തറവാട്ടിലെ നിധി – 17 1അടിപൊളി  

അച്ഛമ്മയുടെ മുറിയിൽ ആകെ തിരക്ക്… തള്ള കാഞ്ഞുപോയോ ഇനി… ഞാൻ അങ്ങോട്ട് നടന്നു….

എല്ലാവരും അവിടെ ഉണ്ട്…

“അമ്മേ, അമ്മക്ക് വെറുതെ ഓരോന്ന് തോന്നുന്നതാണ്….” സന്ധ്യ വല്ല്യമ്മയാണ്…

“അത് അവൾ തന്നെ ആണ് യമുന… ഞാൻ ശരിക്കും കണ്ടു… അവൾ പുറത്ത് ഇറങ്ങിയിട്ടുണ്ട്… നിക്ക് ഉറപ്പാ….”

“അമ്മേടെ ഓരോരോ പേടികൾ… അമ്മ ഈ ഒറ്റക്ക് കിടക്കുന്നതിൻ്റെ ആണ്…” ശോഭന ചിറ്റ പറഞ്ഞു.

എന്നെ കണ്ട് അച്ഛമ്മ കൈകാണിച്ചു വിളിച്ചു. “മോനേ ശ്രീഹരി… കുട്ടി സൂക്ഷിക്കണം… കുട്ടി ഇങ്ങോട്ട് വന്നശേഷം ആണ് അവൾ ഇപ്പോൾ വീണ്ടും പ്രത്യക്ഷ ആയത്…”

“ദേ അമ്മേ… വെറുതെ ഓരോന്ന് പറഞ്ഞു, എല്ലാരേം പേടിപ്പിക്കല്ല…. എല്ലാം അമ്മയുടെ ഓരോ തോന്നലാ….”

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നു, പിന്നെ ഓരോരുത്തരായി

അവരുടെ മുറികളിലേക്ക് പോകുമ്പോൾ ഞാനും അടുക്കളയിൽ പോയി വെള്ളം കുടിച്ചു മുറിയിലേക്ക് പോയി…..

………………………………………………………

പിറ്റേന്ന് , രാവിലത്തെ പതിവ് കലാപരിപാടികൾക്ക് ശേഷം മില്ലിലേക്ക് ഇറങ്ങി. നാളെ കൊച്ചിയിലേക്ക് വരുന്ന വിവരം, വിളിച്ചു പറയണം.

കവലയിൽ ബൂത്തിലേക്ക് കയറിയപ്പോൾ തന്നെ എന്നെ കണ്ട് ബൂത്തിലെ ചേട്ടൻ എഴുന്നേറ്റ് വന്നു, ഫോണുകളുടെ കാര്യം പറയാൻ ആയിരുന്നു, സത്യത്തിൽ ഞാൻ അത് മറന്നിരുന്നു..

“ശ്രീഹരി , എന്നല്ലേ പേര് പറഞ്ഞത്, ഫോൺ ഞാൻ എത്തിച്ചിട്ടുണ്ട്… ടെലിഫോൺ ഓഫീസിലേക്ക് വിളിച്ചിരുന്നോ ! “

“അയ്യോ ചേട്ടാ, ഞാനത് മറന്ന് പോയി…”

“ഓ അത് സാരം ഇല്ല… ഇന്ന് ഒരു കണക്ഷൻ കൊടുക്കാൻ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഉച്ചക്ക് ശേഷം അവർ വരുന്നുണ്ട്… ഞാൻ അത് കഴിഞ്ഞ് അവരെ കൊണ്ട് അങ്ങ് വന്നേക്കാം… ഫോൺ ഇപ്പൊ കൊണ്ട് പോകുന്നോ അതോ ഞാൻ കൊണ്ടുവന്നാൽ മതിയോ ! ”

“അത് ചേട്ടൻ വരുമ്പോൾ കൊണ്ട് വന്നാൽ മതിയാകും…”

“ശെരി….”

ഞാൻ ബൂത്തിൽ കയറി വീട്ടിലേക്ക് വിളിച്ചു. അമ്പിളി ചേച്ചി ആണ് ഫോൺ എടുത്തത്… ഞാൻ അവരോട് നാളെ വരുന്നുണ്ട് എന്ന് പറഞ്ഞു. മീനാക്ഷിയോടും ലളിത അമ്മായിയോടും പറയണ്ട, ഒരു സർപ്രൈസ് ആകട്ടെ എന്നും പറഞ്ഞു. ബൂത്തിൽ പൈസ കൊടുത്ത് ഞാൻ മില്ലിലേക്ക് വണ്ടി വിട്ടു..

