ഞാൻ : ആണോ… കൊള്ളാലോ…
ഉമ്മ : അത്രയ്ക്ക് ഒന്നും ഇല്ല മോനെ…. വാട്സ്ആപ്പ് ൽ വീഡിയോ കാൾ ചെയ്യാൻ പഠിച്ചു… പിന്നെ മെസ്സേജ് അയക്കാനും…
ഞാൻ : അഹ് അങ്ങനെ പയ്യെ പയ്യെ…. പഠിച്ചാൽ മതി….
പിന്നെ പാത്തു… ഇത് മാത്രം അല്ല ഉമ്മാക്ക് യൂട്യൂബ് ൽ വീഡിയോ കാണുന്നത് കൂടി ഒന്ന് പഠിപ്പിച്ചേക്ക്….
പാത്തു : അത് പിന്നെ പറയാൻ ഉണ്ടോ…. ഇപ്പോൾ അത്യാവിശം ആയി വിളിക്കാൻ ഒക്കെ ഉമ്മിക്ക് അറിയാം…. ഇനി അടുത്തത് അത് ആണ്….
ഞാൻ
: ആഹ്…. നമ്മൾ പോകുന്നതിനു മുന്നേ ഉമ്മാക്ക് എല്ലാം പഠിപ്പിച്ചു കൊടുക്കണം….
വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോ സമയം പോകാൻ ഇത് ഒക്കെ നല്ലതാ….
പാത്തു : അതെ… അതെ….
അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു അവിടെ നിന്നും എഴുന്നേറ്റു….
സമയം പെട്ടെന്ന് കടന്നു പോയി… അങ്ങനെ രാത്രി ആയി….
ഞങ്ങൾ മൂന്നുപേരും ഫുഡ് കഴിച്ചു കൊണ്ട് ഇരിക്കുമ്പോ
ഞാൻ : അല്ല ഉമ്മ ഉപ്പ പോയിട്ട് ഇപ്പൊ 3 ദിവസം ആയില്ലേ… ഇത് വരെ ഒന്നും അറിഞ്ഞില്ലല്ലോ….
ഉമ്മ : ഓഹ്… അങ്ങേർക്ക് പൈസ അല്ലെ വലുത്…. അത് കിട്ടാൻ വേണ്ടി ഏത് അറ്റം വരെ അങ്ങേര് പോകും…. നമ്മളെ ഒന്നും കുറിച്ച് ഒരു വിചാരോം അപ്പൊ ഉണ്ടാവില്ല… പോയാൽ ഒരു പോക്ക് ആണ്…
ഞാൻ : അല്ല ഉമ്മ…. ഉമ്മാക്ക് ഫോൺ വാങ്ങി തന്ന കാര്യം ഉപ്പ അറിഞ്ഞാ പ്രശ്നം ആവോ…
ഉമ്മ : ഏയ് അത് ഓർത്തു മോൻ പേടിക്കണ്ട… അങ്ങേര് അങ്ങേരുടെ പോക്കറ്റിൽ നിന്നും പണം ചിലവാക്കില്ല എന്നെ ഒള്ളു…. ധാനം കിട്ടുന്ന പശുവിന്റെ പല്ല് എണ്ണാൻ ഒന്നും അങ്ങേര് വരില്ല….
ഞാൻ : ഉപ്പ ഇപ്പഴും ഉമ്മയെ ഉപദ്രവിക്കാറുണ്ടോ….
ഉമ്മ : അത്…. നീ എന്തിനാ അത് ഒക്കെ അറിയുന്നേ…. എനിക്ക് ഇപ്പൊ ഇവിടെ ഒരു കുഴപ്പോം ഇല്ല…. വെറുതെ അത് ഒക്കെ പറഞ്ഞു നമ്മുടെ സന്തോഷം എന്തിനാ കളയുന്നെ….
ഞാൻ : അതെ… പക്ഷേ ഉമ്മ പറഞ്ഞില്ലെങ്കിലും ഉമ്മയുടെ മനസ്സ് എനിക്ക് അറിയാം….
