തറവാട്ടിലെ നിധി – 17 1അടിപൊളി  

പിന്നീട് മഹേന്ദ്രൻ അപ്പൂപ്പൻ തൻ്റെ രണ്ട് മക്കൾക്ക് തൻറെ എസ്റ്റേറ്റ് ഭാഗം വച്ച് കൊടുത്തു കൊച്ചിയിലേക്ക് താമസം മാറി… മഹേന്ദ്രൻ അപ്പൂപ്പൻ്റെ മക്കളാണ് ഇപ്പോൾ ഞങ്ങളുടെ എസ്റ്റേറ്റ് കാര്യങ്ങൾ നോക്കുന്നത്…. അമ്മച്ഛൻ്റെ മരണത്തിന് ശേഷം കൊച്ചിയിലെ കടമുറികളുടെ വാടകയും മറ്റ് എല്ലാം പുള്ളി ആണ് കൃത്യമായി കൈകാര്യം ചെയ്തിരുന്നത്… ഇങ്ങനെ ഒക്കെ ആണെങ്കിലും മൂപ്പർക്ക് ഞാനുമായോ അമ്മയുമായോ യാതൊരു അടുപ്പവും ഇല്ലായിരുന്നു… പുള്ളിക്ക് ആകെ അടുപ്പം ഉണ്ടായിരുന്നത് മൂപ്പരുടെ ഭാര്യയോടും എൻ്റെ അമ്മച്ചനോടും മാത്രം ആയിരുന്നെന്ന് അമ്മ ഇടക്ക് പറയാറുണ്ട് രണ്ട് പേരും ഇന്നില്ല… മക്കളോട് പോലും മൂപ്പർക്ക് വലിയ അടുപ്പം ഇല്ലത്രേ… അങ്ങനെ ഒരു മനുഷ്യൻ… പട്ടാളത്തിൽ വലിയ ജോലി ആയിരുന്നു അയാൾക്ക്… അതേ പട്ടാളചിട്ട ജീവിതത്തിലും പാലിക്കുന്ന ആ മനുഷ്യൻ എന്തിനാണ് ഇപ്പൊ എന്നെ കാണുന്നത് ആവോ ! അയാളുടെ വീടിൻ്റെ വാതിലിൽ മുട്ടുമ്പോൾ ഞാൻ ഓർത്തു….

“ആ ശ്രീഹരി… ഇരിക്ക്…എപ്പോഴാ എത്തിയത്…” മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു…

“ആ അപ്പൂപ്പാ ഞാൻ ഉച്ചക്ക് എത്തി.. ചേച്ചി

പറഞ്ഞു എന്തോ അത്യാവശ്യം ഉണ്ടെന്ന് അപ്പൂപ്പൻ പറഞ്ഞെന്ന്…”

“ഹാ… മോനെ ഞാൻ എൻ്റെ വളരെ ചെറുപ്പത്തിലെ പട്ടാളത്തിൽ പോയതാ… ഒരുപാട് യുദ്ധവും രക്തവും കണ്ട് മനസ്സ് കല്ലുപോലെ ഉറച്ചുപോയി… പട്ടാളത്തിന് പോകുന്നതിന് മുന്നേ എനിക്ക് പ്രിയപ്പെട്ടവർ വളരെ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ… അച്ഛനും അമ്മയും മരിച്ച എന്നെ വളർത്തിയ എന്നെ വളർത്തി വലുതാക്കിയ അമ്മാവനും അമ്മായിയും വയസ്സറിയിച്ച കാലം മുതൽക്കെ എന്നെ മാത്രം സ്നേഹിച്ച അമ്മാവൻ്റെ ഏകമകൾ എൻ്റെ സൗദാമിനിയും… പിന്നെ ഉള്ളത് മോൻ്റെ അപ്പൂപ്പൻ ആണ്… എനിക്ക് സഹോദരനെപ്പോലെ അല്ല മൂത്ത ജേഷ്ഠൻ തന്നെ ആയിരുന്നു….”

‘ ഞാൻ ഒന്നും മനസ്സിലാകാതെ അദ്ദേഹത്തിൻ്റെ മുഖത്തേക്ക് നോക്കി ഇരുന്നു….’

