“നിന്നോട് ആര് പറഞ്ഞു അതിനു എനിക്ക് വേറെ പെണ്ണുങ്ങളോട് ബന്ധം ഉണ്ടെന്നു… നീ വെറുതെ തോന്ന്യവാസം പറഞ്ഞു പിടിപ്പിക്കരുത്…”
“ഇക്ക നിങ്ങൾ കുറെയായി ഇത് തുടങ്ങിയിട്ട്… ഇന്നലെ രാത്രിയിൽ നിങ്ങളുടെ പഴ്സിൽ നിന്നും കിട്ടിയതാ ഇത്.. കോണ്ടവും വയാഗ്ര ടാബ്ലെറ്റും… ഇത് പിന്നെ ആൾക്കാർ ചുമ്മാ കാണാനാണോ കൊണ്ട് നടക്കുന്നത്…”
“ഡീ അത് എന്റേതല്ല.. ഫ്രാൻസിസിന്റെയാ… അറിയാതെ എന്റെ പോക്കറ്റിൽ വന്നു പോയതാ… അല്ലാതെ നീ കരുതുന്നത് പോലെ… അയ്യേ… പടച്ചോന് നിരക്കാത്തതൊന്നും ഞാൻ ചെയ്യില്ലഡി… ”
“നിങ്ങൾ ഇതും പറയും ഇതിനപ്പുറവും പറയും… ഒരു ഭാര്യയും മൂന്ന് പെണ്കുഞ്ഞുങ്ങളും ഉള്ള വീടാണ് ഇത്… എന്നിട്ടു കുടിച്ചു ബോധമില്ലാതെ കണ്ട പെണ്ണുങ്ങളുടെ കൂടെയൊക്കെ പോയിട്ട് വന്നു കയറുന്നതോ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും… കഷ്ടം… പിന്നെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം… കണ്ട പെണ്ണുങ്ങളുടെ കൂടെയെല്ലാം പോയിട്ട് എന്റെ അടുത്തേക്ക് വന്നേക്കരുത്…”
“നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്… വെറുതെ മനുഷ്യന്റെ മൂഡ് കളയാൻ… ഞാൻ പറഞ്ഞല്ലോ…”
അതും പറഞ്ഞു അവൾ പറയുന്നതൊന്നും കേൾക്കാതെ അവൻ കുളിച്ചു ഭക്ഷണം
പോലും കഴിക്കാതെ വെളിയിലേക്ക് പോയി… അവൾ പോലും അറിയാതെ രണ്ടു തുള്ളി കണ്ണുനീർ ഉരുണ്ടു താഴേക്ക് പോയി… ഇങ്ങനെ ഒന്നും ആയിരുന്നില്ല ഇക്ക പണ്ട്… നിക്കാഹ് കഴിഞ്ഞു ആദ്യ രാത്രിയിൽ തന്നോട് പറഞ്ഞതെല്ലാം അവൾക്ക് ഓർമ വന്നു…
“സൈനു… മോളെ നിന്റെ കണ്ണിൽ നിന്നും ഒരു കരട് പോയി പോലും കണ്ണുനീർ വീഴാൻ ഈ നസീർ സമ്മതിക്കില്ല… എല്ലാവരെയും ഉപേക്ഷിച്ചു ആരുമില്ലാത്തവന്റെ കൂടെ ഇറങ്ങി വന്ന പെണ്ണാണ് നീ,.. അത് ഞാൻ മരിക്കുന്നത് വരെ മറക്കില്ല… നിനക്ക് ഒരു കുറവും വരുവാൻ ഈ നസീറിന് ജീവനുള്ളടത്തോളം കാലം സമ്മതിക്കത്തില്ല…”
ആണുങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുമെന്നും പറഞ്ഞ വാക്കിനു വിശ്വസ്തത ഇല്ലാത്തവർ ആണെന്നും ഇപ്പോളാണ് അവൾക്കു മനസ്സിലായി തുടങ്ങിയത്… പക്ഷെ വളരെ അധികം താമസിച്ചു പോയി… ഇനി തനിക്ക് യാതൊരു മാർഗവും ഇല്ല… കൊച്ചു കുഞ്ഞിന് പാൽ കൊടുത്തു കൊണ്ടിരുന്നപ്പോൾ അവൾക്ക് പഴയ കാര്യങ്ങൾ ഒക്കെ മനസ്സിൽ കടന്നു വന്നു…. വൈകുന്നേരം മക്കൾ സ്കൂൾ കഴിഞ്ഞു വന്ന് കുളിച്ചു പഠിക്കാൻ ഇരുന്നു…. ങ്ങാഹ്… പഠിക്കട്ടെ തനിക്കു സംഭവിച്ചത് മക്കൾക്ക് സംഭവിക്കാതെ ഇരിക്കണമെങ്കിൽ വിദ്യാഭ്യാസം വേണം… അതാവുമ്പോ ജീവിതത്തിൽ എന്ത് സംഭവിച്ചാലും ഒരു ജോലിയെങ്കിലും കിട്ടും എന്നുള്ള പ്രതീക്ഷ എങ്കിലും ഉണ്ട്…
അന്ന് എല്ലാവരും പറഞ്ഞതാണ് പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കാൻ.. പക്ഷെ കേട്ടില്ല… ദിവ്യ പ്രേമം തലയ്ക്കു പിടിച്ചതാണ്… അവൾ മനസ്സ് നീറി നീറി സോഫയിൽ ഇരുന്നു… പെട്ടെന്ന് കാളിങ് ബെൽ അടിച്ചു… അമീറ പോയി കതകു തുറന്നു… ഇക്കയായിരിക്കും എന്ന് കരുതി സൈനബ തട്ടം ഒന്നും ഇട്ടില്ല… എന്നാൽ
അകത്തേക്ക് കയറി വന്നത് ഡെന്നിസ് ആയിരുന്നു… പെട്ടെന്ന് അവനെ കണ്ടപ്പോളേക്കും അവൾ ഒന്ന് വല്ലാതെയായി… ഇട്ടിരിക്കുന്നത് വീട്ടിൽ ഇടുന്ന ഒരു ഓഫ് വൈറ്റ് കളറിലെ നൈറ്റി.. വീട്ടിലായതു കൊണ്ട് അടിപ്പാവാട ഇട്ടിട്ടില്ല… പിന്നെ കറുത്ത കളറിലെ ബ്രായും പാന്റീസും…
“ചേച്ചി… നസീറിക്ക ഇവിടെ ഉണ്ടോ..? രാവിലെ സംസാരിച്ചപ്പോൾ കൊച്ചു പിള്ളേർ ഉണ്ടെന്നു പറഞ്ഞില്ലേ… അപ്പൊ പിള്ളേർക്ക് കഴിക്കാൻ വേണ്ടി ചോക്ലേറ്റ് കൊണ്ടുവന്നത് ആണ്… പിന്നെ നസീറിക്ക ഉണ്ടെങ്കിൽ പരിചയപ്പെടാം എന്നും കരുതി..”
“അയ്യോ… ഇക്ക ഉച്ചക്കെ പോയി… ഇനി ചിലപ്പോ രാത്രിയാകും തിരിച്ചു വരാൻ… പിള്ളേർ ഇപ്പൊ സ്കൂൾ വിട്ടു വന്നതേ ഉള്ളൂ…”
അവൻ കയ്യിലിരുന്ന ഇമ്പോർട്ടഡ് സ്വിസ് ചോക്ലേറ്റ് പാക്കെറ്റുകൾ കുട്ടികളുടെ കയ്യിൽ കൊടുത്തു…. എന്നിട്ടു അവിടെ സോഫയിൽ ഇരുന്നു… കുട്ടികൾ ചോക്കലേറ്റ് കണ്ടതും ഓടിയെത്തി അവന്റെ കയ്യിൽ നിന്നും വാങ്ങി ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ച് കവർ പൊട്ടിച്ചു കഴിക്കാൻ തുടങ്ങി…
