അരളിപ്പൂന്തേൻ – 5

Related Posts


…yes… I love you dear sree…. “

ഏറ്റവും പിൻനിരയിൽ ഇരുന്ന ഞാൻ കസേര തട്ടിത്തെറുപ്പിച്ച് എഴുന്നേറ്റ് വേദിയിലേക്ക് നടന്നടുക്കുമ്പോൾ സദസ്സ് മുഴുവൻ കരഘോഷങ്ങളോടെ എന്നെ വരവേറ്റു. രണ്ടടി പൊക്കത്തിലുള്ള സ്റ്റേജിലേക്ക് ചാടി കയറിയ എന്റെ കൈ ചെന്നുപതിച്ചത് തുഷാരയുടെ കവിളിലാണ്. ജീവിതത്തിൽ ഇതുവരെ ഒരു പെണ്ണിനേയും അറിഞ്ഞുകൊണ്ട് നോവിച്ചിട്ടില്ലാത്ത എന്റെ കൈ തുഷാരയുടെ കവിളിൽ ആദ്യമായി പതിഞ്ഞു. കൈയ്യടികളോടെ എന്റെ വരവ് ആസ്വദിച്ച സദസ്സ് പെട്ടെന്ന് ശാന്തമായി. ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കുന്ന അത്രയും നിശബ്ദതയിൽ സദസ്സ് മുഴുവൻ അമ്പരന്നുനിന്നു…

: അതെ, നീ പറഞ്ഞത് തന്നെയാണ് ശ്രീലാൽ. ചാരം. പക്ഷെ ചാരമാണെന്ന് കരുതി കയ്യിടുമ്പോൾ സൂക്ഷിക്കണം, കെടാത്ത കനലുണ്ടെങ്കിൽ കൈപൊള്ളും. ഇനി നീ കണ്ടോ ഫീനിക്സ് പക്ഷിയെപ്പോലെ ഞാൻ പറന്നുയരും…

നിറ കണ്ണുകളോടെ വേദിയിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയ തുഷാരയെ നോക്കികൊണ്ട് മനസ്സിൽ ചെറുപുഞ്ചിരിയുമായി ഞാൻ പഴയ ശ്രീലാലായി പുറത്തേക്ക് നടന്നു നീങ്ങി….

………(തുടർന്ന് വായിക്കുക)………

ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ഒരുങ്ങുമ്പോൾ എനിക്ക് മുന്നിലൂടെ പോയ കാറിന്റെ പുറകിലെ സീറ്റിൽ ഇരുന്നുകൊണ്ട് കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കുന്ന തുഷാരയെ ഞാൻ ശ്രദ്ധിച്ചു. എന്റെ നോട്ടം അവളിലേക്കാണെന്ന് മനസിലാക്കിയ തുഷാര പുറകിലെ ഗ്ലാസ്സിലൂടെ എന്നെ നോക്കി കൈകൂപ്പി കാണിച്ചുകൊണ്ട് ദൂരേയ്ക്ക് മാഞ്ഞു.

