ഉമ്മയും എന്റെ കൂടെ വന്നു എന്റെ അടുത്ത് വന്നു ഇരുന്നു….
കുറച്ചു കഴിഞ്ഞു ഒരു ഓട്ടോ വരുന്നത് കണ്ട് ഉമ്മ,: ആഹ്… ദാ… നീ കാത്ത് ഇരുന്ന ആൾ വന്നല്ലോ….
ഞാൻ അങ്ങോട്ട് നോക്കി…
ഓട്ടോ നിർത്തി അതിൽ നിന്നും ഇറങ്ങി വരുന്ന എന്റെ അനിയത്തിയെ കണ്ട് ഞാൻ നോക്കി നിന്നു…
ഉമ്മ വേഗം തന്നെ അവളുടെ അടുത്തേക്ക് ചെന്നു….
അവൾ ഓട്ടോ കാരന് പൈസ കൊടുത്ത് വീട്ടിലേക്കു നടന്നു…
അങ്ങനെ അവർ രണ്ടു പേരും കെട്ടിപിടിച്ചു എനിക്ക് നേരെ നടന്നു അടുത്ത്….
എന്നെ കണ്ടതും അവൾ അവളുടെ ബാഗ് എല്ലാം നിലത്തു വെച്ചിട്ട് എന്നെ വന്നു കെട്ടിപിടിച്ചു…
ഞാനും തിരിച്ചു കെട്ടിപിടിച്ചു…
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് കയറി….
എന്റെ കയ്യിൽ ഉള്ള ഫോൺ ഇപ്പോ എടുക്കണ്ട. അത് ഒരു സർപ്രൈസ് ആയി രാത്രി കൊടുക്കാം എന്ന് ഞാൻ മനസ്സിൽ ഓർത്തു..
പാത്തു : ഉമ്മി…. ഉപ്പ ഇല്ലേ അവിടെ…
ഉമ്മ : ഇല്ല മോളെ…
ഉമ്മ അവളോട് കാര്യങ്ങൾ പറഞ്ഞു…
പാത്തു : ഓഹ്… അത് നന്നായി… ഇനി കുറച്ചു ദിവസം നമുക്ക് മനസമാധാനം ഉണ്ടാവും അല്ലോ….
ഞാൻ : അതെ…
ഉമ്മ : മ്മ്… രണ്ട്
ആളും കുളിച്ചു വാ.. ഞാൻ ആഹാരം എടുത്തു തരാം…
എന്നും പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് പോയി…
ഞാൻ എന്റെ മുറിയിലും പാത്തു അവളുടെ മുറിയിലും പോയി…
അങ്ങനെ കുളി കഴിഞ്ഞു ഞാനും പാത്തുവും വന്നു….
അവൾ ഒരു സ്ലീവ് ലെസ്സ് ടീ ഷർട്ടും തുട വരെ ഇറക്കം ഉള്ള ഒരു ഷോട്സ് ഉം ആണ് ഇട്ടിരിക്കുന്നത്…
അവൾ വീട്ടിൽ ഉള്ളപ്പോ മിക്കപ്പോഴും ഇത് തന്നെ ആണ് ഇടാറ്…
അത് കൊണ്ട് എനിക്ക് യാതൊന്നും തോന്നിയില്ല….
അങ്ങനെ ഞങ്ങൾ ഫുഡ് കഴിക്കാൻ തുടങ്ങി….