ഇന്ന് ഉച്ചക്ക് തറവാട്ടിലേക്ക് പോകണ്ടത് കൊണ്ടും നാളെ മുതൽ 3 ദിവസത്തേക്ക് കൊച്ചിയിൽ ആയത് കൊണ്ടും ഞാൻ ഉത്തമനുമായി ഇരുന്ന്, ചരക്കിൻ്റെ വിവരങ്ങൾ എല്ലാം കൃത്യമായി പഠിച്ചു. എൻ്റെ പോക്കറ്റ് ഡയറിയിൽ അത്യാവശ്യ വിവരണങ്ങൾ എല്ലാം കുറിച്ചു വച്ചു…

ബാലനും രാജനും അന്ന് മില്ലിൽ ഉണ്ടായിരുന്നു. അവരോട് ഞാൻ ഉച്ചക്ക് പോകും എന്ന് സൂചിപ്പിച്ചു.

ഉച്ചയോടെ മില്ലിൽ നിന്ന് ഇറങ്ങുമ്പോൾ ബാലൻ ഖദീജയെ വട്ടം ചുറ്റി നടക്കുന്നുണ്ടായിരുന്നു. നാളെയോ മറ്റന്നാളോ പരിപാടി സെറ്റ് ആക്കുന്നതാകും… ശനിയാഴ്ചത്തെ ആറാട്ട് കഴിഞ്ഞ് ഞാൻ പുള്ളിയുടെ താക്കോൽ എടുത്ത ഇടത്ത് തന്നെ വച്ചിരുന്നു…

തറവാട്ടിൽ എത്തി ഉച്ചയൂണ് കഴിക്കുമ്പോൾ ഞാൻ ഉഷമ്മയെയും നിർബന്ധിച്ച് കൂടെ ഇരുത്തി.… മറ്റുള്ളവർ ഒക്കെ എപ്പോഴേ കഴിച്ച് ഉച്ചയുറക്കത്തിന് പോയിരുന്നു. ഞാനും

ഉഷമ്മയും മീരയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…. ഉഷമ്മ നിർബന്ധിച്ചെങ്കിലും മീര ഇരുന്നില്ല അവൾ അവിടെ ഞങ്ങൾ കഴിക്കുന്നത് നോക്കി നിന്നു.

“ഇന്ന് ഫോൺ വക്കാൻ ആൾ വരും അതാ ഞാൻ ഉച്ചക്ക് പോന്നത്, പിന്നെ നാളെ പോകുകയും വേണം അല്ലോ…”

“എന്താ മോനെ ഇപ്പൊ ഫോണിൻ്റെ ഇത്ര ആവശ്യം…”

“ഫോണൊക്കെ ഒരു അത്യാവശ്യം അല്ലെ ഉഷമ്മേ… ഇനി ഇപ്പൊ ബിസിനസ് ആവശ്യങ്ങൾക്ക് കൊച്ചിയിൽ നിന്ന് ഫോൺ വരും…. പിന്നെ മീനാക്ഷിക്ക് അവിടെ എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കാൻ പറ്റണ്ടേ…”

“ശരിയാ അവൾക്ക് മാസം 5 കഴിഞ്ഞില്ലേ….”

ഞങ്ങൾ ഇത് പറയുമ്പോൾ മീരയുടെ മുഖത്ത് ഒരു തെളിച്ചം ഉണ്ടായിരുന്നു. അവളുടെ ചേച്ചിയോട് ഉള്ള എൻ്റെ കരുതൽ കണ്ടാകും…. പക്ഷെ എനിക്ക് അവൾക്ക് സന്തോഷം കിട്ടുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല….

“പിന്നെ ആ കൊച്ചിനോട് അന്ന് കച്ചേരി ഉള്ളപ്പോൾ വിളിക്കാൻ പറഞ്ഞത് അല്ലേ, വിളിച്ചിട്ട് ഇവിടേക്ക് ഫോൺ കണക്ട് ആയില്ലേൽ അതും മോശം അല്ലേ….”

Leave a Reply

Your email address will not be published. Required fields are marked *