“ചേച്ചി…. ഇതാണെന്റെ ബിസിനസ് കാർഡ്… എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി… അതുപോലെ നസീർ ഇക്കയുടെ മൊബൈൽ നമ്പർ ഒന്ന് വേണം… എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കാമല്ലോ…”
അവൻ ഗോൾഡൻ കളറിൽ പ്രിന്റ് ചെയ്ത ഒരു ബിസിനസ്സ് കാർഡ്
എടുത്തു അവൾക്കു നേരെ നീട്ടി… അവൾ അത് വാങ്ങി ഷെൽവിൽ വെച്ചു…
“ഇക്കാക്കയുടെ നമ്പറിൽ വിളിച്ചിട്ട് ഒരു കാര്യവുമില്ല… ഇക്ക ഉറക്കം കഴിഞ്ഞു എഴുന്നേൽക്കുന്നതെ മൂന്ന് മണിക്കാണ്… ഞാൻ എന്റെ നമ്പർ തരാം…”
“ഹ്മ്മ്… ഇനി അങ്ങോട്ട് എന്റെ കുറെ ഐറ്റംസ് വരാനുണ്ട് അപ്പോൾ ഞാൻ എപ്പോളും ട്രാവെല്ലിങ് ആയിരിക്കും… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിക്കാൻ ആണ്… ചേച്ചിയുടെ നമ്പർ ആണെങ്കിൽ നല്ലതായിരിക്കും,… ചേച്ചി എപ്പോളും ഇവിടെ തന്നെ ഉണ്ടല്ലോ…”
“നയൻ, ത്രീ, സെവൻ, എയിറ്റ്, ത്രീ, ത്രീ, ഫോർ, ഫൈവ്, നയൻ, നയൻ”
അവൻ നമ്പർ സേവ് ചെയ്തു… പിള്ളേരുടെ കവിളിൽ ഒന്ന് തഴുകിയിട്ടു തലയിൽ തട്ടിയിട്ട് യാത്ര പറഞ്ഞു വെളിയിലേക്ക് പോയി…
“ബൈ അങ്കിൾ… ബൈ ബൈ…”
അവൻ പോയിക്കഴിഞ്ഞപ്പോളാണ് അവന്റെ വിസിറ്റിംഗ് കാർഡ് അവൾ എടുത്തു നോക്കിയത്…
ഡെന്നിസ് ജോസഫ്
മാനേജിങ് ഡയറക്റ്റർ
ബെത്ലെഹേം ഹോട്ടൽ ഗ്രൂപ്പ്
കടവന്ത്ര, കൊച്ചി
മൊബയിൽ നമ്പർ: 9977 888 123
ഇ മെയിൽ: ഡെന്നിസ്@ബിഎച്ജി.കോം
കമ്പനിയുടെ പേര് ബേത്ലെഹേം ഹോട്ടൽ ഗ്രൂപ്പ്… കാർഡിന്റെ പുറകിൽ കുറെയധികം സിറ്റിയുടെ പേരുകൾ, കൊച്ചി, ഗോവ, മുംബൈ, ഡൽഹി, ജയ്പൂർ, ബാങ്കളൂരു, കൊൽക്കൊത്ത, ലക്ക്നൗ, ആൻഡമാൻ, ദുബായ്, സിങ്കപ്പൂർ, ലണ്ടൻ, ന്യൂയോർക്ക്, മിലാൻ പക്ഷെ ബേത്ലെഹേം ഹോട്ടൽ എന്ന് കേട്ടിട്ട് പോലുമില്ല.. കേരളത്തിലോ ഇന്ത്യയിലോ പിന്നെ ഇത്രയും ഓഫീസുകൾ എന്തിനാണ്… എന്തായാലും നല്ല പൈസക്കാരനാണ്…