അവളുടെ നിഷ്കളങ്കമായ നോട്ടം കാണുമ്പോൾ സ്റ്റേജിൽ എല്ലാവരുടെയും മുന്നിൽ വച്ച് പറഞ്ഞ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കണ്ണുകളിൽ തുഷാരയുടെ കലങ്ങിയ കണ്ണുമായി കൂപ്പുകൈയോടെ നിൽക്കുന്ന രൂപം മായുന്നില്ല. വീട്ടിലെത്തി അമ്മയോടും ലെച്ചുവോടും കാര്യങ്ങൾ തുറന്ന് പറയുന്നവരെ എന്തോ ഒരു തരം മാനസികാവസ്ഥ ആയിരുന്നു എന്റേത്. അത്രയും പേരുടെ മുന്നിൽവച്ച് അടിച്ചത് ശരിയായില്ല എന്നുകൂടി അമ്മ പറഞ്ഞപ്പോൾ സത്യത്തിൽ തുഷാരയേക്കാൾ തകർന്നുപോയത് ഞാനാണ്. അമ്മയെന്നെ അടിച്ചിരുന്നെങ്കിൽ എനിക്ക് നോവില്ലായിരുന്നു, പക്ഷെ അമ്മയുടെ മൂർച്ചയേറിയ വാക്കുകൾ എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. അച്ഛന്റെ മരണശേഷം അമ്മയ്ക്ക് ഇതുവരെ എന്നെ തിരുത്തേണ്ടി വന്നിട്ടില്ല. അത്രയും പക്വതയോടെ ഞാൻ കാര്യങ്ങൾ ചെയ്തിരുന്നു എന്നുവേണം പറയാൻ. അതുകൊണ്ടുതന്നെ അമ്മയുടെ വാക്കുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു. അവൾക്കുനേരെ കൈയ്യോങ്ങിയപ്പോൾ യുദ്ധം ജയിച്ച പ്രതീതിയായിരുന്നു എന്റെ മനസ്സിൽ. പക്ഷെ തന്റേടിയായ തുഷാര കരഞ്ഞുകൊണ്ട് ഒരു സദസ്സിന് മുന്നിലൂടെ ഇറങ്ങിപ്പോയതിന്റെ ആഴം അമ്മയുടെ വാക്കുകളിൽ നിന്നാണ് ഞാൻ മനസിലാക്കിയത്.
ഒരാണിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന പെണ്ണിന്റെ രൂപം എന്നെ അസ്വസ്ഥനാക്കി. അങ്ങനെ ഒരാളുടെ മുന്നിലും കൈകൂപ്പി നിൽക്കാനുള്ള അവസ്ഥ ഒരാൾക്കും വരാൻ പാടില്ല. എന്തോ… തുഷാരയുടെ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളോട് ദേഷ്യമുണ്ടായിരുന്നു. എങ്ങനെയും തകർക്കണം എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ സ്വയം തോറ്റുപിന്മാറി എനിക്കുമുന്നിൽ തൊഴുകൈയ്യോടെ നിന്ന അവളെ അടിച്ചത് ഒട്ടും ശരിയായില്ല എന്ന് ഇപ്പോഴാണ് എന്റെ മനസ് പറയുന്നത്. ആ ഒരു നിമിഷത്തെ ചോരത്തിളപ്പിൽ ഞാൻ ചെയ്ത തെറ്റിനെയോർത്ത് ഞാൻ എന്റെ കൈകളെ ശപിച്ചു. മനസുകൊണ്ട് ഒരായിരംതവണ അവളൂടെ കാൽക്കൽ ഞാൻ വീണുകഴിഞ്ഞു.

Kambikathakal:  എന്റെ ഭാര്യ ഷഹന - 4

രാത്രി പതിവുപോലെ ലെച്ചു എന്റെ അരികിൽ വന്ന് കിടന്നെകിലും എനിക്ക് അവളെ ഫേസ് ചെയ്യാൻ പോലും മടിയായി. ഞാൻ തല്ലിയത് തുഷാരയെന്ന വ്യക്തിയെ അല്ല മറിച്ച് സ്ത്രീത്വത്തെ ആകെയാണെന്ന ചിന്ത എന്റെ മനസിലെ അലട്ടി. ആണിന്റെ കൈക്കരുത്ത് കാട്ടാനുള്ള പാഴ്വസ്തുവല്ല സ്ത്രീയെന്ന് വീണ്ടും വീണ്ടും മനസ് എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ ഞാൻ എന്റെ അമ്മയുൾപ്പെടുന്ന ഒരു വർഗ്ഗത്തെത്തന്നെ അപമാനിക്കുകയാണ് ചെയ്തതെന്ന തിരിച്ചറിവ് മനസിനെ പ്രക്ഷുബ്ദമാക്കി.

