക്ക പോയി.. സമയം വൈകുന്നേരം കഴിഞ്ഞു… ഇക്കയുമായി വഴക്കോ സംസാരമോ ഇല്ലാതെ അവൾ ഒരു ദിവസം തള്ളി നീക്കി… കാരണം സാഹചര്യങ്ങൾ അവളെ മടുപ്പിച്ചു തുടങ്ങിയിരുന്നു… ഇനിയും ഓരോ കാര്യങ്ങൾ പറഞ്ഞു ഇക്കയുടെ കൂടെ വഴക്ക് ഉണ്ടാക്കിയിട്ട് കാര്യമില്ല എന്ന് അവൾക്കു തന്നെ തോന്നി തുടങ്ങി…. ഏകദേശം ഏഴര ആയപ്പൊളേക്കും ഫ്ലാറ്റിനു വെളിയിൽ സംസാരം കേട്ട് അവൾ ഡോർ ഗ്ലാസ്സിലൂടെ നോക്കിയപ്പോൾ ഡെന്നിസ് ആണ്… അവൾ കതകു തുറന്നു…
“ഹായ് ചേച്ചി… എന്തൊക്കെയുണ്ട് വിശേഷം…?… ഇക്ക വന്നില്ലേ…? പിള്ളേർ എന്തിയെ…?…”
“ഹായ് ഡെന്നിസ്… സുഖം ആയി ഇരിക്കുന്നു… ഇക്ക വരണമെങ്കിൽ താമസിക്കും… പിള്ളേർ പഠിക്കുവാ… “
