അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 1 6

 

“എന്തേ ഒന്നും ശരിയായില്ലേ? ”

 

“ഞങ്ങളുടെ പള്ളിവകയുള്ള അനാഥാലയത്തിൽ ആക്കാം എന്നാ ഞാൻ കരുതിയേ. അവിടെ അന്വേഷിച്ചപ്പോൾ പതിനെട്ടു വയസ്സ് കഴിഞ്ഞവരെ അവിടെ ആക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പിന്നെ ഉള്ളത് മോളുടെ ഉമ്മാടെ ചേച്ചീടെ വീടാ . പക്ഷേ അവിടെ ആക്കിയാൽ ചിലപ്പോൾ എനിക്ക് എന്റെ മോളെ തന്നെ നഷ്ട്ടമാകും. അങ്ങേര് ശരിയല്ല അവളുടെ ഉമ്മാടെ ചേച്ചീടെ കെട്ടിയോൻ.. എനിക്ക് ആണെങ്കിൽ പറയത്തക്ക കുടുംബക്കാരും ഇല്ല. പിന്നെ ഞാൻ എവിടെയാ എന്റെ മോളെയും കൂട്ടി പോകുക. സാറെനിക്ക് ഒരു ദിവസം കൂടെ തരണം. നാളെ ഞാൻ എങ്ങനെ യെങ്കിലും ഒരു വഴി കണ്ടെത്താം.”

 

“ഇക്ക അതോർത്തു വിഷമിക്കേണ്ട. മോള് ഇവിടെ എത്ര നാളുവേണമെങ്കിലും നിന്നോട്ടെ എനിക്ക് പ്രശ്നം ഇല്ല. അത് പോരെ. ഇനി ഇക്കാക്ക് സമ്മതം ആണെങ്കിൽ സ്ഥിരമായി ഇവിടെതന്നെ നിന്നോട്ടെ. അതോർത്തു ഇക്ക വിഷമിക്കേണ്ട. പോരെ.”

 

“ഒരുപാട് നന്ദിയുണ്ട് സാറെ. ഒരുപാട്. എന്റെ മോൾക്കും ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല. പക്ഷെ സാറിന് അത് ബുദ്ധിമുട്ട് ആകില്ലേ എന്നാ”

 

“തല്ക്കാലം എന്റെ ബുദ്ധിമുട്ട് നോക്കണ്ട.. ഒന്നുമില്ലെങ്കിലും. എനിക്ക് അതുവരെ നല്ല ഭക്ഷണം കഴിക്കാലോ? ”

 

ഇക്കാക്ക് സന്തോഷം ആയി. ഞങ്ങൾ ഹാളിലേക്ക് വന്നു . അപ്പോൾ റിയാന പോകാനായി അവളുടെ തുണികെട്ടും പിടിച്ചു നിൽക്കുന്നു.

 

“പോകാം ഉപ്പാ”

 

“എവിടെ പോകാൻ” ഞാൻ ചോദിച്ചു.

 

“അത് ഉപ്പയുടെ കൂടെ ”

 

“പോണം എന്ന് നിർബന്ധം ആണോ? എങ്കിൽ പോയിക്കോ. ആ ഗെയ്റ്റ് വരെ അല്ലേ പോയിട്ട് വാ. എന്നിട്ട് വേണം ഉച്ചക്കുള്ള ഫുഡ്‌ ഉണ്ടാക്കാൻ”

 

“ഉപ്പ”

 

“മോള് തല്ക്കാലം ഇവിടെ നിൽക്ക്. ഉപ്പ ഒന്ന് രണ്ടു ദിവസം കഴിഞ്ഞു മോളെ കൂട്ടികൊണ്ട് പോകാം. ഉപ്പ ചെറിയുമ്മയോട് ഒന്ന് സംസാരിക്കട്ടെ. ഇന്നലെ ഉള്ള ദേഷ്യം ചിലപ്പോൾ മാറിക്കാണും. അങ്ങനെ എങ്കിൽ നമ്മക്ക് വീട്ടിൽ തന്നെ പോകാം.”

