“കുട്ടി… നോക്കി എന്താച്ചാ ചെയ്തോളൂ…. രാജനോട് ഞാൻ പറഞ്ഞോളം…”
ഞങ്ങൾ കഴിച്ചു എഴുന്നേൽക്കുമ്പോൾ തന്നെ പോയവർ എല്ലാം തിരിച്ചെത്തി, ഭാഗ്യം ഹരിയും കുടുംബവും ഇല്ല, അവർ അവിടുന്ന് പോയി കാണും…
“രാജാ… ശ്രീഹരി പറയുവായിരുന്നു, ചരക്ക് കൊച്ചിക്ക് കൊടുക്കുന്നതാ നല്ലത് എന്ന്…”
“അത്…ആ… ചെട്ടിയാരുമായി നമുക്ക് വർഷങ്ങളുടെ ബന്ധം ഉണ്ട്….”
“ആ
ബന്ധം കൊണ്ട് ചെട്ടിയർക്ക് മാത്രം അല്ലേ ഗുണം ഉണ്ടായിട്ടുള്ളൂ… നമുക്കും കൂടെ എന്തേലും ഗുണം വേണ്ടേ വല്യച്ഛ…”
“നമുക്ക് ഒന്ന് കൂടെ സംസാരിച്ചു നോക്കിയിട്ട് പോരെ…” ബാലനും ഇടപെട്ടു.
“ഞാൻ എന്തായാലും അടുത്ത ആഴ്ച്ച കൊച്ചിയിൽ പോയി അവിടുത്തെ കച്ചവടക്കാരും ആയി ഒന്ന് സംസാരിച്ചു വരാം… അതേ പൈസക്ക് മുഴുവൻ ലോഡ് ചെട്ടിയാർ എടുക്കും എങ്കിൽ എടുത്തോട്ടെ…”
“അതേ.. അതാണ് അതിൻ്റെ ശരി…” അച്ഛമ്മ ആദ്യമായി ഞാൻ പറഞ്ഞത് ശരി വച്ചു.
പിന്നെ ആരും ഒന്നും മിണ്ടിയില്ല. ഞാൻ മുകളിലേക്ക് വലിഞ്ഞു.. രാജൻ വല്യച്ഛൻ , സന്ധ്യ വല്ല്യമ്മ, ബാലൻ കൊച്ചച്ചൻ മൂന്ന് പേരുടെയും മുഖം നല്ലപോലെ കറുത്തു.
അന്ന് രാത്രി ഞാൻ ഉറങ്ങും മുമ്പ് സാധാരത്തെ പോലെ ഉഷമ്മയുടെ മുറിയിലേക്ക് പോയില്ല…
ഞാൻ ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങി…
………………………………………………………
“കൊച്ചമ്പ്ര… പയ്യെ…ആഹ്…”
“അടങ്ങി കിടക്ക് പെണ്ണെ… ഞാനൊന്ന് തൊട്ടല്ലേ ഉള്ളൂ…”
“അതെ, തൊടുന്നത് കടിക്കുന്നതും ഒന്നാണല്ലോ…”
“അമ്മ എങ്ങാനും ഈ പാട് കണ്ട് ചോയ്ചാ എന്താ പറയാ..”
നദിയിലെ പ്രതിബിംബത്തിൽ നോക്കി, ഞാൻ കടിച്ച കഴുത്തിലെ പാട് നോക്കി യാമി പരാതിപ്പെട്ടു…
“ചോദിച്ചാ നീ പറ നിൻ്റെ പുരുഷൻ തന്നതാണ് എന്ന്, ഇറയി തന്നതാണ് എന്ന്…”
“ആ നല്ല ചേലാകും, കൊല്ലും എൻ്റെ അപ്പൻ….”
“എങ്കിൽ നീ വണ്ട് കടിച്ചതാണ് പറഞ്ഞോ…”
“കഴിഞ്ഞ വട്ടം അരയിലെ പാടിനും അമ്മയോട് വണ്ട് കടിച്ചെന്നാണ് പറഞ്ഞേ…”
“എങ്കിൽ നീ പുഴയിൽ നിന്ന് മീൻ കൊത്തി പറഞ്ഞോ…” പിന്നെ അവളുടെ മറുപടിക്ക് കാക്കാതെ യാമിയുടെ ചുണ്ടുളിൽ ചുണ്ട് ചേർത്തു….”
