പാത്തു : എനിക്ക് എന്ത് ആയാലും കുഴപ്പം ഇല്ല….
ഞാൻ : ഓഹ്…. അത് പിന്നെ അങ്ങനെ അല്ലെ വരൂ….
പാത്തു : ദേ ഇക്കാക്ക…..
ഞാൻ : അയ്യോ…. ഇല്ലേ… ഞാൻ ഒന്നും പറയുന്നില്ല… പോരെ…
പാത്തു: അഹ് …. അങ്ങനെ വാ വഴിക്ക്…..
ഉമ്മ : 4 മണിക്ക് അല്ലെ…. ഇപ്പൊ സമയം 2 ആയെ ഒള്ളു… ഞാൻ എന്നാൽ
കുറച്ചു നേരം പോയി ഒന്ന് കിടക്കട്ടെ…. നിങ്ങൾ റെഡി ആവുമ്പോ എന്നെ വന്നു വിളിച്ചാൽ മതി….
എന്നും പറഞ്ഞു ഉമ്മ മുറിയിലേക്ക് പോയി….
ഞാനും പാത്തുവും ഞങ്ങളുടെ മുറികളിലേക്കും പോയി….
അങ്ങനെ കുറച്ചു കഴിഞ്ഞു പാത്തു എന്നെ വന്നു വിളിച്ചു….
പാത്തു : ഇക്കാക്ക…. എഴുന്നേക്ക്…. പോകണ്ടേ നമുക്ക്…. പോയി റെഡി ആവു….
ഞാൻ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു….
ഞാൻ : ഉമ്മ…. ഉമ്മ എണീറ്റോ…
പാത്തു : ഉമ്മയെ ആണ് ഞാൻ ആദ്യം വിളിച്ചത്… ഇപ്പൊ ഉമ്മ കുളിച്ചു റെഡി ആയിക്കാണും….
ഞാനും റെഡി ആയി….
ഞാൻ അവളെ നോക്കി… അവൾ ഒരു ചുരിതാർ ആണ് ഇട്ടിരിക്കുന്നത്….
പാത്തു : എങ്ങനെ ഉണ്ട് ഇക്കാക്ക…. കൊള്ളാമോ….
ഞാൻ : അത് പിന്നെ പറയാൻ ഉണ്ടോ…. എന്റെ അനിയത്തി എന്ത് ഇട്ടാലും സുന്ദരി അല്ലെ…. ഹി…. ഹി….
അവൾ എന്നെ വന്നു കെട്ടിപിടിച്ചു….
എന്നിട്ട് എന്നോട് വേഗം റെഡി ആയി വരാൻ പറഞ്ഞു….
അങ്ങനെ ഞാൻ കുളിച്ചു റെഡി ആയി പുറത്ത് ഇറങ്ങി…
പാത്തു ആണെങ്കിൽ റെഡി ആയി ഞങ്ങളെ കാത്ത് സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു …
ഞാൻ : ഉമ്മ… ഉമ്മ എവിടെ….
പാത്തു : ദാ റൂമിൽ ഉണ്ട്… സാരി ഉടുത്തു കൊണ്ട് ഇരിക്കുവാ…. കുറേ നേരം ആയി…. ഇക്കാക്ക ഒന്ന് പോയി നോക്കിക്കേ…
ഞാൻ : ഏഹ് അത് എന്താ നിനക്ക് നോക്കിയാൽ…
പാത്തു : അത് പിന്നെ ഇക്കാക്ക… ഞാൻ 3 വട്ടം പോയി നോക്കിയത് ആണ്… ഇനി പോയാൽ ചിലപ്പോ
ഉമ്മ വല്ലതും പറയും…..
