ആരോ വന്ന് കൈയിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്………. എന്റെ മുന്നിൽ ഒരു വെറൈറ്റി രൂപം നിൽക്കുന്നു……… മുടി നീട്ടി വളർത്തി അത് കണ്ണിലേക്കിട്ട് മീശയും താടിയും ഇതുവരെ മുളച്ചിട്ടില്ലാത്ത ഒട്ടും വണ്ണമില്ലാത്ത ഒരാൾ എന്റെ നേരെ ചിരിച്ചോണ്ടിരിക്കുന്നു …….. ഉറക്കത്തിൽ നിന്നും എഴുന്നേറ്റു വന്നത് കൊണ്ട് എനിക്ക് പെട്ടെന്ന് ആളെ മനസിലായില്ല……….. കുറച്ച് നേരം എന്റെ മുന്നിൽ നിന്നയാളുടെ മുഖത്തേക് തന്നെ നോക്കി നിന്നപ്പോ എനിക്കളെ മനസിലായി ‘അനന്തു……’ ഞാൻ മനസ്സിൽ പറഞ്ഞു……….
” അനന്തു…..എടാ മൈരേ നീയായിരുന്നോ……….
നീയെങ്ങനെ ഇവിടെയെത്തി????? ”
“ഞാനിന്നലെ അമ്പലത്തിലുണ്ടായിരുന്നെടാ……”
“അപ്പൊ നീയെല്ലാം അറിഞ്ഞുകാണുമല്ലോ……. ഇനി ഒന്നുടെ നടന്നതെല്ലാം പറയാൻ വയ്യ അതോണ്ട് ചോദിച്ചതാ ……”
“ഞാൻ കണ്ട് നാട്ടുകാര് കൂടി പിടിച്ച് വണ്ടീല് കേറ്റിക്കൊണ്ട് പോണത്…..അവര് കൊണ്ട് പോണ കണ്ടപ്പോ ഞാനോർത്ത് തീർന്ന് കാണുന്ന്…….”
“നീയെപ്പോ വന്നു??”
” ഇന്നലെ നൈറ്റ് കുറച്ചുനേരം ഞാനിവിടെ ഉണ്ടായിരുന്നു…… പിന്നെ നിനക്ക് വല്യ കുഴപ്പമൊന്നും ഇല്ലെന്നറിഞ്ഞപ്പോഴാ ഞാൻ വീട്ടിൽ പോയത്……. രാവിലെ ഞാൻ വന്നപ്പോ നിനക്ക് ബോധം വന്നില്ലെന്ന് പറഞ്ഞു…… എന്നാ ബോധം വന്നിട്ട് കണ്ടിട്ട് പോകാലോന്നോർത്ത് നിന്നതാ………
ഇപ്പൊ എങ്ങനെണ്ട് തലക്ക് വേദനയുണ്ടോ???”
“നല്ല…… നല്ല വേദനണ്ട് അവനെന്തോ ഇഷ്ടിക വെച്ചന്ന് തോന്നുന്നു ഇടിച്ചത്……”
“ഹ്മ് എടാ ശരിക്കും ഇടിക്കുള്ള കാരണം എന്താ?????
എന്തേലും ഏണി പിടിച്ചതാണോ??? ”
“ഏയ് അല്ലടാ അവൻ പൊന്നുനെ കേറി പിടിച്ചു ഞാനത് കണ്ടു ഞാനവനെ തല്ലി അവനെന്നെ തിരിച്ച് തല്ലി ഇതാണുണ്ടായത്…..”
“എടാ എങ്കി അവളോട് കേസ് കൊടുക്കാൻ പറ അവന്മാര് കേസ് ആക്കാൻ പോകുവാണെന്ന കേട്ടത്…..”
“അവക്കിതുവരെ ബോധം വന്നിട്ടില്ല പിന്നല്ലേ കേസ് കൊടുക്കാൻ പോണത്…..
അല്ലടാ നീ നാട്ടിലുണ്ടായിരുന്നോ???”
