എന്നും പറഞ്ഞു ഉമ്മ ഫുഡ് വിളമ്പി…
ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിച്ചു…
ഫുഡ്
ന് ഒന്നും ഒരു പഞ്ഞവും തോന്നിയിട്ട് ഇല്ല… ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം തന്നെ വീട്ടിൽ കൊണ്ട് വന്നു തരാൻ ആളുകൾ ഉണ്ട്..
മീൻ കൊണ്ട് വരാൻ മീൻ കാരൻ വരും, അത് പോലെ പലവ്യഞ്ജനങ്ങളും, ഇറച്ചിയും, എല്ലാം ഉപ്പയുടെ ആളുകൾ കൊണ്ട് വന്നു വീട്ടിൽ തരാറാണ് പതിവ്.. അത് കൊണ്ട് ഞങ്ങൾക്ക് സാധനം വാങ്ങാൻ പുറത്തു പോകേണ്ടതില്ല….
അങ്ങനെ ഫുഡ് എല്ലാം കഴിച്ചു ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഇരുന്നു…
ഉപ്പ ഇല്ലാത്തത് കൊണ്ട് എന്തെന്ന് ഇല്ലാത്ത ഒരു ശാന്തത തോന്നി…
അങ്ങനെ കളിയും ചിരിയും ആയി ആ പകൽ കടന്നു പോയി….
ഞാൻ കൊണ്ട് വന്ന സാധനം രാത്രി കൊടുക്കാം എന്ന് ഞാൻ മനസ്സിൽ ഓർത്തു… അത് കാണുമ്പോ ഉമ്മയെ ക്കാളും സന്തോഷം പാത്തുവിന് ആയിരിക്കും…
ഞാൻ മനസ്സിൽ ഓർത്തു…
നീ ഇത് എന്ത് ആലോചിച്ചു ഇരിക്കുവാ…
ഉമ്മയുടെ ചോദ്യം കേട്ട് ആണ് ഞാൻ എന്റെ ചിന്തയിൽ നിന്നും പുറത്ത് വന്നത്…
ഞാൻ : ഒന്നും ഇല്ല ഉമ്മ… ഉമ്മയുടെ മുഖത്തെ ഈ സന്തോഷം കണ്ടിട്ട് ഒത്തിരി നാൾ ആയി എന്ന് ഓർത്തത് ആണ്….
ആലിയ : അത് ഇക്കാക്ക പറഞ്ഞത് ശെരിയാ… ഉമ്മിയെ ഇത്രയും സന്തോഷം ആയിട്ട് ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല…
ഉമ്മ : അത് പിന്നെ നിങ്ങൾ രണ്ട് പേരും എന്റെ കൂടെ ഉള്ളത് കൊണ്ട് ആണ്..
ഞാൻ : അത് മാത്രം അല്ല ഉപ്പ ഇവിടെ ഇല്ലല്ലോ…
ഉമ്മ : അതും ഒരു കാരണം ആണ്…
ഞാൻ
: ഉമ്മ കുറേ സഹിച്ചില്ലേ…. ഉപ്പയുടെ ക്രൂരതകൾ…
അതിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്താൻ അല്ലെ ഞങ്ങളെ പിരിഞ്ഞു ഇരിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടു ഞങ്ങളെ വീട്ടിൽ നിന്നും ദൂരെ നിർത്തി പഠിപ്പിച്ചത്..
ഉമ്മ ഒരു നിമിഷം മൗനം ആയി നിന്നു..
എന്നിട്ട്…
ഉമ്മ : എന്റെ ജീവിതം ഇങ്ങനെ ആയി… അത് പോലെ എന്റെ മക്കളുടെ ജീവിതം ആകരുത് എന്ന് കരുതി ആണ് നിങ്ങളെ പിരിഞ്ഞു ഇരിക്കാൻ ഇഷ്ടം അല്ലാഞ്ഞിട്ട് കൂടി നിങ്ങളെ നിങ്ങളുടെ ഉപ്പയിൽ നിന്നും ദൂരെ ആക്കിയത്…
ഞാൻ : അത് ഞങ്ങൾക്ക് അറിയാം ഉമ്മാ…..
