അങ്ങനെ എന്റെ പാവം ഉമ്മ എന്റെ ഉപ്പയെ പോലെ ഒരു റൗടി പലിശക്കാരന്റെ ബീവി ആയി…
എന്റെ ഉപ്പാക്ക് പണം അല്ലാതെ വേറെ ഒന്നിനോടും താല്പര്യം ഇല്ല…
നിക്കാഹ് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞതോടെ എന്റെ ഉമ്മയോട് ഉള്ള താല്പര്യം ഇല്ലാതായി…
എന്നും രാത്രി കുടിച്ചു വന്നു ഉമ്മയെ തല്ലും…
അങ്ങനെ ഒരുവശത്തിന് ശേഷം ഞാൻ ജനിച്ചു…
എനിക്ക് 7 വയസ്സ് ഉള്ളപ്പോ എന്റെ അനിയത്തിയും ജനിച്ചു…
ചെറുപ്പം മുതൽ ഉപ്പ ഉമ്മയെ ചെയ്യുന്ന ക്രൂരതകൾ കണ്ട് കൊണ്ട് ആണ് ഞങ്ങൾ വളർന്നത്…
ഇടക്ക് ഉപ്പ ഞങ്ങളെയും ഉപദ്രവിക്കുമായിരുന്നു…
എന്നാൽ ഉമ്മ ഞങ്ങളെ
കഴിവതും സംരക്ഷിക്കും..
അങ്ങനെ ഞങ്ങളെ രണ്ട് പേരെയും ഉപ്പയുടെ അടുത്ത് നിന്നും രക്ഷിക്കാൻ ഉമ്മ ഞങ്ങളെ വീട്ടിൽ നിന്നും ദൂരെ വിട്ട് പഠിപ്പിക്കാൻ തുടങ്ങി…
അങ്ങനെ ആദ്യം ഒക്കെ ഞാനും പാത്തുവും ഒരു സ്ഥലത്തു നിന്ന് ആയിരുന്നു പഠിച്ചിരുന്നത്….
വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിൽ പോകുമായിരുന്നുള്ളു…
പിന്നീട് പാത്തു അവളുടെ പഠിത്തം കാരണം എന്റെ അടുത്ത് നിന്നും വേറെ സ്ഥലത്തേക്ക് താമസം മാറ്റി…
ഇപ്പൊ അവൾ ബാംഗ്ലൂർ ആണ് ഉള്ളത്..
അവൾക് ഇപ്പൊ 22 വയസ്സ് ആയി.. ബി എസ്സ് സീ നേഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥി ആണ് അവൾ..
ഞാൻ എനിക്ക് ചെറുപ്പം മുതൽ ഇവസ്‌റ്റകേഷൻ നോട് താല്പര്യം ഉള്ളത് കൊണ്ട് ഞാൻ അതിനു വേണ്ടി പരിശ്രമിച്ചു…
അങ്ങനെ ഒടുവിൽ വെറും ഒരു ഡിക്ടക്റ്റീവ് എന്നതിലുപരി ഒരു ഹിപ്നോട്ടീസ്റ്റ് ഡിക്ടക്റ്റീവ് എന്നതിൽ ഒരു പ്രേത്യേക ഫീൽ ഉണ്ട് എന്ന് മനസ്സിലാക്കി ഞാൻ മെന്റലിസവും ഹിപ്നോട്ടീസവും പഠിച്ചു…
അങ്ങനെ ഞാൻ ഇപ്പൊ ചെന്നൈ ൽ ഉള്ള ഒരു പ്രൈവറ്റ് കമ്പനി ൽ ജോലി ചെയ്തു വരുന്നു…
ജോലി കിട്ടിയിട്ട് അതികം ദിവസം ഒന്നും ആയില്ല..
എന്റെ വീട്ടിൽ ആർക്കും അറിയുകയും ഇല്ല…
മാത്രം അല്ല വീട്ടിൽ ആണെങ്കിൽ ഒരു ഫോൺ പോലും ഇല്ല…
ആഴ്ചയിൽ ഒരിക്കൽ ഉമ്മ വിളിക്കും അതും 2, 3 കിലോമീറ്റർ ദൂരെ ഉള്ള ബൂത്തിൽ നിന്നും….
ഞാൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു… എനിക്ക് ശമ്പളം കിട്ടുമ്പോ അതിൽ 3 ഫോൺ വാങ്ങണം, എനിക്കും ഉമ്മാക്കും, പിന്നെ പാത്തുവിനും,
അങ്ങനെ
ദിവസങ്ങൾ കടന്നു പോയി…
എന്റെ കഴിവ് കൊണ്ട് ഞങ്ങളുടെ അടുത്ത് വരുന്ന എല്ലാ കേസുകളും പെട്ടന്ന് തന്നെ ക്ലോസ് ആയി…
അങ്ങനെ ക്രിസ്മസ് ആവാൻ ഉള്ള സമയം ആയി…
ഞാൻ മനസ്സിൽ ഓർത്തു ഈ ക്രിസ്മസും ന്യൂ ഇയർ ഉം എന്റെ ഉമ്മയുടെയും അനിയത്തിയുടെയും കൂടെ ആഘോഷിക്കാൻ തീരുമാനിച്ചു..
അനിയത്തിക്കും ഇപ്പൊ അവധി ആണ്…
അങ്ങനെ ഈ കാര്യം ഉമ്മ വിളിക്കുമ്പോ പറയാം എന്ന് വിചാരിച്ചു..
അങ്ങനെ ഞാൻ ഈ കാര്യം പറഞ്ഞു…
ഉമ്മക്ക് സന്തോഷം ആയി…
അങ്ങനെ ഞാനും പാത്തുവും വീട്ടിൽ പോകാൻ തീരുമാനിച്ചു….
അങ്ങനെ ഞാൻ ട്രെയിൻ കയറി… പിറ്റേന്ന് രാവിലെ തന്നെ ഞാൻ എന്റെ വീട്ടിൽ എത്തി…
എന്നെ കണ്ടതും ഉമ്മ വന്നു എന്നെ കെട്ടിപിടിച്ചു… ഞാനും തിരിച്ചു കെട്ടിപിടിച്ചു…
ഉമ്മ : അച്ചു ( എന്നെ ഉമ്മ അച്ചു എന്നാണ് വിളിക്കുന്നത് ) എത്ര നാൾ ആയി നിന്നെ കണ്ടിട്ട്….
ഞാൻ : അതെ… ഞാനും എത്ര നാൾ ആയി എന്റെ ഉമ്മയെ കണ്ടിട്ട്….
അല്ല ഉമ്മ ഉപ്പ… ഉപ്പ ഇല്ലേ…
ഉമ്മ : അത് ഒന്നും പറയണ്ട അങ്ങേര് ആർക്കോ പണം പലിശക്ക് കൊടുത്തിട്ട് ഇപ്പൊ അയാൾ മുങ്ങി എന്നോ, അയാൾ ഇപ്പൊ കൊൽക്കത്ത യിൽ എവിടോ ഉണ്ട് എന്നും അറിഞ്ഞു അങ്ങോട്ട് പോയിരിക്കുവാ…. ഇന്നലെ രാത്രി പോയതാ…. ഇനി കുറച്ചു ദിവസം എനിക്ക് മനസമാധാനം ഉണ്ടാവും…
ഞാൻ : ഓഹ്… ഭാഗ്യം…. അപ്പൊ ഇനി കുറച്ചു ദിവസം നമുക്ക് അടിച്ചു പൊളിക്കാം….
അല്ല ഉമ്മ പാത്തു വന്നില്ലേ…
ഉമ്മ
: ഇല്ല മോനെ… അവൾ വരാൻ സമയം ആവുന്നേ ഒള്ളു…
ഞാൻ : മ്മ്….
ഉമ്മ :നീ അകത്തേക്ക് വാ..
ഞാൻ : ഇല്ല ഉമ്മ പാത്തു ഇപ്പോൾ വരുമല്ലോ അവളും കൂടി വന്നിട്ട് ഒരുമിച്ചു കേറാം….
എന്നും പറഞ്ഞു ഞാൻ വീടിന്റെ വരാന്തയിൽ ചെന്ന് നിന്നു…
