തറവാട്ടിലെ നിധി – 17 1അടിപൊളി  

ഇന്ന് എന്തായാലും യാമിയെ പോയി കാണണം രാവിലെ പോകാം.. ഉച്ചക്ക് ശേഷം ആയാൽ ചിലപ്പോൾ നിയന്ത്രണങ്ങൾ നഷ്ടപ്പെടും… ഇന്നലത്തെ രതിയുടെ ആലസ്യം ശരീരത്തെ വിട്ട് പോയിക്കൂട… അതിന് മുന്നേ അവളെ കണ്ട് മടങ്ങണം.

രാവിലത്തെ പരിപാടികൾ കഴിഞ്ഞ് ഞാൻ താഴേക്ക് ചെന്നു, ഭക്ഷണം കഴിക്കുമ്പോൾ സന്ധ്യ വല്യമ്മ രാജൻ വല്യച്ഛന് കണ്ണുകൊണ്ട് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നത് ശ്രദ്ധിച്ചു..

“ശ്രീഹരി…”

“എന്താ വല്യച്ഛ…”

“മോനെ…അത്…അരവിന്ദനെ ഇന്നലെ കണ്ടിരുന്നു, അവനോട് ഞാൻ ഇപ്പൊ എന്താ പറയണ്ടേ….”

“ആ… ഞാനത് മറന്നുപോയി… എത്രയാ അളിയന് കൊടുക്കേണ്ടത്….”

“ഞാൻ പറഞ്ഞില്ലേ ! ശ്രീഹരി മറന്നിട്ടുണ്ടാകും ഒന്ന് ഓർമ്മിപ്പിക്കാൻ….”

“മോനെ, അടുത്ത ലോഡ് ബുധനാഴ്ച ചെട്ടിയർക്ക് കയറ്റി വിട്ടാൽ 15000 വരും, അരവിന്ദൻ 10 ആണ് ചോദിച്ചത് പക്ഷേ കൂലിയും

ചിലവും ആയി നമുക്ക് ഒരു 7 വേണ്ടി വരും, ഞാൻ അരവിന്ദനോട് 5 പറ്റൂ എന്നാ പറഞ്ഞത്…”

“അത് വേണ്ട വല്യച്ഛ, ഞാൻ എന്തായാലും അടുത്താഴ്ച കൊച്ചിക്ക് പോകുന്നുണ്ടല്ലോ… ഞാൻ എൻ്റെ ചെക്ക്ബുക്ക് എടുത്തു വരാം.. 10000 തികച്ച് കൊടുത്തേക്കാം വെള്ളിയാഴ്ച അരവിന്ദേട്ടനോട് മില്ലിലേക്ക് വരാൻ പറഞ്ഞാല് മതി…”

“അല്ല മോനെ, ലോഡ് പോകുമ്പോൾ മോൻ ഉണ്ടാവില്ലേ അപ്പൊ…”

“ഞാൻ ചൊവ്വാഴ്ച പോയി വ്യാഴ്ച്ച തിരിച്ചു വരും ഞാൻ വന്നിട്ട് ചരക്ക് എങ്ങോട്ടാ അയക്കേണ്ടത് തീരുമാനിക്കാം….”

“അങ്ങനെ ആവട്ടെ…”

“ആ പിന്നെ രാജൻ വല്യച്ഛ… ഇപ്പൊ ഇതും ചേർത്തു ഏതാണ്ട് 50000 രൂപ രാജൻ വല്യച്ഛൻ്റെ അക്കൗണ്ടിൽ കാണിക്കുന്നുണ്ട് കേട്ടോ…”

“മുരളിയേട്ടൻ ഒന്നിനും കണക്ക് നോക്കാറില്ല ശ്രീ…” വല്ല്യമ്മ ആണ് മറുപടി പറഞ്ഞത്…

“അച്ഛൻ തിരിച്ച് വന്ന് എന്നോട് ചോദിച്ചാൽ എനിക്ക് പറയാൻ കണക്ക് വേണ്ടേ വല്ല്യമ്മേ അതാ….”

“ചേച്ചി മിണ്ടാതിരിക്കൂ, അമ്മ അകത്ത് നിന്ന് കേൾക്കും…” അതുവരെ എല്ലാം കേട്ട് മിണ്ടാതിരുന്ന ശോഭ ചിറ്റ ഇടപെട്ടു…..