“മോൻ വിചാരിക്കുന്നുണ്ടാകും ഈ കിളവൻ ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത് എന്ന്.. ല്ലേ….”

“പട്ടാളത്തിലെ ജീവിതത്തിന് മുന്നേ ഉള്ളവരോട് മാത്രമേ എനിക്ക് സ്നേഹം കാണിക്കാൻ സാധിച്ചിട്ട് ഉള്ളൂ എന്നതാണ് സത്യം… എൻ്റെയും സൗദാമിനിയുടെയും മക്കളോടോ എൻ്റെ ചേട്ടൻ്റെ മകളായ നിൻ്റെ അമ്മയോടോ നിന്നോടോ ഒന്നും ഉള്ള സ്നേഹം പ്രകടിപ്പിക്കാൻ എനിക്ക് ആയില്ല…”

“അപ്പൂപ്പൻ എന്താ പറഞ്ഞു വരുന്നത്…”

“പറയാം… മോനേ കഴിഞ്ഞ ആഴ്ച എനിക്ക് ഒരു അറ്റാക്ക് ഉണ്ടായി…. ഒരു സൂചന ആണ് തോന്നുന്നു… ഇനി അധിക കാലം ഇല്ല എന്ന്… അപ്പൊ ഒരു പുനർവിചിന്തനം ഉണ്ടാകുമല്ലോ… ഇനിയുള്ള കാലം മക്കളുടെ കൂടെ ജീവിക്കണം എന്ന് തോന്നുന്നു…അപ്പൊ ഇതുവരെ ഇവിടുത്തെ കാര്യങ്ങൾ ഞാൻ ആയിരുന്നല്ലോ നോക്കിയിരുന്നത് അതൊക്കെ മോനെ ഒന്ന് ഏല്പിക്കണ്ടേ….”

“ഓ…അത്രേ ഉള്ളൂ, സന്തോഷം ഉള്ള കാര്യം അല്ലേ… അപ്പൂപ്പൻ പോയി അവരുടെ കൂടെ സന്തോഷം ആയി ഇരിക്ക്….”

“മോനെന്നോട് ദേഷ്യം ഉണ്ടോ !”

“എന്തിന് അമ്മച്ഛൻ പോയ ശേഷവും ഞങ്ങൾ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല… അപ്പൂപ്പൻ അറിയിച്ചിട്ടില്ല… പിന്നെ അടുപ്പത്തിൻ്റെ കാര്യം അത് ഇപ്പൊ അപ്പൂപ്പൻ തന്നെപ്പറഞ്ഞല്ലോ…ആട്ടെ അപ്പൂപ്പൻ എന്നാ പോകുന്നത്… ഇവിടുത്തെ വാടകയുടെയും മറ്റും കാര്യങ്ങളും ഏൽപ്പിക്കാൻ ഒരാളെ ഞാൻ ഏർപ്പാട് ചെയ്യാം….”

“സത്യം പറഞ്ഞാല് മോൻ വന്ന് എത്രയും പെട്ടെന്ന് ഇതെല്ലാം ഏല്പിച്ചു പോകണം എന്നാണ് എനിക്കും…”

“ഞാൻ നാളെ ഉച്ചക്കോ അല്ലെങ്കിൽ

മറ്റന്നാൾ രാവിലെ ഒരാളുമായി വരാം അത് പോരെ….”

“ഓ… മതി… മറ്റന്നാൾ നമുക്ക് മൂന്ന് പേർക്കും കൂടെ വാടകക്കാരെ ഒക്കെ ഒന്ന് പോയി കാണാം… പിന്നെ മോൻ ഇതുവരെ ഉള്ള കണക്ക് ഒക്കെ ഒന്ന് നോക്കണേ… കഴിഞ്ഞ മാസത്തെ വരെ എല്ലാം കൃത്യമായി ബാങ്കിൽ ഇട്ടിട്ടുണ്ട്….”

“എന്താ അപ്പൂപ്പാ… ഒരുമാതിരി അന്യന്മാരോട് സംസാരിക്കുന്നത് പോലെ….” എൻ്റെ ശബ്ദം ഇടറി..

Leave a Reply

Your email address will not be published. Required fields are marked *