“ഇല്ലെടാ ഞാനിപ്പോ ഒരുമാസം ആയുള്ളൂ നാട്ടില് വന്നിട്ട് ഞാൻ കേരള ടു കശ്മീർ ട്രിപ്പ് പോയേക്കുവായിരുന്നു………….. പിന്നെ നടന്നതെല്ലാം ഞാനറിഞ്ഞു റിയ പണി തന്നല്ലേ…………”
“നിന്നോടിതാര് പറഞ്ഞു?????……”
“ഞാൻ ട്രിപ്പ് കഴിഞ്ഞ് വന്നപ്പോ അതുലാണ് പറഞ്ഞത് ഇങ്ങനെ കൊറേ സീൻ ഉണ്ടായെന്ന്…….. നമുക്ക് അവനിട്ടൊന്ന് പണിതലോ……. നിനക്ക് പ്രതികാരം ചെയ്യണ്ടേ…..???”
“ആർക്കിട്ട്??”
“അഖിലിനിട്ട് ”
“പ്രതികാരോ എന്തിന് അങ്ങനെ ചെയ്യാനാണേൽ തന്നെ ആദ്യം ചെയ്യണ്ടത് അവളോടല്ലേ?????”
“അവൾക്കിട്ട് കൊടുക്കാം പക്ഷെ പണി കൊടുക്കുവാണേൽ ആദ്യം അവനിട്ട് തന്നെ കൊടുക്കണം ഒന്നൂല്ലലും അവൻ ചങ്കണെന്നും പറഞ്ഞ് അവൻ നമ്മടെ കൂടെ നാലഞ്ചു കൊല്ലം നടന്നിട്ടല്ലേ നിന്നോട് ഈ പണി കാണിച്ചത്………
അപ്പൊ ആദ്യം അവനിട്ട് കൊടുക്കാം…….”
അവൻ പറഞ്ഞപ്പോ അതില് കാര്യമുണ്ടെന്ന് എനിക്കും തോന്നി…….
“ഞാൻ ഈ കിടപ്പിനൊന്നു എഴുന്നേക്കട്ടെ എന്നിട്ട് കൊടുക്കാം………..”
“എങ്ങനെ?? എന്ത് പണി കൊടുക്കും??”
പിന്നെ ഞങ്ങളുടെ മാരകമായ പ്ലാനിങ്ങായിരുന്നു…….
എന്റെ അനന്തുന്റേം കുരുട്ടു ബുദ്ധി തമ്മിലേറ്റ് മുട്ടി….
ഞങ്ങളോരോന്നും പ്ലാൻ ചെയ്തോണ്ടിരുന്നപ്പോഴാണ്
ടേബിളിൽ ഇരുന്ന ചേട്ടന്റെ ഫോൺ ബെല്ലടിച്ചത്…….
ഒരുതവണ റിങ് ചെയ്ത് കട്ടായി പോയെങ്കിലും പിന്നേം റിങ് ചെയ്തപ്പോ എന്തേലും ആവിശ്യക്കാരായിരിക്കും എന്ന് കരുതി ഞാൻ ഫോൺ അറ്റൻഡ് ചെയ്തതും
ഒരു ഹലോ ഞാൻ കേട്ടു……
“ആ ഹലോ ചേട്ടനിവിടെ ഇല്ല വരുമ്പോ വിളിക്കാൻ പറയാം……”
എത്രയും പെട്ടെന്ന് ഫോൺ കട്ട് ചെയ്യാനായിട്ട് പറഞ്ഞതും
“എടാ അനിയൻകുട്ടനാണോ ഇത്…..”
എന്നൊരു ചോദ്യം ഞാൻ കേട്ടു…..
“അഹ് അനിയൻകുട്ടനാ പറഞ്ഞോ….”
“എടാ ഞാൻ ആഷിയ…… എന്റെൽ നിന്റെം നിന്റ ലൈനിന്റെം കുറച്ച് ഫോട്ടോ കെടപ്പുണ്ട് നിനക്ക് വേണോ ഇല്ലെങ്ങി ഡിലീറ്റ് ചെയ്യാനായിരുന്നു…….”
“ഏഹ് ഏത് ഫോട്ടോ???”
പുള്ളി ഏത് ഫോട്ടോയെ പറ്റിയാണ് പറയുന്നതെന്ന് മനസിലാവാത്തത് കൊണ്ട് ഞാൻ ചോദിച്ചു…….
