അരളിപ്പൂന്തേൻ – 5

(ഞാൻ പതുക്കെ എഴുന്നേറ്റ് പോകാൻ നേരം തുഷാര എന്റെ കയ്യിൽ പിടിച്ചു..)

: എന്നോടുള്ള സ്‌നേഹംകൊണ്ടൊന്നും അല്ല ഏട്ടൻ ഇത്രയുംനേരം സംസാരിച്ചതെന്നറിയാം. പഠിത്തത്തിൽ ഉഴപ്പി പരീക്ഷയിലൊക്കെ തോറ്റുപോയാലോ അല്ലെ, എന്തായാലും അതോർത്ത് ടെൻഷനാവണ്ട, പരീക്ഷയൊക്കെ ഞാൻ നന്നായി എഴുതും. പക്ഷെ ജീവിത പരീക്ഷ പാസ്സാവാൻ എത്രകാലം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.

************

തുഷാര വീണ്ടും വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ടിരുന്നു. എന്റെ മനസിലുള്ള കാര്യങ്ങൾപോലും അവൾ മനസിലാക്കിത്തുടങ്ങി. പക്ഷെ എനിക്കെന്തോ അവളോട് കൂടുതൽ അടുപ്പം കാണിക്കാൻ തോന്നുന്നില്ല. അത് ചിലപ്പോൾ എന്റെ ഈഗോ ആയിരിക്കാം. ഇത്രയുംനാൾ ശത്രുവായി നടന്ന അവളെ പ്രേമിച്ചാൽ കാണുന്നവർ എന്ത് വിചാരിക്കും, പോരാത്തതിന് എല്ലാവരുടെയും മുന്നിൽവച്ച് അവളെ അടിക്കുകയും ചെയ്തതോടെ എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ ഒരിക്കലും അവളോട് ഒന്നിക്കാൻ പോകില്ലെന്നാണ്. അതുകൊണ്ട് കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോകട്ടെ.

