അവൻ കുഞ്ഞിനെ കളിപ്പിക്കുന്നത് കണ്ടപ്പോൾ സൈനബക്ക് സന്തോഷം തോന്നി.. സാധാരണ ആദില മോൾ ആരുടെ കൂടെയും ഇത്രയും അടുത്ത് ഇടപഴകുന്ന സ്വഭാവക്കാരി അല്ല.. പക്ഷെ ഡെന്നിസിന്റെ കൂടെ കളിക്കുകയും ചെറുതായി അവനോടു എന്തൊക്കെയോ പറയാൻ ശ്രേമിക്കുകയോ ചെയ്യുന്നുണ്ടായിരുന്നു… നസീറിക്ക കുഞ്ഞിനെ ഒരു പ്രാവിശ്യം പോലും ഒന്ന് എടുക്കുകയോ കുഞ്ഞിന്റെ കൂടെ സംസാരിക്കുകയോ ചെയ്തു അവൾ കണ്ടിട്ടില്ല… അവൻ കുഞ്ഞിനെ എടുത്തു കുഞ്ഞിനെ ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയും അവളെ ഇക്കിളി ഇടുകയും ചെയ്തയപ്പോൾ അവൾക്ക് കൂടുതൽ സന്തോഷം തോന്നി… അപ്പോളേക്കും
കുളി കഴിഞ്ഞു നസീർ ഇറങ്ങി വന്നു…
“സൈനു.. ഞാൻ ഡെന്നിസിന്റെ ഫ്ലാറ്റ് വരെ ഒന്ന് പോയിട്ട് വരാം.. ഒരു അര മണിക്കൂർ അതിനുള്ളിൽ ഞാൻ തിരിച്ചു വരും.. ഒക്കെ…”
“ഇക്ക ഓവർ ആകരുത്.. കേട്ടോ മോശമാണ്.. നാളെയും നമുക്ക് ഡെന്നിസിനെ കാണണ്ടത് ആണ്…”
“ഓഹ്.. ശെരി.. ഞാൻ ഒരു ബിയർ അല്ലെങ്കിൽ മാക്സിമം രണ്ടു…”
“ഹ്മ്മ്…”
നസീർ റെഡി ആയി വന്നതും ഡെന്നിസ് അവനെയും കൊണ്ട് ഫ്ലാറ്റിലേക്ക് പോയി.. അവന്റെ ഫ്ലാറ്റ് കയറി കണ്ടതും നസീർ ശെരിക്കും അത്ഭുതപ്പെട്ടു പോയി.. ശെരിക്കും ഒരു രാജകൊട്ടാരം പോലെയാണ് അത് ഡെക്കറേറ്റ് ചെയ്തിരിക്കുന്നത്.. നല്ല രീതിയിൽ ക്യാഷ് പൊട്ടിച്ചു കൊണ്ടാണ് അതിന്റെ ഫർണീച്ചറുകളും ഡിസൈനിങ് എലെമെന്റ്സും ഒക്കെ ചെയ്തിരിക്കുന്നത്… അവന്റെ ഒരു ബെഡ് റൂം അവൻ ബാർ പോലെ സെറ്റ് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ നസീർ
“ആഹ്.. ഇതിപ്പോ ഒരു ഫൈവ് സ്റ്റാർ ബാർ തന്നെ ഇവിടെ ഉണ്ടല്ലോ… ഡെന്നിസ് നല്ല വീശാണല്ലേ… പെണ്ണ് കെട്ടാത്തോണ്ട് ഒരു പ്രോബ്ലെവും ഇല്ല അല്ലെ.. സുഖം… സ്വസ്ഥം…”
“അങ്ങനെ ഒന്നും ഇല്ല ഇക്ക… വീട്ടിൽ ബാർ ഉണ്ടെന്നു പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല ഇക്ക.. മനസ്സമാധാനമായിട്ടു അടിയ്ക്കണമെങ്കിൽ നമ്മളും കൂടെ ഒന്ന് ഫ്രീ ആവണ്ടേ… എപ്പോളും ബിസി അല്ലെ.. അതുകൊണ്ടു ഞാൻ വല്ലപോളും ഒക്കെ ഉള്ളൂ…”
“മതി… വേറെ എങ്ങും പോവണ്ടല്ലോ… സൈനുന് ഞാൻ വെളിയിൽ പൊയി അടിക്കുന്നത് ഒക്കെ ആണ് പ്രശ്നം.. പിന്നെ എന്റെ കൂട്ടുകാരെ ഒക്കെ അവൾക്ക് വല്യ താൽപര്യം ഇല്ല…”
“ഹ്മ്മ്.. പെണ്ണ് കെട്ടിയാൽ ഇതൊക്കെ ആണ് പ്രശ്നം ഇക്ക..
