ആവും ഡെന്നിസ്.. കാര്യങ്ങൾ ഒക്കെ കൈവിട്ടു പോകുന്ന അവസ്ഥയിലാ… ഡെന്നിസിനു എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ…?..”
“ഇക്ക.. എന്റെ കമ്പനിയിൽ നിന്നും പൈസ ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ കുറെ അധികം ഫോര്മാലിറ്റിസ് ഉണ്ട്… എന്റെ പേരെന്റ്സ് ഒരു ഫിനാൻഷ്യൽ മാനേജ്മന്റ് കമ്പനിയെ ആണ് ഇൻവെസ്റ്റ്മെന്റ് ക്രൈറ്റിറിയ ഒക്കെ അനലൈസ് ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത്.. അത് കൊണ്ട് തന്നെ എനിക്ക് സ്വന്തം ആയി കമ്പനി ഫണ്ട് ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കില്ല.. പിന്നെ പാർട്ണർഷിപ്പ് ആയി ഇൻവെസ്റ്റ് ചെയ്യാൻ പറ്റുമോ എന്ന് നാളെ ഞാൻ ചോദിക്കാം…”
“മതി.. അത് മതി.. ഡെന്നിസിനെ പോലെ ഒരാളെ പാർട്ണർ ആയി കിട്ടുക എന്നത് തന്നെ ഒരു വലിയ കാര്യം ആണ്.. അമ്പത് ശതമാനം പാർട്ണർ ആയാൽ മതിയല്ലോ..”
“ഞാൻ നോക്കാം ഇക്ക.. നാളെ സംസാരിച്ചിട്ട് ഞാൻ അറിയിക്കാം…”
“ങ്ങും അത് മതി… സൂപ്പർ മാർക്കറ്റ് ബിസിനസ്സ് നല്ല ലാഭം ആണ് ഡെന്നിസ്.. എനിക്ക് ഒന്ന് രണ്ടു അബദ്ധം പറ്റി അതുകൊണ്ടാണ് ഇപ്പോളത്തെ ഈ ടൈറ്റ്.. മാറും എല്ലാം ശെരിയാകും.. റബ്ബ് എന്നെ അങ്ങനെ ഒന്നും കൈവിടില്ല…”
“ങ്ങും.. എനിക്ക് ട്രേഡിങ്ങ് ആൻഡ് റീറ്റെയ്ൽ എക്സ്പീരിയൻസ് ഉണ്ട്.. പക്ഷെ അത് സൂപ്പർ മാർക്കെറ്റ് ബിസിനസ്സിൽ അല്ല എന്നെ ഉള്ളൂ…”
“ങ്ങും…”
സംസാരം നീണ്ടുകൊണ്ടിരുന്നപ്പോൾ കുടിക്കുന്ന പെഗ്ഗുകളുടെ എണ്ണവും കൂടി.. നസീറിന്റെ സംസാരം കുഴഞ്ഞു തുടങ്ങി… സമയം മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു.. ഏകദേശം പതിനൊന്നര ആയപ്പൊളേക്കും ഡെന്നിസ് നാല് പെഗ്ഗും നസീർ ആറു പെഗ്ഗും അടിച്ചു കഴിഞ്ഞിരുന്നു.. സ്നാക്ക്സ് ആയി റോസ്റ്റേഡ് കശുവണ്ടിയും പിക്കിൾഡ് ഒലിവും ഒക്കെ കഴിച്ചു…
സംസാരം പിടി വിട്ടു പോയപ്പോൾ നസീർ ഡെന്നിസിനോട്…
“മോനെ… ഞാൻ ആരും ഇല്ലാത്തവനാണ്.. എന്റെ സൈനു ആണ് എനിക്കെല്ലാം.. യത്തീം ആയ എന്നോട് കൂടെ വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്നവളാണ് അവൾ.. അവളോട് ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ചെയ്തു.. ഞാൻ ദ്രോഹിയാണ്.. കൊള്ളരുതാത്തവനാണ്… പല പെണ്ണുങ്ങളും ആയി എനിക്ക് ബന്ധം ഉണ്ട്.. ഈ നസീറിന്റെ ചൂര് അറിയാത്ത ഒരു പെണ്ണുങ്ങളും ഈ കൊച്ചിയിലില്ല…”