പരീക്ഷ തുടങ്ങിയതോടെ തുഷാരയെ വല്ലപ്പോഴും കണ്ടാലായി. അവൾ ഡെയിലി മെസ്സേജ് അയക്കുമെങ്കിലും റിപ്ലൈ കൊടുക്കാൻ നിൽക്കാറില്ല. പക്ഷെ ലെച്ചുവും അവളും ഭയങ്കര കൂട്ടായിട്ടുണ്ട്. എന്റെ കൂടെ കിടക്കാൻനേരം ലെച്ചു മനഃപൂർവം തുഷാരയ്ക്ക് വോയിസ് മെസ്സേജ് അയക്കും. അവളും തിരിച്ച് അതുപോലെ ചെയ്യും. സംഭവം എന്നെ കേൾപ്പിക്കാൻ ആണ് ലെച്ചു ഇതൊക്കെ ചെയ്യുന്നത്. വന്നുവന്ന് ഇപ്പോൾ തുഷാരയുടെ ശബ്ദം കേൾക്കാൻ എന്റെ കാതുകളും കൊതിച്ചുതുടങ്ങി. ഓരോ ദിവസം കഴിയുംതോറും തുഷാരയുടെ വോയിസ് കേൾക്കാതെ ഉറക്കംവരില്ലെന്ന അവസ്ഥയായി. ലെച്ചുവെന്ന ചാണക്യന്റെ കൂർമബുദ്ധി എന്നെ തുഷാരയിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. തുഷാരയുടെ മനംമയക്കുന്ന ശബ്ദത്തെ ഞാൻ പതുക്കെ പ്രണയിച്ചുതുടങ്ങി. പക്ഷെ അത് തുറന്ന് സമ്മതിക്കാൻ ഞാനൊരുക്കമല്ല. ഇതാണീ ചെറുക്കന്റെ കുഴപ്പം. കിളിപോലൊരു പെണ്ണ് ജീവനോളം തന്നെ സ്‌നേഹിക്കുമ്പോൾ ഒടുക്കത്തെ ജാടയുംകൊണ്ട് ഇറങ്ങിയിരിക്കുന്നു…
പരീക്ഷകഴിഞ്ഞ് കോളേജ് അടയ്ക്കുന്ന ദിവസം തുഷാര എന്നെയുംനോക്കി ക്യാന്റീനിലും ക്ലാസ്സിലും ഒക്കെ വന്നിരുന്നെന്ന് ലെച്ചു പറഞ്ഞാണ് ഞാൻ അറിഞ്ഞത്. അവളെ കാണണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മറ്റുപല തിരക്കുകൾ കാരണം അതിനായി സമയം കണ്ടെത്തിയില്ല. ചെറിയൊരു അവധിക്ക് ശേഷം കോളേജ് ജീവിതം വീണ്ടും സജീവമായി. പുതിയ കുട്ടികളെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഭംഗിയായി നടന്നെങ്കിലും തുഷാരയെ വരവേൽക്കാനുള്ള ഒരു ഒരുക്കവും എന്റെ മനസ്സിൽ ഉണ്ടായില്ല. മനസിന്റെ കോണിൽ എവിടെയോ അവളെന്റെ സ്വന്തമായിക്കഴിഞ്ഞു. പക്ഷെ ഇതുവരെ ആർക്കുമുന്നിലും ഞാനത് തുറന്നു സമ്മതിച്ചില്ല. ഇഷ്ടം മനസ്സിൽ ഒളിപ്പിച്ചുവച്ച് പ്രേമിക്കുന്നതിന്റെ ലഹരിയിൽ ഞാൻ വാനോളം പ്രേമിച്ചു. പക്ഷെ പുറകെ നടന്ന് ചെരിപ്പ് തയഞ്ഞ കുറേയെണ്ണം ഇപ്പോഴും തുഷാരയെ എന്റെ അടിയുടെ പേരിൽ കളിയാക്കികൊണ്ടിരുന്നു. പുതുതായി കോളേജിൽ ചേർന്ന പിള്ളേര് വരെ അവളെ കാണുമ്പോൾ ചിരിക്കുന്ന അവസ്ഥയുണ്ടായി. എല്ലാ കളിയാക്കലുകൾക്കും മുന്നിൽ തളരാതെ അവൾ മനസ് മുഴുവൻ ഒരു പേര് ഉരുവിട്ടുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കി. എന്റെ മുന്നിൽവച്ച് തുഷാരയെ കമന്റ് ചെയ്തിരുന്ന കുറച്ചു പിള്ളേര് ശ്രീലാലിന്റെ ശരിക്കും മുഖമെന്താണെന്ന് രണ്ടുതവണ അറിഞ്ഞു. പുതിയ പിള്ളേരാണ്, തന്നെക്കാൾ പ്രായമുള്ള ഒരു പെണ്ണിനെപ്പോലും അവസരം കിട്ടുമ്പോൾ കളിയാക്കാനും മറ്റൊരു കണ്ണിൽ കാണാനും തുടങ്ങിയാൽ അതിന് ഒരു അർത്ഥമേ ഉള്ളു. പ്രായം ഏതായാലും, മുന്നിലുള്ളത് പെണ്ണാണെങ്കിൽ അവളെ ഉപയോഗിക്കാൻ മാത്രമേ നമ്മുടെ സമൂഹം അവരെ പഠിപ്പിച്ചിട്ടുള്ളു. കുട്ടികൾ മുതൽ അമ്മച്ചിമാർ വരെ ആൺമേൽക്കോയ്മയുടെ ഇരയാവുമ്പോൾ കാമാർത്തിയോടെ മാത്രം ഒരു വർഗത്തെ നോക്കിക്കാണുന്ന ഇത്തരം സാമൂഹ്യ വിപത്തുകളെ ഉന്മൂലനം ചെയ്യാൻ കൈക്കരുത്ത് മാത്രം പോര. കൈകരുത്തുള്ളവർ സ്ത്രീകളെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന സമൂഹം കൂടി വളർന്നുവരണം.