അത്കൊണ്ടാണ് ഞാൻ ഇങ്ങനെ സിംഗിൾ ആയി ജീവിക്കാൻ തീരുമാനിച്ചത്.. അതാവുമ്പോൾ പിന്നെ ഒരു പ്രശ്നവും ഇല്ല.. ”
അവൻ രണ്ടു ഗ്ലാസ് എടുത്തു അതിൽ ഐസ് ക്യൂബ്സ് ഇട്ടു എന്നിട്ട്
“ഇക്ക… വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ, സ്പിരിറ്സ്, അല്ലെങ്കിൽ ബീയർ ഓർ വൈൻ… ഇക്കയുടെ ഇഷ്ടം എന്താണെങ്കിലും പറഞ്ഞോ..?…”
“അയ്യോ.. ഡെന്നിസ് എനിക്ക് അങ്ങനെ ഒന്നും ഇല്ല… എന്തും പോവും… എന്നാലും ഞാൻ വിസ്കി ആണ് അടിക്കുന്നെ…”
“ഓൺ ദി റോക്ക്സ് അല്ലെങ്കിൽ മിക്സർ ആയി വാട്ടർ ഓർ സോഡാ…”
“സോഡാ മതി.. അതാ എനിക്ക് ഇഷ്ടം.. വെള്ളം ആണെങ്കിലും കുഴപ്പമില്ല…”
“ഹ്മ്മ്മ്… ഞാൻ ഓൺ ദി റോക്ക്സ് ആണ് ഇക്ക..”
ഡെന്നിസ് ഷിവാസ് റീഗൽ ബോട്ടിലിൽ നിന്നും രണ്ടു പെഗ്ഗ് എടുത്തു ഒന്നിൽ ഐസ് മാത്രം ഇട്ടു അവനു വേണ്ടിയും ഒന്നിൽ സോഡാ മിക്സ് ചെയ്തു നസീറിനും കൊടുത്തു… രണ്ടുപേരും ചീയേർസ് പറഞ്ഞു കുടിക്കുവാൻ തുടങ്ങി.. കുടിച്ചു കൊണ്ടിരുന്നപ്പോൾ നസീർ നസീറിന്റെ ബിസിനസ്സിന്റെ കാര്യങ്ങളും ഇപ്പോൾ കടന്നു പോകുന്ന ദുരവസ്ഥയും ഒക്കെ ഡെന്നിസിനെ പറഞ്ഞു മനസ്സിലാക്കി.. കൂടാതെ
“ഡെന്നിസ്.. ഞാൻ ഇപ്പോൾ പൈസക്ക് ഇച്ചിരി ടൈറ്റ് ആണ്.. ഡെന്നിസിനു ആരെയെങ്കിലും അറിയാമോ ഒരു ഇരുപത്തിയഞ്ചു ലക്ഷം രൂപ മറിക്കാൻ പറ്റുന്നെ.. കടമായിട്ടോ അല്ലെങ്കിൽ പലിശക്കോ എങ്ങനെ ആണെങ്കിലും കുഴപ്പമില്ല..”
“ഇക്ക.. എനിക്ക് അങ്ങനെ ആരെയും അറിയില്ല.. മാത്രമല്ല ഇക്കയുടെ ബിസിനസ്സ് മോശം ആയതു കൊണ്ട് ആരും അങ്ങനെ ഇൻവെസ്റ്റ് ചെയ്യുമോ അതും അറിയില്ല..”
“ഉടനെ തന്നെ കുറച്ചു ഫണ്ട് റെയ്സ് ചെയ്തില്ലെങ്കിൽ പണി