ഞങ്ങൾക്ക് വേണ്ടി ഉമ്മ ഉപ്പയോട് ഒരുപാട് പോരാടിയിട്ടുണ്ട്.. ഈ ലോകത്തിലെ ഏറ്റവും നല്ല ഉമ്മ യാണ് എന്റെ ഉമ്മ…
എന്നും പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റ് ഉമ്മയെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു…
അത് കണ്ടു പാത്തു : ഓഹോ ഇക്കാക്കയ്ക്ക് മാത്രം അല്ല എനിക്കും എന്റെ ഉമ്മയെ ഇഷ്ടം ആണ്.. അങ്ങോട്ട് മാറിക്കെ….
എന്നും പറഞ്ഞു അവൾ എന്നെ തള്ളി മാറ്റി ഉമ്മയെ ശക്തിയിൽ കെട്ടിപിടിച്ചു ഉമ്മ വെച്ചു…
ഉമ്മ : ഓഹ്…. ഇങ്ങനെ ഒരു കുറുമ്പി…ആളെ സോപ്പിട്ടു കുപ്പിയിൽ ആക്കാൻ മിടുക്കി ആണ് എന്റെ മോൾ…. ഹ… ഹ….
അതും പറഞ്ഞു ഉമ്മ ചിരിച്ചു.. കൂടെ ഞാനും…
ആലിയ : എന്റെ ഉമ്മയെ എനിക്ക് സോപ്പിടേണ്ട കാര്യം ഒന്നും ഇല്ല….
ഞാൻ : ഓഹ്… അത് എനിക്ക് അറിയാം… കാന്താരി….
ആലിയ : ദേ ഇക്കാക്ക…
അവൾ ഗൗരവം നടിച്ചു കൊണ്ട് എന്റെ നേരെ വിരൽ
ചൂണ്ടി…
ഉമ്മ : മ്മ്… മതി… മതി…. പോത്ത് പോലെ വളർന്നു രണ്ടും.. എന്നിട്ടും ഇപ്പഴും കൊച്ചു കുട്ടികളെ പോലെ ആണ്….
എന്റെ ജീവിതത്തിൽ എനിക്ക് ഒരുപാട് കഷ്ട്ടങ്ങളും ദുരിധങ്ങളും ഉണ്ടായിട്ടുണ്ട്… എന്നാൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം ആണ് എന്റെ മക്കൾ…
എന്നും പറഞ്ഞു ഉമ്മ എന്നെയും അനിയത്തിയെയും ചേർത്തു പിടിച്ചു….
ഉമ്മയുടെ കണ്ണ് നിറഞ്ഞത് പോലെ എനിക്ക് തോന്നി….
ഞാൻ വിഷയം മാറ്റാൻ ആയി : അല്ല ഉമ്മ ഇവൾക്ക് ആഹാരം ഉണ്ടാക്കാൻ വല്ലതും ഉമ്മ പഠിപ്പിക്കുന്നുണ്ടോ?… കല്യാണ പ്രായം ആയി പെണ്ണിന്… ഇപ്പഴും ഉമ്മ ഉണ്ടാക്കുന്നത് വെട്ടി വിഴുങ്ങി നടക്കുവാ….
ഉമ്മ അവളെ ഒന്ന് നോക്കി…
ആലിയ : ദേ ഇക്കാക്ക… എനിക്ക് ഫുഡ് ഉണ്ടാക്കാൻ അറിയില്ല എന്ന് ഇക്കാക്കയോട് ആരാ പറഞ്ഞെ…. ഞാൻ ചിലത് ഒക്കെ ഉണ്ടാക്കും….
