“അതൊക്കെ നിൻ്റെ തോന്നലാ ശ്രീ… അവൾക്ക് നിന്നെ ഇഷ്ടാ..”
“ഓ… ആട്ടെ… നിനക്ക് ഇവിടെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ… എനിക്ക് എന്താ ശ്രീ ആ തറവാടിൻ്റെ അടുക്കളയിൽ
മാത്രം ആയിരുന്നു ഞങ്ങളുടെ ജീവിതം… അതുപോലും ഇല്ലാതായപ്പോൾ ശ്രീ ആണ് എനിക്കും എൻ്റെ അമ്മക്കും ഒരു പുതിയ ജീവിതം തന്നത്…” അതും പറഞ്ഞു അവൾ കണ്ണീരൊഴുക്കാൻ തുടങ്ങി…
“താൻ വെറുതെ കരയാതെ… ഉള്ളിൽ ഒരു ജീവൻ ഉള്ളതാ… ആട്ടെ അടുത്ത ചെക്കപ്പ് എന്നാ…”
“ഈ ആഴ്ചയാ പറഞ്ഞിരിക്കുന്നത്, അശ്വതിയും ശശിയും വന്നിട്ട് പോകണം…”
“എങ്കിൽ നാളെ ഞാൻ വരാം… നമുക്ക് പോകാം…”
“അത് ശ്രീ… അതുവേണ്ട… അവിടെ..…”
“എന്താ പ്രശ്നം… അവിടെ അവൾ ഉണ്ട് കവിത… സുധിയുടെ ഭാര്യ… അവൾ അവിടെ നഴ്സ് ആണ്…”
“ആണോ… നീ സുധിയെ കണ്ടോ എന്നിട്ട്… അവൾക്ക് നിന്നെ മനസ്സിലായോ..!”
“ഇല്ല അവൾക്ക് എന്നെ അറിയില്ലല്ലോ… കഴിഞ്ഞ വട്ടം അവളെ കൂട്ടാൻ സുധി വന്നിരുന്നു, പക്ഷേ അവർ എന്നെ കണ്ടില്ല… അവൾ എന്തോ പുറത്ത് പോകാൻ നോക്കുന്നുണ്ട്….ഇനി അവിടെ പോകണ്ട..”
“ഓഹോ അവിടുത്തെ ഡോക്ടർ ആണ് കൊച്ചിയിലെ ഏറ്റവും നല്ല ഗൈനക്കോളജിസ്റ്റ്, അവരെ ഇനി കാണാതെ നോക്കാം… നാളെ അല്ലെങ്കിൽ മറ്റന്നാൾ അവൾ ഇല്ലാത്തപ്പോൾ നമുക്ക് പോകാം.. പോരെ..”
“ഉം… ശെരി…”
“അവരെന്തായാലും പുറത്തോട്ട് പോകുവല്ലേ… ഇനി ഒരിക്കലും കാണേണ്ടി വരില്ല….ഇനി എല്ലാ ചെക്കപ്പിനും ഞാൻ വന്നു നിന്നെ കൊണ്ട് പൊക്കോളം പോരെ…”
“ഉം…. എന്തിനാ ശ്രീ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യുന്നത്…”
“ഇഷ്ടം ഉള്ളത് കൊണ്ട്….” ഞാൻ അവളുടെ തല എൻ്റെ തോളിലേക്ക് ചായ്ച്ചു, നെറുകിൽ ഒരു ഉമ്മ കൊടുത്തു…
“ഞാൻ ഉണ്ടാകും മീനാക്ഷി നിങ്ങൾക്ക്… ഇനി എന്നും…”
വീട്ടിൽ എത്തിയപ്പോൾ മീനാക്ഷി കിടക്കാൻ പോയി… ലളിത അമ്മായിയും അമ്പിളി ചേച്ചിയും ഞങ്ങൾ വാങ്ങി കൊണ്ടുവന്ന വസ്ത്രങ്ങൾ നോക്കാനും രണ്ട് പേർക്കും സന്തോഷം ആയി…
ഞാൻ ഞാൻ അലൻ്റെ വീട്ടിലേക്ക് ഫോൺ വിളിച്ചു, അവനോട് അമ്മയുടെ മരത്തിനും അച്ഛൻ്റെ വരവിനും ഇടക്ക് എപ്പോഴോ എനിക്ക് പുറത്തേക്ക് നോക്കാൻ പറഞ്ഞിരുന്നു, അപ്പൊ അവൻ ഒരാളെ പരിചയപ്പെടുത്താം എന്നും പറഞ്ഞിരുന്നു.