ഞാൻ : ഓഹോ…. അപ്പൊ അങ്ങനെ ആണ് കാര്യം അല്ലെ…
പാത്തു : പ്ലീസ് ഇക്കാക്ക…. ഉമ്മിയോട് പെട്ടന്ന് വരാൻ പറയ് …മൂന്നര മണി കഴിഞ്ഞു.. ഇനി എപ്പഴാ…
ഞാൻ : ഓഹ്… ശെരി… ഞാൻ പോകാം…
എന്നും പറഞ്ഞു ഞാൻ ഉമ്മയുടെ മുറിക്കരികിൽ വന്ന് നിന്നു…
ഞാൻ : ഉമ്മ…. ഉമ്മ…. റെഡി ആയില്ലേ…. കുറേ നേരം ആയല്ലോ….
അകത്തു നിന്നും : അഹ്…. അച്ചു…. നീ ഇങ്ങു കേറി വാ….
ഞാൻ വാതിൽ തുറന്നു അകത്തു കയറി…
ഉമ്മ ഒരു പച്ച നിറത്തിൽ ഉള്ള സാരിയും പിടിച്ചു നിൽക്കുവാ…
ഒരു കറുത്ത ബ്ലൗസ് ഉം പച്ച അടിപ്പാവാടയും ഇട്ടു നിൽക്കുവാ…
ഞാൻ : ഉമ്മ…. ഇത് വരെ സാരി ഉടുത്തില്ലേ….
ഉമ്മ : മോനെ സാരി ഉടുക്കാൻ വേണ്ടി എടുത്തപ്പോ സാരി മൊത്തം ചുളിഞ്ഞു കിടക്കുവായിരുന്നു… അത് ഒന്ന് തേച്ചു വൃത്തി ആക്കി ഇപ്പോൾ കഴിഞ്ഞേ ഒള്ളു…
ഞാൻ : അഹ് എന്നാൽ വേഗം ആവട്ടെ…. ദേ പാത്തു അവിടെ കിടന്നു കയർ പൊട്ടിക്കുവാ….
ഉമ്മ : ഓഹ്… അവൾ അവിടെ ഇരുന്നോളും… മോൻ ഒരു കാര്യം ചെയ്യ് ഉമ്മാടെ സാരീടെ പ്ലീറ്റ് ഒന്ന് ശെരിയാക്കി താ….
എന്നും പറഞ്ഞു ഉമ്മ സാരി ഉടുക്കാൻ തുടങ്ങി….
അങ്ങനെ ഞാൻ ഉമ്മയുടെ സാരിയുടെ പ്ലീറ്റ് എല്ലാം റെഡി ആക്കി ഞാനും ഉമ്മയും പുറത്ത് ഇറങ്ങി….
സമയം നോക്കിയപ്പോ മണി നാല് ആകാൻ പോകുന്നു….
പാത്തു : ഓഹ് എപ്പോഴെങ്കിലും വന്നല്ലോ…. വാ
പോകാം…. ഇക്കാക്ക എത്ര മണിക്ക് ആണ് സിനിമ…
ഞാൻ : 4 അരയ്ക്ക്…
പാത്തു : ഓഹ്…. അപ്പൊ നമ്മുക്ക് ഇറങ്ങാം….
ഉമ്മ : അല്ല മോനെ നമ്മൾ എങ്ങനെ ആണ് പോകുന്നെ….ജെഗ്‌ഷൻ ൽ നിന്ന് ഓട്ടോ പിടിക്കാൻ ആണോ…
അത് കേട്ട് പാത്തു ചിരിച്ചു….
പാത്തു : എന്റെ ഉമ്മി…. ഉമ്മി ഈ ലോകത്ത് ഒന്നും അല്ലെ…. ഇപ്പൊ ആരാ ഈ റെഗുലർ ഓട്ടോയിൽ ഒക്കെ കേറുന്നേ… നമുക്ക് ടാക്സി book ചെയ്യാന്നെ…
ഉമ്മ : നീ ആൾ കൊള്ളാലോ…. ഈ അപ്പുറത്തെ ജെഗ്‌ഷൻ വരെ പോകാൻ ടാക്സി അല്ലെ….
പാത്തു : ഓഹ്… എന്റെ ഇക്കാക്ക ഒന്ന് പറഞ്ഞു കൊടുക്ക്…
