ഞാൻ മുറിയിൽ കയറുന്നതിനു മുൻപ് ഞാൻ അവളെ ഒന്ന് നോക്കി…. അവളുടെ മുഖത്ത് യാതൊരു ഭാവ മാറ്റമോ ഉണ്ടായിരുന്നില്ല….
ഇനി അവൾക്ക് അത്
മനസ്സിലായി കാണില്ല…
അങ്ങനെ ഞാൻ മുറിയിൽ കയറി കുറച്ച് നേരം കിടന്നു…
കുറച്ചു കഴിഞ്ഞു പാത്തു എന്റെ അടുത്ത് വന്ന് ഇരിന്നു.. എന്നിട്ട് എന്നെ മെല്ലെ വിളിച്ചു….
പാത്തു : ഇക്കാക്ക…..
ഞാൻ കണ്ണ് തുറന്ന് നോക്കി യപ്പോ അവൾ എന്റെ അടുത്ത് ആയി ഇരിക്കുന്നു….
ഞാൻ വേഗം തന്നെ കട്ടിലിൽ നിന്നും എഴുന്നേറ്റു..
ഞാൻ : നീ എന്താ ഇവിടെ ചെയ്യുന്നേ…
പാത്തു : അത് പിന്നെ ഇക്കാക്കയ്ക് ഇപ്പൊ എങ്ങനെ ഉണ്ട് എന്ന് അറിയാൻ വന്നത് ആണ്…
ഞാൻ: ഓഹ് അത് ഒന്നും ഇല്ല…. നീ അത് ഓർത്തു ടെൻഷൻ ആവണ്ട….
എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം….
ഞാൻ കുറച്ചു ഗൗരവത്തിൽ ആണ് അത് പറഞ്ഞത്…
ഞാൻ ഇത് വരെ അവളോട് ഇത്ര ഗൗരവത്തിൽ സംസാരിച്ചിട്ട് ഇല്ല…
ഞാൻ അവളെ നോക്കി….
അവൾ മുഖം താഴ്ത്തി ഇരിക്കുവാണ്…
അത് കണ്ട് എനിക്കും വല്ലാതെ ആയി…
ഞാൻ : മ്മ് നീ പൊയ്ക്കോ… ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വന്നോളാം…
പാത്തു : ഇക്കാക്ക… ഇക്കാക്കക്ക് എന്താ പറ്റിയെ…. എന്നോട് ഇങ്ങനെ ഒന്നും ഇതിന് മുന്നേ സംസാരിച്ചിട്ട് ഇല്ലല്ലോ….
ഞാൻ : ഏഹ്… എനിക്ക് കുഴപ്പം ഒന്നും ഇല്ല…… നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട…
അതും ഞാൻ നേരത്തെ പറഞ്ഞ ആ രീതിയിൽ തന്നെ ആണ് പറഞ്ഞത്…
പാത്തു : ഇക്കാക്ക…. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ…
ഇക്കാക്ക എന്നെ മനപ്പൂർവം ഒഴുവാക്കുന്ന പോലെ എനിക്ക് തോന്നുന്നു…
ഞാൻ : ഏയ്… അങ്ങനെ
ഒന്നും ഇല്ല… നീ ഓരോന്ന് വെറുതെ ആലോചിച്ചു കൂട്ടണ്ട…
പാത്തു : പിന്നെ എന്താ ഇക്കാക്ക എന്നോട് ഒന്നും മിണ്ടാത്തെ….
ഞാൻ : ഏഹ്… ഞാൻ നിന്നോട് മിണ്ടുന്നുണ്ടല്ലോ….
പാത്തു : അത് അല്ല… ഇന്നലെ വരെ എന്റെ അടുത്ത് കളിച്ചു ചിരിച്ചു തമാശ എല്ലാം പറഞ്ഞിരുന്ന ആൾ ഇന്ന് എന്തോ ഒരു പ്രേത്യേക രീതിയിൽ ഉള്ള പെരുമാറ്റം…
ഞാൻ : അങ്ങനെ എപ്പഴും നിന്നോട് കളിച്ചും ചിരിച്ചും വർത്താനം പറയാൻ പറ്റോ….
പിന്നെ ഒരു കാര്യം… നീ ഇപ്പൊ കൊച്ചു കുട്ടി ഒന്നും അല്ല… നിന്നെ എപ്പഴും കൊഞ്ചിച്ചു കൊണ്ട് നടക്കാൻ….
ഇനി മുതൽ നിന്റെ കാര്യം നീ തന്നെ നോക്കണം….
ഞാൻ അത് പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി….
അവൾക്ക് നല്ല വിഷമം ആയി എന്ന് എനിക്ക് മനസ്സിലായി…..
പക്ഷെ…. ഇനിയും ഞാൻ അവളോട് ഇങ്ങനെ പെരുമാറിയില്ല എങ്കിൽ എന്റെ മനസ്സ് ചിലപ്പോ കൈ വിട്ട് പോകും….
ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു അവിടെ ഇരുന്നു…
അൽപ നേരം കഴിഞ്ഞു ഉമ്മ എന്റെ അടുത്തേക്ക് വന്നു….
ഉമ്മ : അച്ചു… നീ പാത്തുവിനെ വഴക്ക് പറഞ്ഞോ…
ഞാൻ : ഏയ് ഇല്ല ഉമ്മ……
ഉമ്മ : പിന്നെ എന്താ അവൾ എന്റെ അടുത്ത് വന്നു കരഞ്ഞത്…
ഞാൻ : ഏഹ്…. അത് എങ്ങനെ എനിക്ക് അറിയാം….
അവൾ കുറച്ചു മുന്നേ ഇവിടെ വന്നിരുന്നു….
ഞാൻ അവളോട് എനിക്ക് കുഴപ്പം ഒന്നും ഇല്ല നീ പൊയ്ക്കോ എന്നുപറഞ്ഞു…
പിന്നെ ഞാൻ അവളെ
ഒന്ന് ഉപദേശിച്ചു… ഇപ്പഴും നീ കൊച്ചു കുട്ടി ഒന്നും അല്ല… നിന്റെ കാര്യങ്ങൾ ഇനി മുതൽ നീ തന്നെ നോക്കണം… എന്ന് ഒക്കെ…..
ഉമ്മ : അല്ല നിനക്ക് എന്താ പെട്ടന്ന് ഇങ്ങനെ തോന്നാൻ….
ഞാൻ : ഏയ്… പെട്ടന്ന് ഒന്നും അല്ല ഉമ്മ…. അവളോട് ഇതിനെ പറ്റി ഒന്ന് സംസാരിക്കണം എന്ന് വിചാരിച്ചിട്ട് കുറേ ആയി…..
ഉമ്മ : മ്മ്… നീ പറഞ്ഞത് എല്ലാം ശെരിയാ… പക്ഷെ അവളോട് അങ്ങനെ എടുത്തടിച്ച പോലെ പറയണ്ടായിരുന്നു… നിനക്ക് അറിയില്ലേ അവളെ… അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം നിന്നെ ആണ്….
ഇത് വരെ നീ ഇങ്ങനെ ഒന്നും അവളോട് സംസാരിച്ചിട്ട് ഇല്ലല്ലോ….
പെട്ടന്ന് അത് കേട്ടപ്പോ അവൾക്ക് വിഷമം ആയി… അതാ ഞാൻ കാര്യം അറിയാൻ ഇങ്ങോട്ട് വന്നേ….
ഞാൻ : മ്മ്….
ഉമ്മ : അച്ചു…. നീ ഇങ്ങനെ പറയാനും മാത്രം ഇപ്പൊ എന്താ ഉണ്ടായേ…