 

“ഇല്ല. ഉപ്പ ഞാൻ ഇനി അവിടേക്ക് ഇല്ല. ചെറിയുമ്മ ഇന്നലെ എന്താ പറഞ്ഞതെന്ന് ഉപ്പ കേട്ടതല്ലേ. ഇനി അയാൾ വന്നാൽ എന്നെ അയാൾക്ക് കൊടുക്കില്ല എന്ന് എന്താ ഉറപ്പ്. അതിലും നല്ലത് എന്നെ കൊന്നേക്ക് ഉപ്പാ! ഞാൻ സന്തോഷത്തോടെ എന്റെ ഉമ്മയുടെ അടുത്തേക്ക് പൊയ്ക്കോളാം”

 

” മോളെ… നീ എന്താ പറയുന്നേ…? അതിനാണോ ഇത്രയും നാൾ ഉപ്പ കഷ്ട്ടപെട്ടത്. ”

 

“മതി മതി ഉപ്പയും മോളും സങ്കടം പറഞ്ഞത്. ഇക്ക പോയി ഇക്കയുടെ ജോലി നോക്ക്. നമുക്ക് എല്ലാം ശരിയാക്കാം.”

 

ഇക്ക പുറത്തേക്ക് പോയി. ഞാൻ സോഫയിൽ ഇരുന്നു. അവൾ അവിടെ നിലത്ത് ഇരുന്നു കരഞ്ഞു. ഞാൻ കുറച്ചു സമയം അവളെ നോക്കി അവിടെ ഇരുന്നു. എന്റെ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തു. പിന്നെ എഴുനേറ്റ് പോയി അവളോട് പറഞ്ഞു.

 

 

” ഒരു കാര്യം ചെയ്‌ മോള് പോയി ഉള്ളതിൽ നല്ലത് ഒന്ന് മാറിയേച്ചു വന്നേ. നമുക്ക് ഒന്ന് പുറത്ത് പോയി വരാം. ഉച്ചക്കേക്ക് എന്തേലും ഉണ്ടാക്കണ്ടേ? എന്തേലും കഴിക്കേണ്ടേ? അടുക്കളയിൽ എന്തൊക്കെയാ വേണ്ടത് എന്ന് നോക്കി വാ അപ്പോഴേക്കും ഞാൻ റെഡിയാവട്ടെ. നമുക്ക് ഒരുമിച്ചു പോയി എല്ലാം വാങ്ങി വരാം. ഒന്ന് കറങ്ങി വരുമ്പോഴേക്കും ഈ സങ്കടം ഒക്കെ മാറും. ”

 

“ഞാൻ വരുന്നില്ല സാർ. ഞാൻ കുറച്ചു സമയം ഇവിടെ ഇരുന്നോട്ടെ? സാർ എന്താ വേണ്ടത് എന്ന് വെച്ചാൽ വാങ്ങി വന്നാൽ മതി ഞാൻ ഉണ്ടാക്കി തരാം.”

 

ഞാൻ അവളെ ഒന്ന് നോക്കി.

 

“ഞാൻ പറഞ്ഞത് കേൾക്കുന്നോ അതോ ഇവിടെ ഇരുന്നു കരയുന്നോ?”

 

“എനിക്ക്… എനിക്ക്… വേറെ നല്ലത് ഒന്നും ഇല്ല സാർ.” അവൾ കരഞ്ഞു.

 

“ഉപ്പ കുറച്ചു ദിവസം മുൻപ് പുതിയത് ഒന്ന് വാങ്ങി തന്നില്ലേ ? മോളുടെ പിറന്നാളിനോ മറ്റോ? ”

 

“വാങ്ങി… പക്ഷെ ചെറിയുമ്മ അത് എനിക്ക് തരാൻ വിട്ടില്ല. വീട്ടിൽ പണിയെടുക്കുന്നവൾക്ക് പുതിയത് ഒന്നും വേണ്ട എന്ന് പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *