അരളിപ്പൂന്തേൻ – 5 1

: ആഹ്.. ഇനി എന്റെ തലയിൽ വച്ചോ. ഐഡിയ പറഞ്ഞുതന്നത് ഞാനാ പക്ഷെ അവസാനം കേറി i love you ന്ന് പറയാൻ ഞാൻ പറഞ്ഞോ…

: ആഹ് ഇനി പറഞ്ഞിട്ട് കാര്യമില്ല… എല്ലാം കൈവിട്ടുപോയി. നോക്കാം

: എന്ന മോള് കിടന്നുറങ്ങാൻ നോക്ക് ഞാൻ പോട്ടെ…

ഇന്ദിര വാതിൽക്കൽക്കൽ എത്തിയതും തുഷാര അമ്മേന്ന് വിളിച്ചു. അവളുടെ മുഖത്ത് ചെറിയൊരു ആശങ്ക കണ്ട് ഇന്ദിര പേടിച്ചു.

: എന്താ മോളെ…

: എനിക്ക് കിട്ടോ…അമ്മേ.

: എന്റെ മോള് കിടന്നോ. വിഷമിക്കണ്ട. എല്ലാം ശരിയാവും..ഇല്ലെങ്കിൽ അമ്മ ശരിയാക്കിത്തരും പോരെ…

: നല്ല തള്ള… മോൾക്ക് ലൈന് സെറ്റാക്കികൊടുക്കാൻ നടക്കുന്ന ലോകത്തെ ആദ്യത്തെ അമ്മ നിങ്ങളായിരിക്കും. നാണമില്ലല്ലോ…

: ഈശ്വരാ… അവന്റെ കയ്യീന്ന് ഒന്ന് കിട്ടിയപ്പോ നന്നായിക്കാണുമെന്നാ വിചാരിച്ചത്… എവിടെ, ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ.

************

കോളേജിൽ എത്തി ആദ്യത്തെ പിരിയഡ് കഴിഞ്ഞപ്പോഴേക്കും പ്രിൻസിപ്പാൾ ഓഫിസിലേക്ക് വിളിപ്പിച്ചു. ഞാൻ വരാന്തയിലൂടെ ഓഫിസിലേക്ക് നടക്കുമ്പോൾ എതിർവശത്തുനിന്നും തുഷാര നടന്നുവരുന്നുണ്ട്. എന്നെ കണ്ടതും അവളുടെ നടത്തത്തിന്റെ സ്പീഡ് കൂടി. ഓഫീസ് റൂമിന് വെളിയിൽ ഒരേസമയത്തെത്തിയ ഞങ്ങൾ നോക്കുമ്പോൾ സാർ ആരോടോ ഫോണിൽ സംസാരിക്കുകയാണ്. അതുകൊണ്ട് കുറച്ചു സമയം വെളിയിൽ നിൽക്കേണ്ടിവന്നു. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ എന്തോപോലെ തോന്നിയെങ്കിലും തുഷാരയുടെ മുഖം വിടർന്നിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇന്നലെ കരഞ്ഞുകൊണ്ട് പോയ പെണ്ണാ.. ഇന്നത്തേക് കാറും കോളും മാറി വാനം തെളിഞ്ഞിരിക്കുന്നു.. ഇവളെ ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ..

എന്തോ പറയാൻ ഒരുങ്ങിയ അവളുടെ വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചുനിൽക്കുന്നപോലെ തോന്നി. അവൾ ഒന്ന് ചുമച്ചു, ശേഷം എന്റെ നേരെ തിരിഞ്ഞു,

: ഗു…. ഗുഡ് മോർണിംഗ് ശ്രീയേട്ടാ

(എനിക്ക് തിരിച്ച് പറയണം എന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. ഉടനെ അവളുടെ സ്ഥിരം ഡയലോഗ് വന്നു.ഇപ്പൊ നല്ല ഊർജസ്വലതയോടെയാണ് പെണ്ണ് സംസാരിക്കുന്നത്.)

: അയ്യോ പല്ലുവേദനയാണോ… ഇതിനിയും മാറിയില്ലേ
( അല്ല ഈ പെണ്ണിനെത്തന്നെയല്ലേ ഞാൻ ഇന്നലെ അടിച്ചത്… മനസ്സിൽ ഇങ്ങനെ ചിന്തിച്ചു നിന്നപ്പോഴേക്കും പ്രിൻസിപ്പാൾ രണ്ടുപേരെയും അകത്തേക്ക് വിളിപ്പിച്ചു)

ആദ്യം കുറേ ഉപദേശം, പിന്നെ കുറേ താക്കീത്ത്. സംഭവം പ്രിൻസി അദ്ദേഹത്തിന്റെ ഡ്യൂട്ടി ചെയ്തെന്നു മാത്രം. രണ്ടുപേർക്കും പരാതിയൊന്നും ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. എങ്കിലും കോളേജിന്റെ അധികാരിയെന്ന നിലയിൽ അദ്ദേഹം ഞങ്ങളെയൊന്ന് വിളിപ്പിക്കണമല്ലോ. അത്രയേ ഉള്ളു…

: തുഷാരേ, നീ പഠിക്കാൻ തന്നല്ലേ ഇവിടെ വരുന്നത് അതോ പ്രേമിക്കാനാണോ, വീട്ടുകാരെ വിളിച്ച് പറയുകയാണ് വേണ്ടത്, ഇതവണത്തേക്ക് ഞാൻ ക്ഷമിക്കുന്നു എന്ന് മാത്രം. ഇനി ഇതുപോലുള്ള പ്രവർത്തികൾ എന്തെങ്കിലും ഉണ്ടായാൽ ഞാൻ സ്ട്രിക്ട് ആക്ഷൻ എടുക്കും. മനസിലായല്ലോ…

: സാറെ. ഞാൻ പഠിക്കാൻ തന്നെയാ വന്നത്, എന്നുകരുതി പ്രായപൂർത്തിയായ എനിക്ക് ഒരാളെ പ്രേമിച്ചൂടാ എന്നൊന്നും ഇല്ലല്ലോ. പക്ഷെ ഞാൻ ഒരു തെറ്റ് ചെയ്തു അനവസരത്തിൽ എല്ലാവരുടെയും മുന്നിൽവച്ച് അങ്ങനെ പറഞ്ഞുപോയി. അതിനുള്ള ശിക്ഷ എനിക്ക് കിട്ടുകയും ചെയ്തു. പിന്നെ എനിക്കില്ലാത്ത പ്രശ്നമാണോ സാറിന്. സുമതി ടീച്ചറെ സാറ് കല്യാണം കഴിച്ചത് മാട്രിമോണി വഴിയൊന്നും അല്ലല്ലോ. കോളേജീന്ന് പ്രേമിച്ച് തന്നല്ലേ…

: മൈൻഡ് യുവർ വേർഡ്‌സ്. അല്ലെങ്കിലും നിന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഞാൻ നിന്റെ അച്ഛനെ വിളിച്ചോളാം..

പിന്നെ ശ്രീലാലേ, നിന്നോട് എനിക്ക് വളരെ അടുപ്പം തോന്നിയിരുന്നു, വീണ്ടും പഠിക്കാൻ നീ കാണിച്ച ആ മനസ് എന്നും മറ്റുള്ള കുട്ടികൾക്ക് പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഞാൻ നിന്റെ അഡ്മിഷൻ കാര്യങ്ങൾക്ക് വേണ്ടി പ്രത്യേകം ശ്രദ്ധ കൊടുത്തത്. പക്ഷെ നീ എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒരു പെൺകുട്ടിയെ ഇങ്ങനെ തല്ലാൻ പാടുണ്ടോ. ഇവളെങ്ങാൻ കേസിന് പോയിരുന്നെങ്കിൽ നിന്റെ ഭാവി എന്താവുമായിരുന്നു. ഇനി രണ്ടുപേരും പഠിത്തത്തിൽ നന്നായി ശ്രദ്ധിക്കുക അല്ലാതെ ഉഴപ്പി നടക്കരുത്, കേട്ടല്ലോ..ഉം … രണ്ടുപേരും പൊക്കോ.

Leave a Reply

Your email address will not be published. Required fields are marked *