………………

പാച്ചു മൂന്ന് മാസത്തെ അവധിക്ക് നാട്ടിൽ വന്നതുമുതൽ ലെച്ചു പാച്ചുവിൻറെ വീട്ടിലാണ്. ഇത്രയും നാൾ എടുക്കാതെ കൂട്ടിവച്ച ലീവ് മുഴുവൻ പാച്ചുവിൻറെ കൂടെ ചിലവഴിക്കാൻ തീരുമാനിച്ച അവളെ കണ്ടിട്ട് ഇപ്പോൾ കുറച്ചായി. പാച്ചു പോയ്ക്കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ ലെച്ചു കുറച്ചുദിവസം എനിക്ക് മുഖം തന്നില്ല. ലെച്ചുവിന്റെ ഇപ്പോഴത്തെ മനസ് എന്താണെന്ന് തിരിച്ചറിയാനൊക്കെ ഞാൻ പഠിച്ചു. സത്യം പറഞ്ഞാൽ തുഷാര എന്നെ പഠിപ്പിച്ചു. തുഷാരയെന്ന പുസ്ഥകം എന്നെ പഠിപ്പിച്ചത് പലതാണ്. കാലത്ത് ബേങ്കിലേക്ക് പോകുമ്പോൾ ബൈക്കിന്റെ പുറകിൽ എന്നെ മുട്ടാതെ ഇരുന്ന ലെച്ചു പതുക്കെ എന്നിലേക്ക് അടുത്തു. അവളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുകൊണ്ട് ഇതുവരെ ഞാൻ ലെച്ചുവിനെ പഴയ ബന്ധം ഓർമ്മിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അവളുടെ മനസ് പാകമാകുന്നതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ബാങ്കിന് മുന്നിൽ ലെച്ചുവിനെ ഇറക്കിവിട്ട് കോളേജിലേക്ക് കടന്നതും തുഷാര നടന്നുപോകുന്നത് കാണാം. മരച്ചുവട്ടിൽ വായിനോക്കിയിരിക്കുന്ന ചിലർ എന്നെ കണ്ടതും അവളോട് എന്തോ കമന്റ് പറഞ്ഞെന്ന് തോനുന്നു. അവൾ കൈകൊണ്ട് പോടാ എന്നും പറഞ്ഞ് മുന്നോട്ട് നടന്നു നീങ്ങിയത് ഞാൻ ശ്രദ്ധിച്ചു. വണ്ടി അവർക്കുമുന്നിൽ തന്നെ നിർത്തി..
: ഗുഡ് മോർണിംഗ്.. തുഷാരയെന്ത് പറയുന്നു…

: ഒന്നുമില്ല ബ്രോ… ചുമ്മാ ഒരു രസം. അവളുടെ മുനയൊടിച്ച ബ്രോയല്ലേ നമ്മുടെ ഹീറോ… ആവശ്യക്കാർ പുറകെ നടന്നിട്ടും തിരിഞ്ഞുനോക്കാത്ത പെണ്ണാ, എന്നിട്ട് ബ്രോയെ നാണംകെടുത്താനായിട്ടല്ലേ അവൾ അന്നങ്ങനെ നാടകം കളിച്ചത്..കാണാൻ ചരക്കാണെന്ന് വച്ച് ഇത്രയും അഹങ്കാരം പാടുണ്ടോ പെണ്ണിന്..

: ഓഹ്… എനിക്ക് ഇത്രയും ഫാൻസ്‌ ഉണ്ടായിരുന്നോ…

: ബ്രോ ഒന്ന് മനസുവച്ചാൽ പലതും നടത്താം.. നമ്മുടെ ക്യാമ്പ് വരാനിരിക്കുവല്ലേ, അവളെയൊന്ന് ശരിക്കും പെരുമറിയാലോ, പിന്നെ ആന്വൽ ഡേയും ആവാറായി, ഒരു ആനിവേഴ്സറി ആഘോഷം ഒക്കെ വേണ്ടേ.. ശരിക്കും ആണിന്റെ കരുത്ത് അവളെയൊന്ന് അറിയിക്കണം.. ഉടച്ചുവാർക്കണം പെണ്ണിനെ..

: ക്യാമ്പിന് നമുക്ക് നിന്റെ പെങ്ങളെ ഇറക്കിയാലോ… അവൾക്കുള്ളതല്ലേ ഇവൾക്കും ഉള്ളു. നിന്റെ പെങ്ങളാവുമ്പോൾ ഇതിനേക്കാൾ മുഴപ്പും കാണും, പോരെങ്കിൽ ഇവന്മാരുടെ ഒക്കെ വീട്ടീന്നും കൊണ്ടുവരാം എന്തേ…

: നായിന്റെ മോനെ പെങ്ങളെ പറയുന്നോടാ….

Leave a Reply

Your email address will not be published. Required fields are marked *