തട്ടിയും മുട്ടിയും ഓടിച്ചുകൊണ്ടിരുന്നപ്പോളാണ് ഇടിത്തീ പോലെ സപ്ലയേഴ്സിന് കൊടുത്ത ചെക്ക് ബൗൺസായ പോലീസ് കേസ് വന്നത്… അറസ്റ്റിലായ നസീറിനെ ഫ്രാൻസിസും വിനോദും ചേർന്ന് ജാമ്യത്തിലിറക്കി… അന്ന് മുതൽ എന്നും ഇതാണ് പരുപാടി… രാത്രി വൈകിയാണ് വീട്ടിൽ വരുക.. വരുന്നതോ നാല് കാലിലും… ഇത് തുടങ്ങിയിട്ട് ഇപ്പോൾ പത്തു ദിവസമായി…..
താമസിക്കുന്ന ഫ്ലാറ്റിന്റെ കുടിശ്ശിക മുടങ്ങിയിട്ട് മൂന്നു മാസമായി.. പിള്ളേരുടെ ഫീസ് പിന്നെ ദൈനം ദിന ചിലവുകൾ… എങ്ങനെയൊക്കെയോ മുൻപോട്ട് പോകുന്നു… ജൂവലേഴ്സിൽ ഡെപ്പോസിറ്റ് ചെയ്ത ഒന്നര കോടി രൂപ ഇപ്പോൾ കുഞ്ഞാലി കൊടുക്കുന്നില്ല… അയാൾ പറയുന്നത് എഗ്രിമെന്റ് അനുസരിച്ചു അഞ്ചു വർഷത്തേക്ക് നടത്തിയ നിക്ഷേപം ആണ്.. കാലാവധി കഴിയാതെ തുക തിരിച്ചു കൊടുക്കാൻ അയാൾ ബാധ്യസ്ഥനല്ല എന്നാണ്…
കടത്തിൽ നിന്നും കടത്തിലേക്ക് മൂക്ക് കുത്തുന്ന നസീറിന് ഇപ്പോൾ ബിസിനസ്സിൽ ഒന്നും
യാതൊരു ശ്രേദ്ധയുമില്ല… മാത്രമല്ല ആദിലയുടെ ജനനമാണ് ഇതിനൊക്കെ കാരണം എന്ന് മനസ്സിൽ വിചാരിച്ചു കൊച്ചു കുഞ്ഞിനോട് വല്ലാത്ത ദേഷ്യവും… ഇതൊക്കെ കാണുമ്പോൾ നെഞ്ച് പൊട്ടി കരയാനല്ലാതെ സൈനബക്ക് വേറെ ഒന്നിനും കഴിയുന്നില്ല… നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ അഭിമാനത്തോടെ ജീവിച്ചിരുന്ന സൈനബയുടെ ഇപ്പോളത്തെ അവസ്ഥ അറിയുകയാണെങ്കിൽ വീട്ടുകാരും നാട്ടുകാരും പരിഹസിക്കും എന്നുള്ള കാര്യം അവൾക്ക് ഉറപ്പാണ്…
അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റു പിള്ളാർക്ക് ഉള്ള സാൻഡ്വിച്ചും ജൂസും എല്ലാം റെഡി ആക്കി അവരെ താഴെ ബസ് കയറ്റി വിട്ടു… പാർക്കിങ്ങിൽ നിരനിരയായി പാർക്ക് ചെയ്തിരുന്ന ട്രെയ്ലറുകളിൽ മുഴുവനും തന്റെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റിൽ പുതുതായി താമസിക്കാൻ വരുന്ന ഫാമിലിയുടേതാണ്… ഇമ്പോർട്ടഡ് ഫർണിച്ചറുകൾ എല്ലാം ഭംഗിയായി റാപ്പ് ചെയ്തിട്ടുണ്ട്… അത് വളരെ ശ്രേദ്ധിച്ചാണ് തൊഴിലാളികൾ താഴെ ഇറക്കുന്നത്… താഴത്തെ നിലയിലുള്ള ആൻസിയ അപ്പോൾ അവളുടെ അടുത്തേക്ക് വന്നു…
“ആൻസിയ… ആരാഡി പുതിയ ഫാമിലി വരുന്നത്…? ഇത്രയും സാധനങ്ങളോ…? എല്ലാം വില കൂടിയ ഫർണിച്ചർ ആണെന്ന് തോന്നുന്നല്ലോ..?….”