“ഉഷമ്മേ, ഞാൻ ഒന്ന് പുറത്തു പോയി വരാം..” കൈ കഴുകി കഴിഞ്ഞ് ഞാൻ അടുക്കളയിൽ കയറി പറഞ്ഞു….

“ശ്രീ നീ ഇങ്ങ് വന്നേ…” ഉഷ എന്നെ പതുക്കെ വിളിച്ചു. ഞാൻ അകത്തേക്ക് അവരുടെ അടുത്തേക്ക് ചെന്നു, ഉഷ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് കൊണ്ടുപോയി…

“എന്തിനാ മോനേ നീ നിൻ്റെ പൈസ എടുത്ത് അവർക്ക് കൊടുക്കുന്നത്….”

“ പൊന്ന് ഉഷമ്മേ, വെള്ളിയാഴ്ചവരെ ലോഡ് കയറി പോകാതെ ഇരിക്കാൻ ഞാൻ പറഞ്ഞത് അല്ലേ അത്… ഞാൻ കൊച്ചിയിൽ പോയി വരട്ടെ… ഒക്കെ ശരി ആക്കാം…” ഞാൻ ഒരു ചിരിയോടെ പറഞ്ഞു

“നീ എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട് അല്ലേ…” എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഉഷ ചോദിച്ചു

“അതൊക്കെ ഉണ്ട്… ഇപ്പോ ഞാൻ പുറത്തൊന്ന് കറങ്ങി വരാം…”

ഞാൻ അത്രയും പറഞ്ഞു അവിടെ നിന്ന് പോന്നു…. ബുള്ളറ്റ് എടുത്തു യാമിയെ തേടി അവളുടെ പുൽമേട് ലക്ഷ്യമാക്കി ഇറങ്ങി, തൊടിയിലൂടെ നടക്കുന്ന പോലെ അല്ലല്ലോ… ബുള്ളറ്റ് റോഡ് വഴി കറങ്ങി ആണ് അവിടെ എത്തിയത്…

എന്നെ കാത്ത് യാമി അവിടെ നിൽപ്പുണ്ടായിരുന്നു.. തിരുമേനി പറഞ്ഞത് എല്ലാം കേട്ടപ്പോൾ മുതൽ ഇപ്പോള് അവളെ കാണുന്നത് വരെ ഉണ്ടായിരുന്ന ഭയം അവളെ കണ്ടമാത്രയിൽ ഇല്ലാതായി… അവളുടെ മനംമയക്കുന്ന സർപ്പസൗന്ദര്യം തന്നെ ആയിരുന്നു അതിന് കാരണം…..

‘ ഈശ്വരന്മാരെ, കൺട്രോൾ തരണേ..’ എന്ന് മനസ്സിൽ പ്രാർഥിച്ച് കൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

“എവിടെയായിരുന്നു ആളെ കാണാതെ ആയപ്പോൾ ഞാൻ അന്വേഷിച്ചു വരേണ്ടി വരുമെന്ന് കരുതി !…”

“എങ്ങോട്ട് തറവാട്ടിലേക്കോ, എന്നിട്ടെന്തേ വരാഞ്ഞത്…”

“ഇന്നൂടെ കണ്ടില്ലേൽ ഞാൻ ഒരു വരവ് വന്നേനെ..” ഒരുതരം നിഗൂഢമായ ചിരിയോടെ യാമി പറഞ്ഞു.

“അതൊക്കെ പോട്ടെ, എല്ലാം അറിയുന്ന ആൾ അറിഞ്ഞില്ലേ, ഞാൻ അയ്യപ്പനെയും വേറെ രണ്ട് എണ്ണത്തിനെയും അടിച്ച് ഇട്ടത്..”

“ഓ.. ഞാൻ അവിടെ ഉണ്ടായിരുന്നു…”

“ആണോ…അപ്പൊ എൻ്റെ സമ്മാനം എവിടെ…”

“സമ്മാനമോ… എന്ത് സമ്മാനം….” യാമി കുസൃതിയോടെ കൈ മലർത്തി…

Leave a Reply

Your email address will not be published. Required fields are marked *