: ശ്രീകുട്ടാ… ഇങ്ങോട്ട് നോക്കിയേ, മോന് വിഷമായോ

: ലെച്ചു… പറ്റിപ്പോയി. ചത്തുകിടന്ന എനിക്ക് ഒരവസരം കിട്ടിയപ്പോൾ ഞാൻ അറിയാതെ ചെയ്തുപോയി. പക്ഷെ ഞാൻ ഒരിക്കലും കരുതിയില്ല തുഷാരയെപ്പോലൊരു പെണ്ണ് ഇത്രയും സങ്കടപെടുമെന്ന്. കരഞ്ഞുകൊണ്ട് തൊഴുകൈയ്യോടെ എന്നെനോക്കിയ അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

: അയ്യേ… കണ്ണൊക്കെ നിറഞ്ഞോ. ഇത്രയേ ഉള്ളായിരുന്നോ നിന്റെ വാശി. മതി കണ്ണ് തുടച്ചേ. അവൾ കാരണം നീ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് ആരേക്കാളും കൂടുതൽ അറിയുന്നത് എനിക്കല്ലേ. അതുകൊണ്ട് എന്റെ ശ്രീക്കുട്ടൻ ഇത്രയെങ്കിലും ചെയ്യണ്ടേ. പക്ഷെ ഒരു തെറ്റ് പറ്റിപ്പോയി, ഇന്ന് അത്രയും പേരുടെ മുന്നിൽവച്ച് അടിക്കരുതായിരുന്നു. മതി കണ്ണൊക്കെ തുടച്ച് ഉഷാറായേ..

: എന്നാലും അത്രയുംപേരുടെ മുന്നിൽവച്ച്…. എനിക്കെങ്ങാൻ ആണ് ഇങ്ങനൊരു അനുഭവം ഉണ്ടായതെങ്കിൽ ഞാൻ ചിലപ്പോ പോയി ചത്തേനെ..

: അതൊന്നും കുഴപ്പമില്ല…. ഇന്നത്തെ അടി അവളുടെ ചോദ്യത്തിനുള്ള മറുപടിയായായി കാണണ്ട… ചോദ്യം ഇപ്പോഴും ബാക്കിയാണ് അതിന് നല്ലൊരു ഉത്തരം കൊടുത്താൽ മതി..
: എന്ത് ചോദ്യം…

: ഡാ പൊട്ടാ… ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുമോന്ന് ചോദിച്ചില്ലേ

: ഓഹ് പിന്നേ…. എനിക്ക് അവളോട് അൽപ്പം സഹതാപം തോന്നിയെന്നല്ലാതെ അതിന് വേറെ അർത്ഥങ്ങളൊന്നുമില്ല. നീ കലക്കവെള്ളത്തിൽ മീൻപിടിക്കല്ലേ…

: എന്റെ ശ്രീ… അവളെ ആൾക്കാരുടെ മുന്നിൽ ഇത്രയും അപമാനിച്ചപ്പോ നിന്റെ മനസ് നൊന്തില്ലേ..നീ ഇപ്പൊ കടന്നുപോകുന്ന ഇതേ അവസ്ഥയായിരിക്കില്ലേ തുഷാരയ്ക്ക് ഇത്രയും കാലം ഉണ്ടായത്, കാരണം അവൾ എന്നും നിന്നെ താഴ്ത്തികെട്ടാനല്ലേ നോക്കിയത്. അന്നൊക്കെ അവളുടെ മനസ്സിൽ നിന്നോടും സഹതാപം തോന്നിക്കാണില്ലേ, സഹതാപം പതുക്കെ ഇഷ്ടമായി. അത്രേ ഉള്ളു..

: ഹേയ്.. അതിനൊന്നും ചാൻസില്ല. ഇന്ന് സ്റ്റേജിൽ വന്ന് പറഞ്ഞതൊക്കെ ചുമ്മാതാ. ഞാനത് കാര്യമാക്കിയിട്ടില്ല. പക്ഷെ തല്ലിയതിൽ എനിക്ക് ഇപ്പൊ ദുഖമുണ്ട്.