അവൻ വീടിനകത്തേക്ക് കയറിയപ്പോൾ തന്നെ വീട് മുഴുവനും അവന്റെ സ്പ്രേയുടെ സുഗന്ധം കൊണ്ട് നിറഞ്ഞു… ഇക്കാക്ക വരുമ്പോൾ ഉള്ള കള്ളിന്റെ വൃത്തികെട്ട നാറ്റം
അല്ല.. ഏതോ വില കൂടിയ അത്തറിന്റെ മണം… അവൻ കൊണ്ടുവന്ന ചോക്ളേറ്റ് ആഫിയ മോൾ എടുത്തു കൊണ്ടുവന്നു തന്നു… ലിന്ഡറ്റ് ചോക്കലേറ്റിന്റെ ബോക്സുകൾ… അതിൽ നിന്നും ഒരെണ്ണം എടുത്തു വായിലിട്ടപ്പോൾ തന്നെ അലിഞ്ഞു പോകുന്നു…
രാത്രി ഒമ്പതു മണി ആയപ്പൊളേക്കും അവൾ മക്കൾക്ക് ഭക്ഷണം കൊടുത്തു ഉറക്കി… നസീറിക്കക്ക് വേണ്ടി കാത്തിരിക്കുകയാണ്… അന്ന് രാത്രിയിൽ അവൾക്ക് ഒരു പുരുഷന്റെ ചൂട് പറ്റാൻ കൊതി തോന്നി… അണ്ഡോത്പാദനത്തിന്റെ പാരമ്യതയിൽ എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്ന പോലെ ഒരു ആഗ്രഹം… സത്യം പറഞ്ഞാൽ കഴിഞ്ഞ കുറെ നാളുകളായി നസീറിന്റെ കൂടെ ബന്ധപ്പെട്ടിട്ട്.. ഒരു കട്ടിലിൽ കിടന്നു ഉറങ്ങുന്നു…..
ഭാര്യ ഭർത്താക്കന്മാർ ആയി ജീവിക്കുന്നു എന്നല്ലാതെ രണ്ടു വർഷത്തോളം ആയി ലൈംഗീക ബന്ധം നടന്നിട്ടു.. നസീർ വെളിയിൽ പോയി മറ്റു പെണ്ണുങ്ങളുമായി ബന്ധം പുലർത്തുന്നത് കൊണ്ട് അവനു ലൈംഗീക ദാഹം ഇല്ല.. പക്ഷെ നസീറുമായി മാത്രം ബന്ധം പുലർതിരുന്ന സൈനബക്ക് അവളുടെ ശരീരത്തിന്റെ ദാഹം ശമിപ്പിക്കാൻ നസീർ അല്ലാതെ വേറെ ആരും ഇല്ല…
എന്നാൽ ദിവസവും കള്ളും കുടിച്ചു മറ്റു പെണ്ണുങ്ങളുടെ കൂടെ സെക്സും ചെയ്തു വരുന്ന നസീറിന് വീട്ടിലെത്തിയാൽ എങ്ങനെ എങ്കിലും ഉറങ്ങണം എന്ന ഒരു ചിന്ത മാത്രമേ ഉള്ളൂ… അവൾ കുളി കഴിഞ്ഞു പെർഫ്യൂം ചേർന്ന ഒരു ബോഡി ക്രീം എടുത്തു ശരീരത്തിൽ പുരട്ടി… അത്തർ എടുത്തു ശരീരത്തിൽ അടിച്ചു…
അതിനു ശേഷം പിന്നെ അവൾ കുന്തിരിക്കം പുകച്ചു കൊണ്ട് നൈറ്റിയിട്ടു അതിന്റെ സുഗന്ധം മേനിയിൽ പടർത്തി… പിന്നീട് ബെഡിൽ അവനു വേണ്ടി കാത്തിരുന്നു.. സമയം പന്ത്രണ്ട് മണിയാകാറായി… ഇനിയും
വന്നിട്ടില്ല.. അപ്പോൾ ഇന്നും കുടിച്ചു ലെവൽ ഇല്ലാതെ ആയിരിക്കും വരുന്നത്… അവൾ മൊബൈലിലേക്ക് ഒന്ന് വിളിച്ചു…