“ഹലോ… അലൻ ഉണ്ടോ…”
“ഇല്ല.. അലൻ ഉണ്ടില്ല, എന്താ ശ്രീ, ഉച്ചവരെ നിങ്ങളെ കൂടെ അല്ലായിരുന്നോ ഞങ്ങൾ.. എൻ്റെ കെട്ടിയോനെ എനിക്ക് തനിച്ച്
കിട്ടില്ലേ…”
“എൻ്റെ പൊന്നോ, എനിക്ക് ഒരാളുടെ നമ്പറോ അഡ്രസ് തന്നാൽ മതി… ഒരു ആവശ്യം ഉണ്ടായിരുന്നു. അലൻ ഇല്ലേ അവിടെ…”
“എന്താടാ… അളിയാ….” അലൻ ഫോൺ വാങ്ങിച്ചെന്ന് തോന്നുന്നു.
“എടാ പണ്ട് ഞാൻ നിന്നോട് പുറത്ത് പോകുന്ന കാര്യം പറഞ്ഞപ്പോൾ നീ ഒരു ഏജൻ്റിൻ്റെ കാര്യം പറഞ്ഞില്ലേ, പുള്ളിയുടെ ഓഫീസ് എവിടാ… ഒരു ആവശ്യം ഉണ്ടായിരുന്നു…”
“പുല്ലേ, നീ എന്നെ പറ്റിച്ചു നാട് വിടുവാണോ… അയാളുടെ ഓഫീസ് എം.ജി റോഡ് ആണ്, ഞാൻ വിളിച്ചു പറഞ്ഞേക്കാം നിന്നെ സഹായിക്കരുത് എന്ന്…”
“ഒന്ന് പോടാ… വേറെ ഒരു കാര്യത്തിനാ വേറെ ആരേലും ഉണ്ടോ ഈ ഫീൽഡിൽ..”
“ഉണ്ട്… പക്ഷേ മൂപ്പർ ആണ് ഇവിടെ പ്രധാന ആൾ… ഞാൻ വിളിച്ചു പറഞ്ഞേക്കാം നീ പോയി കാണ്…”
ഞാൻ അമ്പിളിച്ചേച്ചിയോട് വരാൻ വൈകും എന്ന് പറഞ്ഞു, വണ്ടി എടുത്ത് നേരെ അങ്ങോട്ട് വിട്ടു. എൻ്റെ മനസ്സിൽ ചില പദ്ധതികൾ ഉണ്ടായിരുന്നു. സുധിക്ക് ഒരു പണി കൊടുക്കണം… അവൻ്റെ പോക്ക് മുടക്കണം പിന്നെ പറ്റിയാൽ ഭാര്യയുടെ ഇപ്പോഴത്തെ പണിയും തെറുപ്പിക്കണം… ഇതായിരുന്നു എൻ്റെ മനസ്സിൽ”
………………………………………………………
“ഹായ്… എൻ്റെ പേര് ശ്രീഹരി… അലൻ വിളിച്ചിരുന്നോ…”
“ഹായ്.. മിസ്റ്റർ ശ്രീഹരി… യെസ് അലൻ വിളിച്ചിരുന്നു… എൻ്റെ പേര് ഗഫൂർ… പറയൂ എന്താണ് ചെയ്യേണ്ടത്…” ഒരു 50 വയസ്സുള്ള ഒരിക്ക ആയിരുന്നു ആ സ്ഥാപനത്തിൻ്റെ ഓണർ…”
“എൻ്റെ ഒരു കസിൻ നഴ്സ് ആണ്… പുള്ളിക്കരിക്ക് പുറത്തേക്ക് പോയാൽ കൊള്ളാം എന്നുണ്ട്…”
“ഓ…ഇപ്പൊ ഗൾഫിൽ യുദ്ധം കഴിഞ്ഞ് അവസ്ഥ ഒന്ന് ഭേദപ്പെട്ട് വരുന്നതേ ഉള്ളൂ, അമേരിക്കയിലേക്ക് നോക്കുന്നോ അങ്ങനെ ആണേൽ പെട്ടെന്ന് നോക്കാം… ഒരു ഫാമിലി പോകാൻ റെഡി ആയി നിൽക്കുന്നുണ്ട് അവർക്ക് ഒരുമിച്ച് പോകണം എന്ന് പറഞ്ഞുള്ള ഡിലേ ആണ്… ആ ഭർത്താവ് ഒരു കിഴങ്ങൻ ആണ്.. ഒരു പെൺകുട്ടി കൂടെ ഉണ്ടേൽ ചിലപ്പോൾ അയാള് ഭാര്യയെ ആദ്യം തനിച്ച് വിടാൻ സമ്മതിക്കും… സീ അലന് വേണ്ടപ്പെട്ട ആളായത് കൊണ്ടാണ് ഇങ്ങനെ ഓപ്പൺ ആയി പറയുന്നത് കേട്ടോ…”