“ങ്ങും… ഇക്ക അങ്ങനെ ഒന്നും ചെയ്യരുത്… ചേച്ചി പാവമല്ലേ.. ഇതൊക്കെ ചേച്ചി അറിഞ്ഞാൽ പുള്ളിക്കാരിക്ക് വിഷമം ആവില്ലേ…”
“എന്ത് ചെയ്യാനാ ഡെന്നിസ്.. വെള്ളം അടിച്ചു കഴിഞ്ഞാൽ പിന്നെ എനിക്ക് ഒന്നും അറിയില്ല.. ഞാൻ ഫുൾ ടൈറ്റ് ആവും.. പിന്നെ കുറെ കൂട്ടുകാർ ഉണ്ട്.. അവന്മാർ ആണ് എന്നെ ഇതിലൊക്കെ കൊണ്ടുപോയി ചാടിക്കുന്നെ.. ഞാൻ എന്നും കരുതും നാളെ മുതൽ പാടില്ല എന്ന്.. പക്ഷെ….”
“കൂട്ടുകാർ ആണ് ഇതിനൊക്കെ കാരണം.. എനിക്കറിയാം… നല്ല കൂട്ടുകാർ ഉണ്ടെങ്കിലെ ജീവിതം നല്ല രീതിയിൽ പോവൂ.. ഇക്ക.. പിന്നെ പൈസ ഉള്ളപ്പോൾ എല്ലാവരും കൂടെ കാണും.. ഇല്ലെങ്കിൽ ആരും കാണില്ല..”
“കറക്റ്റ്.. ഡെന്നിസ്.. യു ആർ കറക്റ്റ്…”
“ഹ്മ്മ്.. ഇനി മതി ഇക്ക.. സമയം ഒരുപാടായി.. നമുക്ക് നിർത്താം.. ചേച്ചി എന്തായാലും ഇക്കയെ നോക്കി ഇരിക്കുവായിരിക്കും…”
“ഹ്മ്മ് ഒക്കെ… ഗുഡ് നൈറ്റ്.. താങ്ക് യു…”
നസീർ പതുക്കെ വേച്ചു വേച്ചു എഴുന്നേറ്റു അവനു നടക്കാൻ ബുദ്ധിമുട്ടു ഉണ്ടെന്നു മനസ്സിലാക്കിയ ഡെന്നിസ് അവന്റെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. എന്നിട്ടു അവനെ താങ്ങി കൊണ്ട് നടന്നു.. സൈനബയുടെ ഫ്ലാറ്റിന്റെ മുന്നിലെത്തിയപ്പോൾ
ഡെന്നിസ് കാളിംഗ് ബെല്ല് അമർത്തി… സൈനബ വന്നു വാതിൽ തുറന്നു… ഒരു റോസ് കളറിലെ നൈറ്റിയിൽ കുളിച്ചു സുന്ദരിയായി ഈറനോടെ നിൽക്കുന്ന സൈനബയെ കണ്ടതും ഡെന്നിസിനു എന്തോ പോലെ തോന്നി… അവളുടെ കളറും നൈറ്റിയുടെ കളറും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതു പോലെ.. ഇതുപോലെ ഒരു സുന്ദരിയായ ഭാര്യയെ വീട്ടിൽ ഇരുത്തിയിട്ടു കണ്ട പെണ്ണുങ്ങളുടെ കൂടെ വ്യഭിചരിക്കാൻ പോകുന്ന നസീറിനോട് അവനു പുച്ഛം ആണ് തോന്നിയത്… അടിച്ചു പൂസായി നിൽക്കുന്ന നസീറിനെ കണ്ടതും സൈനബയുടെ മുഖം വല്ലാതെയായി.. അപ്പോളേക്കും നസീറിന് ബോധം പോയിരുന്നു.. അവളും കൂടി നസീറിനെ താങ്ങി..
