ഉമ്മ : ഓഹ് ഇവൾ വെറുതെ പറയാ അച്ചു….
പാത്തു : വെറുതെ ഒന്നും അല്ല…. വാട്സ്ആപ്പ് ൽ എങ്ങനെ ആണ് വീഡിയോ കാൾ ചെയ്യുന്നത് എന്ന് പറഞ്ഞു കൊടുത്ത് ഇത് വരേ അത് എങ്ങനെ ആണ് എന്ന് പഠിച്ചിട്ട് ഇല്ല…
ഞാൻ : അതെല്ലാം ഉമ്മ പഠിച്ചോളും…. കുറച്ചു ദിവസം ആവുമ്പോഴേക്കും ഉമ്മ എല്ലാം പഠിക്കും…. നീ വെറുതെ ഉമ്മയെ വഴക്ക് പറയാൻ നിക്കണ്ട….
ഉമ്മ : അതെ…. അങ്ങനെ പറയ് മോനെ…
പാത്തു : ഓഹോ… അപ്പൊ മോനെ കണ്ടപ്പോ എന്നെ വേണ്ട അല്ലെ… ഇത്രയും നേരം കഷ്ടപ്പെട്ട് ഓരോന്ന് പഠിപ്പിച്ചു തന്ന ഞാൻ ആരായി….
ഉമ്മ : ഓഹ്…. ഇങ്ങനെ ഒരു വഴക്കാളി….. എനിക്ക് നിങ്ങൾ രണ്ടും ഒരുപോലെ ആണ്…. ഇനി അതിൽ പിടിച്ചു കേറണ്ട….
സമയം 12 മണി ആയി… ഉച്ചക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണം…..
ഞാൻ : അതെ…. പിന്നെ ഉമ്മ… അതികം ഒന്നും വെക്കേണ്ട കാര്യം ഇല്ല നമ്മൾ രാത്രി പുറത്തു നിന്നും ആണല്ലോ ഫുഡ് കഴിക്കുന്നേ….
ഉമ്മ : നീ അത് എപ്പോഴും എന്നെ ഓർമ്മിപ്പിക്കേണ്ട കാര്യം ഇല്ല… എനിക്ക് അറിയാം….
പാത്തു : ഇക്കാക്ക ഒന്ന് നോക്കിയും കണ്ടും ഒക്കെ ഉമ്മയോട് ഇന്ന് സംസാരിച്ചാൽ മതി…. പുള്ളിക്കാരി ചെറിയ പരിഭവത്തിൽ ആണ്….
ഞാൻ : അത് എന്തിന്….
പാത്തു : അത് പിന്നെ ഫോണിനെ കുറിച്ച് പഠിപ്പിച്ചു കൊണ്ട് ഇരുന്നപ്പോ ഉമ്മ പറയുവാ അരി അടുപ്പിൽ വെച്ചിട്ട് വന്നു കേട്ടാൽ
മതിയോ എന്ന്…. ഞാൻ ചെറിയ ഒരു നുള്ള് അങ്ങു കൊടുത്തു…. അതാ….
ഞാൻ : നീ എന്തിനാ വെറുതെ…….
പാത്തു : അത് മനപ്പൂർവം അല്ല… അറിയാതെ അങ്ങു സംഭവിച്ചത് ആണ്….
ഉമ്മ : എന്റെ കൈ നുള്ളി പറിച്ചു ഇവൾ….
പാത്തു : ഓഹ് സാരമില്ല…. കേട്ടിട്ട് ഇല്ലേ പിള്ള ചവിട്ടിയാൽ തള്ളയ്ക് കെട്ടില്ല എന്ന്…ഹി…… ഹി…..
അവൾ ചിരിച്ചു…..
ഉമ്മ : നീ ആൾ കൊള്ളാലോ ടീ പെണ്ണെ…. ഉമ്മയെ നുള്ളിയതും പോരാ അതിനെ ന്യായീകരിക്കാൻ ശ്രെമിക്കുന്നോ….
