“എടാ ഒരുദിവസം നീയും നിന്റെ ഏതോ കമ്പനിക്കരനും കൂടി വന്ന് എന്റെ ക്യാമറയും മേടിച്ചോണ്ട് പോയി കൊറേ ഫോട്ടോയെടുത്തില്ലേ അത്…..
ഇപ്പൊ ഒരു ഒന്നര കൊല്ലം കഴിഞ്ഞ് കാണും……. നിനക്ക് ഫോട്ടോ വേണോങ്കിൽ പറ ഇല്ലെങ്കിൽ കളയാനാണ്……”
……… ഒന്നാലിച്ചപ്പോഴാണ് ഏത് ഫോട്ടോയാണെന്ന് എനിക്ക് മനസിലായത്………..
“ആഷി ബ്രോ ആ ഫോട്ടോ ഒരു കാരണവശാലും ഡിലീറ്റ് ചെയ്യരുത്……ആ ഫോട്ടോക്കൊണ്ട് കൊറച്ചാവിശ്യം ഉണ്ട് ………”
“ങേ നീയെന്ന ഈ പറയണത്…….”
ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസിലാവാതെ പുള്ളി ചോദിച്ചു……….
“അതെക്കെ ഞാൻ നേരിട്ട് കാണുമ്പോ പറയാം……. ആ ഫോട്ടോ എനിക്ക് ഭയങ്കര ഇമ്പോര്ടന്റാണ് മനസ്സിലായോ????”
“അഹ് എങ്കി ഞാൻ വാട്സാപ്പിൽ ഇടാം ……..”
“ഞാനിന്ന് വൈകുന്നേരത്തിനുള്ളിൽ അങ്ങോട്ട് വരാം…… ചേട്ടനിപ്പോ എവിടെണ്.?????…..”
“എടാ ഞാനിപ്പോ ടൗണിലാണ്…..
ഞാനൊരു മൂന്ന് മണി കഴിഞ്ഞാൽ വിട്ടിൽ കാണും……”
“ഓക്കേ വൈകുന്നേരം ഞാൻ വരാം…….”
ഞാൻ കോൾ കട്ട് ചെയ്തതും ആ ബെഡിൽ കിടന്ന് ഒന്ന് തുള്ളി കളിച്ചു…………… സന്തോഷം പരക്കോടിയിലെത്തിയ നിമിഷം………..
എന്റെ തുള്ളി ചാട്ടം കണ്ട് എന്താ കാര്യം എന്ന് അനന്തു ചോദിച്ചു……
“എടാ നിനക്കോർമ്മയുണ്ടോ ഒരൊന്നര കൊല്ലം മുൻപ്
ഞാനും നീയും റിയേം കൂടി മറ്റേ വയലിന്റെ കരേൽ പോയിനിന്ന് ഫോട്ടോ എടുത്തത് …….”
“അഹ് ഞാൻ ഫോട്ടോ എടുക്കാൻ പഠിച്ചതല്ലേ…..”
“അഹ് അത് തന്നെ…………
ആ ഫോട്ടോസ് മുഴുവനും ഇപ്പോഴും ആഷി ചേട്ടന്റെ കൈയിൽ ഉണ്ട്….. അതെങ്ങാനും കിട്ടിയാൽ
എന്റെ സകല പ്രശ്നങ്ങളും തീരും………. നിന്റെ വണ്ടി ഏതാ????….”
“ഡ്യൂക്ക് 250……”
“നീ കാർ ഓടിക്കുവോ??? ”
“മം ഓടിക്കും……”
“നമുക്ക് ആഷി ചേട്ടന്റെ വീട് വരെ പോയാലോ????….”
“നിനക്ക് ഈ അവസ്ഥയിൽ വണ്ടിയിൽ അത്രേം ദൂരം ഇരിക്കാൻ പറ്റോ???…..”
“അതൊക്കെ ഞാൻ ഇരുന്നോളം നീ വണ്ടിയൊടിക്കുവോന്ന് പറ മൈരേ ……”
“വണ്ടി ഞാനോടിച്ചോളാം…..”