ഉമ്മ കുറച്ചു കൂടി ഒന്ന് ക്ഷമിക്ക്…
ഇപ്പൊ എനിക് ഒരു നല്ല ജോലി ഉണ്ട്… കുറച്ചു നാള് കഴിയുമ്പോ ഞാൻ ഉമ്മയെ എന്റെ അടുത്തേക്ക് കൊണ്ട് പോകും…
പാത്തു : ഉമ്മിയെ മാത്രം കൊണ്ട് പോകുള്ളൂ…. ഈ അനിയത്തിയെ കൊണ്ട് പോകില്ലേ….
ഞാൻ : അതിന് നിന്നെ ഞങ്ങൾ കെട്ടിച്ചു വിടില്ലേ… അപ്പോ നീ എങ്ങനെ ഞങ്ങളുടെ കൂടെ വരും….
അത് ഞാൻ പറഞ്ഞപ്പോ അവളുടെ മുഖം വാടിയത് പോലെ എനിക്ക് തോന്നി…..
ഞാൻ : എന്താ പാത്തു…. ഒരു മൗനം…. സാധാരണ ഇങ്ങനെ ഒന്നും അല്ലല്ലോ….
പാത്തു :അത് പിന്നെ നിങ്ങളെ ഒക്കെ ഒരു ദിവസം വിട്ട് പിരിഞ്ഞു പോകണം എന്ന് ഓർത്തപ്പോ….
ഞാൻ : അയ്യടാ… പെണ്ണിന്റെ ഒരു പൂതി കണ്ടില്ലേ…. നിന്നെ നാളെ തന്നെ കെട്ടിക്കാൻ പോവാ…. അല്ല പിന്നെ….. നീ ആദ്യം ഉമ്മാടെ കൂടെ നിന്ന് വീട്ടു ജോലി എല്ലാം പടിക്ക്…. എന്നിട്ട് ആലോചിക്കാം….
പാത്തു : അല്ല ഇക്കാക്ക അപ്പൊ എന്നെ ഇത്രയും പഠിപ്പിച്ചത് വേറെ ഒരുത്തന്റെ വീട്ടിൽ ജോലി ചെയ്യാൻ ആണോ…
ഞാൻ : ഓഹ്… എന്റെ മണ്ടൂസേ… അത് ഞാൻ നിന്നെ ഒന്ന് ഇളക്കാൻ വെറുതെ പറഞ്ഞത് അല്ലെ…
നിന്നെ അങ്ങനെ ഉള്ള വീട്ടിലേക്ക് ഞങ്ങൾ അയക്കോ….
നീ പഠിച്ചു ഒരു ജോലി ഒക്കെ ആയിട്ടേ നിന്നെ കെട്ടിക്കു… പോരെ….
പിന്നെ കുറച്ചു ഒക്കെ വീട്ടു ജോലി ഒക്കെ പഠിക്കുന്നത് നല്ലത് ആണ് കേട്ടോ….
പാത്തു : ഒന്ന് പോ… ഇക്കാക്ക….
അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഫുഡ് കഴിച്ചു…. ഉമ്മയുടെ മുഖത്തും നല്ല
സന്തോഷം ഞാൻ കണ്ടു….
അങ്ങനെ ഫുഡ് കഴിച്ചു ഞങ്ങൾ എഴുന്നേറ്റു…..
ഉമ്മ : അല്ല ഇന്ന് നമ്മൾ നേരത്തെ ആണല്ലോ…. ക്ലോക്കിലേക്ക് നോക്കി ഉമ്മ പറഞ്ഞു….
ഞാൻ അപ്പൊ ക്ലോക്കിലേക്ക് നോക്കി…. സമയം 9 ആയെ ഒള്ളു….
ഞങ്ങൾ കിടക്കുമ്പോ 10 മണി കഴിയും….
പാത്തു : അതെ…. നമുക്ക് ഒരു കാര്യം ചെയ്യാം അത് വരെ കുറച്ചു നേരം ടീവി കാണാം….