“സൈനുത്ത… നിങ്ങടെ ഓപ്പോസിറ്റിലുള്ള ഫ്ളാറ്റിലേക്കാണ് പുതിയ ആളുടെ താമസം… ഒരു കൊച്ചു പയ്യനാണ് ആൾ… ഏതോ ഹോട്ടൽ ബിസിനസ്സിന്റെ മുതലാളിയാണ്… കോടീശ്വരനാണ്… കല്യാണം ഒന്നും കഴിച്ചിട്ടില്ല… നമ്മുടെ റിസെപ്ഷനിസ്റ്റ് ഫൗസിയ പറഞ്ഞതാ…”
“ങ്ങും… അത് ബാൽക്കണിയും പ്രൈവറ്റ് പൂളും ഒക്കെയുള്ള ഫ്ലാറ്റ് ആണ്.. അന്ന് ഞങ്ങൾ ഈ ഫ്ലാറ്റ് വാങ്ങുമ്പോൾ ചോദിച്ചതാ അതിന്റെ വില രണ്ടു കോടിയോളം ആവും എന്നാണ് അവർ അന്ന് പറഞ്ഞത്… അപ്പോൾ പിന്നെ നല്ല പൈസ ഉള്ളവർക്കല്ലേ വാങ്ങാൻ പറ്റൂ…”
“ങ്ങും… നസീറിക്കയുടെ ബിസിനസ്സ് ഒക്കെ എങ്ങനെ പോകുന്നു…?.. ഇക്ക
ഇപ്പോളും കള്ള് കുടിയാണല്ലേ..? ഇന്നലെ രാത്രിയിൽ തരിമ്പു ലെവലില്ലാതെ കാർ ഓടിച്ചു കൊണ്ടുവന്നു പാർക്ക് ചെയ്യുന്നത് കണ്ടു ഇക്ബാലിക്ക… ഇക്കയാണ് കയ്യിൽ പിടിച്ചു കൊണ്ടുവന്നു ലിഫ്റ്റിൽ ആക്കി കൊടുത്തത്… ഇത്ത ഇക്കയോട് പറയണം കള്ള് കുടിച്ചിട്ട് ദയവു ചെയ്തു വണ്ടി ഓടിക്കരുത് എന്ന്…”
“ആരോട് പറയാനാ… ഞാൻ എന്തെങ്കിലും പറയാൻ ചെല്ലുമ്പോളേക്കും കടിച്ചു കീറി തിന്നാൻ വരുവാ… ഇപ്പൊ ഞാൻ ഒന്നും പറയാറില്ല…”
ആൻസിയ ഇങ്ങനെയൊക്കെ പറയുന്നതിന്റെ നാണക്കേട് കാരണം അവൾ കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല… പാലക്കാരിയാണ് ഈ ആൻസിയ… ഇരുപത്തിയാറു വയസ്സ് പ്രായം… അല്പം ഇരുണ്ട നിറമുള്ള പെൻസിൽ പോലത്തെ ശരീരം… ഒന്നര വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്… ഏതാണ്ട് ഒരേ സമയത്തു തന്നെയാണ് ആൻസിയയും സൈനബയും ഗർഭിണി ആയതു.. ഡെലിവെറിയും അടുത്ത് അടുത്ത് തന്നെ ആയിരുന്നു… അവളുടെ ഭർത്താവു ഇക്ബാൽ കോട്ടയംകാരനും… നല്ല വെളുത്തു തുടുത്ത ഒരു സുന്ദരൻ ചെറുക്കൻ…