ഉമ്മയും ഞങ്ങളുടെ കൂടെ ഇരുന്ന് ഫുഡ് കഴിച്ചു…
അങ്ങനെ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് ഞാൻ എന്റെ മുറിയിലേക്കും ആലിയ അവളുടെ മുറിയിലേക്കും ഉമ്മ അടുക്കളയിലേയ്ക്കും പോയി…
ഞാൻ എന്റെ മുറിയുടെ വാതിൽ അകത്തു നിന്നും കുറ്റി ഇട്ടു… എന്നിട്ട് എന്റെ ബാഗിൽ നിന്നും ഞാൻ കൊണ്ട് വന്ന ഫോൺ എടുത്ത് നോക്കി…
മൂന്നു ഫോണും ഒരു പോലെ ഉള്ളത് ആയിരുന്നു.. നിറത്തിൽ മാത്രം വെത്യാസം ഒള്ളു… ഞാൻ അത് എടുത്തു വീണ്ടും ബാഗിൽ വെച്ചു അടച്ചു…
എന്നിട്ട് കുറച്ചു നേരം കിടന്നുറങ്ങി…
കുറച്ചു കഴിഞ്ഞു എന്റെ മുറിയുടെ വാതിൽക്കൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് ഞാൻ ഉണർന്നത്..
ഞാൻ എഴുന്നേറ്റ് വാതിൽ തുറന്ന് നോക്കിയപ്പോ ആലിയ ആണ്..
ഞാൻ അവളോട് എന്തെ എന്ന് ആംഗ്യം കാണിച്ചു…
ആലിയ : ഇക്കാക്ക എന്താ ഉറക്കം ആയിരുന്നോ?
ഞാൻ : അതെ പാത്തു. ഉറങ്ങി പ്പോയി…
ആലിയ : മ്മ് സമയം എത്ര ആയിന്നു വല്ല
ചിന്ത ഉണ്ടോ?
ഞാൻ അപ്പോഴാണ് ക്ലോക്കിലേക്ക് നോക്കിയത്..
സമയം 2 മണി ആയി….
ഞാൻ : എന്റെ റബ്ബേ ഇത്രയും പെട്ടന്ന് സമയം 2 ആയോ…
ആലിയ : പിന്നെ ആവാതെ… ഉമ്മി ഇക്കാക്കാനെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു.. ഫുഡ് കഴിക്കണ്ടേ…
ഞാൻ : അഹ് നീ പൊക്കോ… ഞാൻ മുഖം ഒന്ന് കഴുകി വരാം…
അങ്ങനെ പറഞ്ഞു ഞാൻ ബാത്ത് റൂമിലേക്ക് പോയി.. അവൾ തിരിച്ചു പോയി…
ഞാൻ മുഖം കഴുകി ഹാളിലേക്ക് നടന്നു..
എന്നെ കാത്ത് ഉമ്മയും അനിയത്തിയും ഊണ് മേശയ്ക്കു അരികിൽ ഇരിപ്പുണ്ടായിരുന്നു…
എന്നെ കണ്ട് ഉമ്മ : ഇത് എന്താ അച്ചു… നിനക്ക് ഭക്ഷണം ഒന്നും വേണ്ടേ..? നീ സാധാരണ ഇവിടെ ഉള്ളപ്പോ പകൽ ഉറങ്ങാറില്ലല്ലോ..
അത് ശെരിയാ.. ഞാൻ ഇവിടെ വരുമ്പോ പകൽ ഉറങ്ങാറില്ല.. അതിനു കാരണം ഉപ്പ ആണ്… വീട്ടിൽ എന്തെങ്കിലും കാരണം പറഞ്ഞു ബഹളം ആയിരിക്കും.. ആ ഒച്ചയും ബഹളവും കേട്ടാൽ എങ്ങനെ ഉറങ്ങാൻ ആണ്…
ഞാൻ ചിന്തിച്ചു..
ഞാൻ : അത് പിന്നെ ഉമ്മാ ഉപ്പ ഇല്ലാത്തത് കൊണ്ട് ഈ വീട്ടിൽ ഒരു സമാധാനം ഉണ്ട്.അത് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി..
ഉമ്മ: അത് നീ പറഞ്ഞത് ശെരിയാ അച്ചു…
അതെ ഉമ്മി…
അവർ രണ്ട് പേരും അതിനെ അനുകൂലിച്ചു…
ഉമ്മ: മ്മ് മതി… മതി… വാ വന്നു എന്തെകിലും കഴിക്ക്… എന്നിട്ട് ആവാം ഇനി ബാക്കി…