അവൻ പറഞ്ഞ് തീർന്നതും ടേബിളിൽ ഇരുന്ന പോളോ കാറിന്റെ കീ എടുത്ത് അനന്തുവിന്റെ കൈയിൽ കൊടുത്തു…………… ഞാനും അവനും ഇറങ്ങി…….. റൂമിന് വെളിയിലിറങ്ങിയപ്പോ മാമൻ മാത്രമേ പുറത്തുള്ളൂ…….. ഞാൻ പുള്ളിയെ മൈൻഡ് ചെയ്യാതെ പുറത്തേക്കിറങ്ങി…….. എന്നെ പുറകിൽ നിന്ന് വിളിച്ചെങ്കിലും എന്നെ കൊണ്ട് പറ്റാവുന്നത്ര വേഗത്തിൽ ഞാനും അനന്തുവും പുറത്തേക്കിറങ്ങി……. ഞാൻ വണ്ടിയിൽ കേറിയതും അനന്തു വണ്ടി ഹോസ്പിറ്റലിനു പുറത്തേക്കിറക്കി പായിച്ചു……….
“എടാ വയ്യാത്ത നീയെന്തിനാ ഇപ്പൊ ഇത്രേം ദൂരം പോണത്???? ആ ഫോട്ടോ പുള്ളിയോട് വാട്സാപ്പിലിടാൻ പറഞ്ഞപോരാരുന്നോ……
ഇനിപ്പോ ക്ലാരിറ്റി കുറയുന്നോർത്തണേൽ ഡോക്യൂമെന്റായിട്ട് അയക്കാൻ പറഞ്ഞപ്പോരെ….”
……. ഫോട്ടോ കിട്ടിയെന്നറിഞ്ഞപ്പോ ഉള്ള ആവേശത്തിൽ ഇറങ്ങിയതാണ് അപ്പൊ അതിനെ പറ്റി
ചിന്തിച്ചില്ല…….. കോപ്പ് വാട്സാപ്പിലിടാൻ പറഞ്ഞാ മതിയായിരുന്നു….ഇപ്പഴാണേൽ തലേം കൈയൊക്കെ വേദനയെടുക്കുന്നു……… എടുത്ത് ചാടിയിങ്ങോട്ട് പോരാണ്ടായിരുന്നു………
…………… ഇവിടുന്ന് 46 കിലോമീറ്ററിനടുത്തുണ്ട് ആഷി ചേട്ടന്റെ വീട്ടിലേക്ക്
കാര്യം വല്യ വീരവാദം മുഴക്കിയാണ് ഇറങ്ങിയതെങ്കിലും ഒരു പത്തു കിലോമീറ്റർ കഴിഞ്ഞപ്പോഴേ തലക്ക് വേദന തുടങ്ങി……….. എന്റെ പുളച്ചിൽ കണ്ട് അനന്തു വണ്ടി തിരിക്കാനൊരുങ്ങിയെങ്കിലും ഞാൻ സമ്മതിച്ചില്ല……..
…….. ചത്താലും അമ്മേടേം അച്ഛന്റേം തെറ്റ് ധാരണ മാറ്റിയിട്ട് ചത്താൽ മതിയെന്നായി എനിക്ക്……..
…… ഇടക്കുള്ള ഒരു ബീവറേജിൽ നിന്നും അവനൊരു പൈന്റും ഒരു കുപ്പി 7UP ഉം മേടിച്ചു…….7up ഉം കുപ്പിയും കൈയിൽ കിട്ടിയതും 7അപ്പ് പകുതി കുടിച്ചിട്ട് പൈന്റ് പൊട്ടിച്ച് 7അപ്പ് കുപ്പിയിലൊഴിച്ചു കുടിച്ചു…… ഇപ്പൊ വേദനക്ക് ചെറിയൊരു കുറവുണ്ട്………….. വണ്ടി ഹൈവേയിലൂടെ അതിവേഗം പാഞ്ഞു…………
ഫോട്ടോ അമ്മേനേം അച്ഛനേം കാണിക്കുന്നതും സത്യം മൊത്തം അറിയിക്കുന്നതും തിരിച്ചു വിട്ടിൽ കേറുന്നതും ജീവിതം പഴയ പോലെ ജീവിക്കുന്നതുമായിരുന്നു യാത്രയിലുടനീളം മനസ്സുനിറയെ…………….