ഞാൻ: ഓഹ്… വിട്ട് കള ഉമ്മ…. അവൾ നമ്മുടെ കുഞ്ഞി പെണ്ണ് അല്ലെ…..
പാത്തു : ഹി… ഹി ….. അതെ….
ഉമ്മ : ഓഹ് വന്നല്ലോ ഇവളുടെ പൊന്നാങ്ങള…. ഇനി ഞാൻ ഒന്നും പറയുന്നില്ല….
ഞാൻ പോയി വല്ലതും ഉണ്ടാക്കാം….
എന്നും പറഞ്ഞു ഉമ്മ അടുക്കളയിൽ പോയി….
ഉമ്മ പോയി കഴിഞ്ഞു ഞാൻ : ടീ പാത്തു….. നിന്റെ കുറുമ്പ് കുറച്ചു കൂടുന്നുണ്ട് കേട്ടോ….. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്… കേട്ടല്ലോ….
പാത്തു : ഇല്ല ഇക്കാക്ക…. ഇത് ഞാൻ അറിയാതെ ചെയ്തു പോയതാ… പിന്നെ അവസമ്മതിച്ചു കൊടുക്കാൻ ഒരു മടി … അത് കൊണ്ടാ….
ഞാൻ : മ്മ്…. കൊള്ളാം….
അതും പറഞ്ഞു ഞാൻ സോഫയിൽ ഇരുന്ന് ടീവി കാണാൻ തുടങ്ങി…. അവളും എന്റെ അടുത്ത് വന്ന് ഇരുന്നു….
അങ്ങനെ ഞങ്ങൾ ടീവി കണ്ടു കൊണ്ട് അവിടെ ഇരുന്നു….
കുറച്ചു കഴിഞ്ഞ് ഉമ്മ ഹാളിലേക്ക് വന്നു…
ഉമ്മ : ആ കഴിക്കാൻ എല്ലാം
റെഡി ആയിട്ടുണ്ട്…. നമുക്ക് കഴിച്ചാലോ….
ഞാൻ : പിന്നെ എന്താ…. വാ പാത്തു….
ഞാൻ അവളേം കൊണ്ട് ഉമ്മയുടെ അടുത്തേക്ക് നടന്നു….
ഉമ്മ അപ്പോഴേക്കും ആഹാരം എല്ലാം കൊണ്ട് വന്നു ടേബിൾ ൽ വെച്ചിരുന്നു….
അങ്ങനെ ഞങ്ങൾ ആഹാരം കഴിക്കാൻ തുടങ്ങി….
ഉമ്മ : എത്ര മണിക്ക് ആ നമ്മൾ ഇറങ്ങേണ്ടത്….
ഞാൻ : നമുക്ക് ഒരു 4 മണിക്ക് ഇറങ്ങാം…
പാത്തു : ഏതു സിനിമ ആണ് ഇക്കാക്ക നമ്മൾ കാണാൻ പോകുന്നത്….
ഞാൻ : അത് നമുക്ക് അവിടെ ചെന്ന് തീരുമാനിച്ചാൽ പോരെ….
പാത്തു : മതി… മതി….. ഹി… ഹി…
ഉമ്മ : ഓഹ് പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ….
പിന്നെ അച്ചു…. അതികം അടിയും ഇടിയും ഉള്ള പടങ്ങൾ ഒന്നും വേണ്ട കേട്ടോ….
ഞാൻ : ഓഹ് അത് ഞാൻ ഏറ്റു ഉമ്മ…. എനിക്കും അത് അത്ര താല്പര്യം ഇല്ല…. കുറച്ചു റൊമാന്റിക് ലവ് സ്റ്റോറി ആയിട്ട് ഉള്ള നല്ല നല്ല സിനിമകൾ ഇറങ്ങിയിട്ട് ഉണ്ട്… നമുക്ക് അത് കാണാം….
ഉമ്മ : അഹ്… അത് കൊള്ളാം…..