പെട്ടെന്ന് ഞങ്ങുടെ തൊട്ടപ്പുറത്ത് ഒരു അമ്പ് വന്ന് തറച്ചു നിന്നു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ കണ്ടു കറുത്ത പടച്ചട്ട അണിഞ്ഞ ഒരു പടയാളി ഒരു കറുത്ത കുതിരപ്പുറത്ത് നിന്ന് ഞങ്ങൾക്ക് നേരെ പാഞ്ഞ് അടുക്കുന്നത്….
അത് മറ്റാരും അല്ല, ചെറിയച്ചൻ്റെ പടക്കുറുപ്പ് ആയിരുന്നു, ഞങ്ങൾക്ക് നേരെ വന്നു നിന്ന് കുതിരമേലെ നിന്നിറങ്ങി അയാൾ എന്നെ നോക്കി… യാമി എൻ്റെ പുറകിൽ ഒളിച്ചു.
“ചിറ്റില്ലത്തെ പൊന്നുണ്ണി എന്താ, അടിയാത്തിയുടെ കൂടെ
ഈ നദിക്കരയിൽ…അമ്പ് കണ്ട് ഭയന്നോ”
“പെണ്ണെ, കുട്ടികളി മടുത്തെങ്കിൽ നീ ഇങ്ങോട്ട് വാ…”
“കുറുപ്പേ, ആളും തരവും നോക്കി നാവടിയില്ലെങ്കിൽ, നട്ടെല്ലില്ലാത്ത നിൻ്റെ നാവിന് കൂട്ടായി നിൻ്റെ നട്ടെല്ല് കൂടെ ചവിട്ടി ഒടിക്കും…”
“4 കളരിക്ക് നാഥനായ നമ്മോടോ… എങ്കിൽ അതൊന്ന് കാണണം…”
വാള് നിലത്ത് കുത്തി നിർത്തി മുന്നോട്ട് വന്ന കുറുപ്പ് നിമിഷങ്ങൾക്ക് ഉള്ളിൽ എൻ്റെ മുന്നിൽ മുട്ട് കുത്തി…
അപ്പോഴേക്കും കുറുപ്പിൻ്റെ സംഘം ഞങ്ങളുടെ അടുത്തേക്ക് കുതിച്ചു വരുന്നുണ്ടായിരുന്നു… ഞാൻ എൻ്റെ വെള്ളക്കുതിരയിൽ യാമിയേയും
കയറ്റി അവിടെ നിന്ന് ഓടിച്ചു പോയി……….
………………………………………………………….
“ഓഹ്… ഹാവൂ…ഇന്നത്തെ സ്വപ്നത്തിന് കുറച്ച് മയം ഉണ്ട്, ഒപ്പം ചെറിയ സുഖവും…” ഉറക്കം ഉണർന്ന് കണ്ണ് തുറന്ന് കൊണ്ട് ഞാൻ എന്നോട് തന്നെ പറഞ്ഞു.
രാവിലെ എണീറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ, എനിക്ക് എൻ്റെ ശരീരത്തിൽ ഞാൻ പ്രകടമായ മാറ്റങ്ങൾ ശ്രദ്ധിച്ചത്…. ഉഷമ്മ കുറെ ആയി എന്നെ ഷർട്ട് ഇല്ലാതെ കാണാത്തത് കൊണ്ട് ഞാനും എൻ്റെ മാറ്റം അറിഞ്ഞില്ല, എൻ്റെ ശരീരം അത്യാവശ്യം ബലിഷ്ടം ആയിട്ടുണ്ട്… പേശികൾ എല്ലാം ഉറച്ചിരിക്കുന്നു… അയ്യപ്പനും ടീമും വെറുതെ അല്ല അടികൊണ്ട് വീണത്, യാമിയുടെ മായ ആണെങ്കിൽ ഈ മാറ്റം എന്താ ഇപ്പോളും നിൽക്കുന്നത്… അടുത്ത തവണ തിരുമേനിയോട് ചോദിക്കാൻ ചോദ്യങ്ങൾ ഒരുപാടുണ്ട്…
