ഞാൻ ഇത് പറഞ്ഞു, മീരയുടെ മുഖത്തേക്ക് പാളി നോക്കി. അവളുടെ മുഖം ഇരുണ്ടിരുന്നു. അവൾക്ക് നല്ല ദേഷ്യം വന്നത് പോലെ. ചിലപ്പോൾ എൻ്റെ തോന്നൽ ആകാം… അവൾ ഞാൻ നോക്കുന്നത് കണ്ടതും മുഖം വെട്ടിച്ച് ഉഷമ്മയോടായി ചോദിച്ചു.
“അമ്മായി ഞാൻ അടുക്കളയിലോട്ട് പോകട്ടെ, ഇനി ഒന്നും വേണ്ടല്ലോ…” അത് പറയുമ്പോൾ അവളെ ശബ്ദത്തിന് ചെറിയ ഇടർച്ച ഉണ്ടായിരുന്നു..
“മോളിവിടെ ഇരുന്ന് കഴിച്ചോ…എന്തിനാ അടുക്കളയിലോട്ട് പോകുന്നേ…”
“അത് വേണ്ട അമ്മായി ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ടല്ലോ…” അതും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ അകത്തേക്ക് പോയി..
അവൾ പോയെന്ന് ഉറപ്പായപ്പോൾ ഉഷമ്മ പതുക്കെ പറഞ്ഞു.
“എന്തിനാ കുട്ടാ നീ അവളെ ചൊടിപ്പിക്കാൻ ഓരോന്ന് പറയുന്നത്…” പാവത്തിന് നല്ല സങ്കടം ആയിട്ടുണ്ട്…
“അതുശരി അവൾക്ക് ആ മറ്റവനോട് കൊഞ്ചി കുഴയാം, അവനെ കെട്ടുന്നത് അവൾക്ക് കുഴപ്പം ഇല്ല പോലും…”
“അപ്പൊ അതാണ് കാര്യം, എൻ്റെ പൊന്ന് മോനെ, അവൾ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് പറയുന്നത് അല്ലെ….”
“ഞാൻ ഇല്ലാത്തപ്പോൾ അല്ലെ അവനോട്
മിണ്ടിയത് അതോ ? ഉഷമ്മക്ക് വെറുതെ തോന്നുന്നത് അവൾക്ക് എന്നോട് ഇഷ്ടം ഒന്നും ഇല്ല…”
“അവൾ ഒറ്റക്ക് ഒന്നും അല്ലായിരുന്നല്ലോ, ആ ഹർഷയും അമ്മുവും ഒക്കെ ഉണ്ടായിരുന്നില്ലേ…. അല്ല അവൾക്ക് അപ്പൊ ആരോടും മിണ്ടാനും പാടില്ലേ… നീ ആള് കൊള്ളാമല്ലോ…”
“അത് ഞാൻ… എനിക്ക്…”
“എനിക്ക് അറിയില്ലേ നിന്നെ, അന്ന് രാത്രി ഞാൻ കണ്ടതാ, നീ അവളുടെ കഴുത്തിൽ ഉമ്മ വച്ചത്…”
“ഉഷമ്മേ അത് ഞാൻ ഒരു തമാശയ്ക്ക്…”
“മോനെ, ഹരീ നീ എന്താ അവളുടെ ഭാഗത്ത് നിന്ന് ആലോചിക്കാത്തത്… അവളുടെ ചേച്ചിയെ ഒരുത്തൻ ചതിച്ചു. പെറ്റമ്മയും കൂടെപിറന്നോളും ഇപ്പൊ എവിടെയോ ആണ്…. അവളുടെ ചേച്ചിക്ക് സംഭവിച്ചത് അവൾക്ക് സംഭവിക്കുമോ എന്ന പേടി ഉണ്ടാകില്ലേ…”
“പക്ഷെ… ഞാൻ അവനെപ്പോലെ അല്ലല്ലോ… അവൾ ഒന്ന് മൂളിയാൽ ഞാൻ അവളെ കെട്ടില്ലേ….”
“ആദ്യം നീ അവളുടെ മനസ്സ് സ്വന്തമാക്ക്…. അല്ലാതെ അവളുടെ സമ്മതം ഇല്ലാതെ അവിടെം എവിടേം തൊടുക അല്ല വേണ്ടത്…”
“ഉം…ഉം…”
“നീ ഒന്ന് ഓർത്തോ ശ്രീ അവളുടെ സമ്മതം ഇല്ലാതെ പലവട്ടം അവളുടെ ശരീരത്ത് തൊട്ടിട്ടും അവൾ അത് ആരോടും പറയാത്തത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്… നീ ആയിട്ട് അത് ഇല്ലാതെ ആക്കരുത്…”
“എനിക്ക് മനസ്സിലായി ഉഷമ്മേ… ഞാൻ ഇനി ശ്രദ്ധിച്ചോളാം…”
അപ്പോഴേക്കും മീര അങ്ങോട്ട് വന്നു. ഞങ്ങൾ രണ്ടാളും കഴിച്ചു എണീറ്റു…
ഞാൻ എൻ്റെ മുറിയിൽ പോയി കിടന്ന് ഉഷമ്മ പറഞ്ഞത് ആലോചിക്കാൻ തുടങ്ങി… എന്തായാലും തത്കാലം കുറച്ച് ഗൗരവത്തിൽ മീരയോട് നിന്നാൽ മതിയെന്ന് മനസ്സ് പറഞ്ഞു…
കുറച്ച് കഴിഞ്ഞ് മീര വന്ന് പുറത്ത് നിന്ന് ചുമച്ചു..
“ഉം എന്താ…”
“ഫോണിൻ്റെ ആൾക്കാർ വന്നിട്ടുണ്ട്…” അവൾ മുഖത്ത് പോലും നോക്കാതെ പറഞ്ഞിട്ട് പോയി…
ഞാൻ എഴുന്നേറ്റ് താഴെ പോയി… അവരുമായി സംസാരിച്ചു. കണക്ഷൻ എല്ലാം ശെരി ആക്കി. താഴത്തെ ഫോൺ മാറ്റി പുതിയ ഫോൺ വച്ചു, മുകളിൽ എൻ്റെ മുറിയിലും പുതിയ ഫോൺ കണക്ട് ചെയ്തു. ഞാൻ ബൂത്തിലെ ചേട്ടൻ്റെ അടുത്ത് ഫോണിനുള്ള പൈസ കൊടുക്കുമ്പോൾ ടെലിഫോൺ കണക്ഷൻ തരാൻ വന്നവർക്ക് എത്രയാ കൊടുക്കേണ്ടത് എന്ന് ചോദിച്ചറിഞ്ഞു.
അവർക്ക് അത് കൊടുത്തു. കൈക്കൂലി കിട്ടിയ സന്തോഷത്തിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോളാൻ പറഞ്ഞ് അവരെല്ലാം കൈ തന്ന് പിരിഞ്ഞു.
“ഓഹ് ഇനി ഇപ്പൊ ബോംബക്ക് കത്തെഴുതി മിനക്കെടണ്ടല്ലോ, എന്തായലും നന്നായി… രാജേട്ടനോടും മുരളിയോടും പറഞ്ഞു പറഞ്ഞു മടുത്തതാ ഇതൊന്ന് ശെരി ആക്കാൻ…” സന്ധ്യ വല്യമ്മ ഫോൺ ശരിയായ സന്തോഷം പങ്കു വച്ചു.
“ശരിയാ ചേച്ചി, ശ്രീഹരിക്ക് എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ അറിയാം…” ശോഭ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ താഴേക്ക് ഇറങ്ങുമ്പോൾ ബോംബെയിലെ മകളുമായി വല്ല്യമ്മ കത്തി വക്കുന്നത് കേട്ടു….

നിങ്ങളുടെ ഈ ഒരു സ്റ്റോറി വായിക്കാൻ വേണ്ടി മാത്രം ഈ സൈറ്റിൽ കേറുന്ന നിങ്ങടെ ഒരു ഫാൻ ആണ് ഞാൻ. ആദ്യമായി ആണ് കമന്റ് ഇടുന്നത് കഥ വളരെ നന്നായി പോകുന്നുന്നുണ്ട്. പതിവുപോലെ ഈ പാർട്ടും മനോഹരമായിട്ടുണ്ട്.എല്ലാവിധ ബാവുകങ്ങളും നേരുന്നു
നിങ്ങളുടെ ഈ ഒരു സ്റ്റോറി വായിക്കാൻ വേണ്ടി മാത്രം ഈ സൈറ്റിൽ കേറുന്ന നിങ്ങടെ ഒരു ഫാൻ ആണ് ഞാൻ. ആദ്യമായി ആണ് കമന്റ് ഇടുന്നത് കഥ വളരെ നന്നായി പോകുന്നുന്നുണ്ട്. പതിവുപോലെ ഈ പാർട്ടും മനോഹരമായിട്ടുണ്ട്.എല്ലാവിധ ബാവുകങ്ങളും നേരുന്നു🥰
നിങ്ങളുടെ പേന ചലിക്കുമ്പോൾ അവിടെ ജന്മമെടുക്കുന്നത് ഒരു പുതിയ ലോകമാണ്. പറയാൻ വാക്കുകളില്ല ഈ പാർട്ടും അതി ഗംഭീരം 🥰