: നീ ചൂടാവില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. ഇത്രയും കാലം പരസ്പരം വഴക്കിട്ട് നടന്നത് തന്നെയാണ് നിങ്ങളുടെ പ്രണയം. ഒരവസരത്തിൽ നീ തീർത്തും മാറിയപ്പോൾ തകർന്നത് നിങ്ങളുടെ ഇടയിൽ ഉണ്ടായ പ്രണയമാണ്. ഇപ്പൊ വീണ്ടും ഒന്നിക്കാനുള്ള അവസരമാണ് തുഷാരയായിട്ട് നിനക്കുമുന്നിൽ വച്ചുനീട്ടിയത്. അതുകൊണ്ട് വാശിയൊക്കെ മറന്ന് ശ്രീക്കുട്ടൻ അവളോട് മിണ്ടണം..

Kambikathakal:  യദുവിന്റെ സ്വന്തം ചേച്ചിമാർ - 1

: പ്രേമിക്കാനോ…. അതൊന്നും പറ്റില്ല. നാളെ ഞാൻ ഒരു സോറി പറയും. അല്ലാതെ കമ്പനിയാവാൻ ഒന്നും എന്നെക്കിട്ടില്ല. ഇനി അവളെന്നോട് മിണ്ടാനൊന്നും വരില്ല നീ നോക്കിക്കോ…

: ഡാ… ഇത്രയും ആൾക്കാരുടെ മുന്നിൽവച്ച് തന്റെ ഇഷ്ടം തുറന്നുപറയാൻ കാണിച്ച ആ ധൈര്യം ഇല്ലേ… അവിടെയാണ് തുഷാര വേറിട്ടുനിൽക്കുന്നത്. അവൾ സ്വയം പറഞ്ഞതല്ലേ അഹങ്കാരിയായ തുഷാരയെ മാറ്റിയെടുത്ത ആളോടുള്ള ആരാധനയാണ് ഈ ഇഷ്ടമെന്ന്. നിന്റെ സന്തോഷങ്ങൾ അവൾ കാരണം കുഴിച്ചുമൂടിയപ്പോൾ മനംനൊന്ത് സ്വയം മാറി നിനക്കുവേണ്ടി ജീവിക്കാൻ തയ്യാറായവളല്ലേ.. വർഷങ്ങളോളം നിന്നെ സ്നേഹിച്ച മീര മനസിലാക്കിയിട്ടുണ്ടാവുമോ നിന്നെ ഇതുപോലെ.

: ലെച്ചു…. നീ..

: ശ്രീ കുട്ടാ… നീ സ്നേഹിക്കുന്നവളെയല്ല നിന്നെ സ്നേഹിക്കുന്നവളെയാ കൂടെ കൂട്ടേണ്ടത്. അങ്ങനെ പരസ്പരം സ്നേഹിക്കുന്നവർ ഒന്നിക്കുമ്പോഴാണ് യഥാർത്ഥ ദാമ്പത്യം ഉണ്ടാവുന്നത്..

: ഒക്കെ ശരിയാണ്… മതി നീ എന്നെയിങ്ങനെ കുഴപ്പിക്കല്ലേ. കിടക്കാം. എനിക്ക് ഒരു മൂഡില്ല.
***********

ഇതേസമയം തുഷാരയുടെ വീട്ടിൽ….

കരഞ്ഞു കലങ്ങിയ കണ്ണുമായി കമ്പ്യൂട്ടറിൽ ശ്രീലാലിന്റെ ഫോട്ടോ നോക്കിയിരിക്കുന്ന തുഷാരയെ സമാധാനിക്കാൻ ഇന്ദിര പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു രക്ഷയുമില്ല. രാജീവൻ മുറിയിലേക്ക് കടന്നു വന്ന ഉടനെ തുഷാര കണ്ണുകൾ തുടച്ചുകൊണ്ട് സ്ക്രീൻ മിനിമൈസ് ചെയ്തു. കാരണം അവൾക്കറിയാം രാജീവന്റെ ബുദ്ധിയിൽ ആദ്യം തെളിയുക ഗുണ്ടായിസമാണെന്ന്. തന്റെ മകൾ ഇതുവരെ ഒരു കാര്യത്തിന് വേണ്ടിയും ഇതുപോലെ വിഷമിച്ചിരിക്കുന്നത് കണ്ടിട്ടില്ലാത്ത രാജീവന്റെ മുഖം വാടി…

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.