മിനിഞ്ഞാന്ന് വീണ്ടും അയാൾ വന്നു എന്നെ കെട്ടണം എന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല . അയാളെ കാണാൻ പോലും ഞാൻ കൂട്ടാക്കിയില്ല. അന്ന് ചെറിയുമ്മ എന്നെ തല്ലി കുറെ തല്ലി. എനിക്ക് കുടിക്കാൻ വെള്ളം പോലും തന്നില്ല. ഇന്നലെയും എന്നെ പട്ടിണിക്കിട്ടു. എന്നെകൊണ്ട് എല്ലാ പണിയും എടുപ്പിച്ചു. ഇന്ന് ഞാൻ ഒരു പണിയും എടുക്കാൻ ഞാൻ കൂട്ടാക്കിയില്ല. എന്നെ ചെറിയുമ്മ തല്ലി ഒരുപാട് വഴക്ക് പറഞ്ഞു.
“നല്ലൊരു ബന്ധം വന്നിട്ട്. പെണ്ണിന് വേണ്ട പോലും. പിന്നെ നിന്നെ കെട്ടാൻ ആര് വരും എന്ന് വെച്ചാ? നിന്റെ ഉമ്മയുടെ ആരെയെങ്കിലും നീ കണ്ടു വെച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു തല്ലി. അതു എനിക്ക് സഹിച്ചില്ല. എന്നെ തല്ലാൻ വന്ന ചെറിയുമ്മയെ ഞാൻ പിടിച്ചു തള്ളി. ചെറിയുമ്മ വീണു നെറ്റി പൊട്ടി. എന്റെ കുറച്ചു തൂണി എടുത്തു വലിച്ചെറിഞ്ഞു എന്നോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു.
ഉപ്പ വരുന്നവരെ ഞാൻ പേടിച്ചു ഒരു മൂലയിൽ പോയി ഇരുന്നു കരഞ്ഞു. രാത്രിയിൽ ഉപ്പ വന്നപ്പോൾ ഉമ്മ പറഞ്ഞു.
“ഇവൾ എന്നെ കൊല്ലാൻ നോക്കി. ഇവളെ ഇനി ഇവിടെ നിർത്താൻ പറ്റില്ല. നാളെ എന്നേയും എന്റെ മോളെയും ഇവൾ കൊല്ലില്ല എന്നാരു കണ്ടു.. ”
“ഞാൻ ഈ രാത്രിയിൽ എന്റെ മോളെ എവിടെ കൊണ്ട് പോയി ആക്കും.” ഉപ്പ ചോദിച്ചു.
ഇവളെ എവിടെ കൊണ്ടാക്കിയാലും . ഇനി കൊന്നാലും. അല്ല പത്തു പൈസക്ക് വേശ്യാലയത്തിൽ കൊണ്ട് പോയി വിറ്റാലും എനിക്ക് പ്രശ്നം അല്ല. ഇവളെ ഇവിടുന്ന് ഇപ്പോൾ കൊണ്ട് പോണം.. എന്ന് പറഞ്ഞു ചെറിയുമ്മ അലറി.
വേറെ വഴി ഇല്ലാത്തത് കൊണ്ടാ ഉപ്പ എന്നെ ഇവിടെ…… ”
ഇത്രയും പറഞ്ഞു അവൾ കരഞ്ഞു പൊട്ടി കരഞ്ഞു.
ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. പിന്നെ സോഫയിൽ ഇരുത്തി കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു.
പെട്ടന്ന് അവളുടെ ഭാവം മാറി..
“അയ്യോ!! സാർ ഞാൻ എന്തൊക്കയോ പറഞ്ഞു പോയി. ഞാൻ ഇ പറഞ്ഞതൊന്നും ഉപ്പയോട് പറയല്ലേ.. ഉപ്പക്ക് വിഷമം ആകും. ഉപ്പ ചിലപ്പോൾ ചെറിയുമ്മയെ എന്തെങ്കിലും ചെയ്താലോ?. പാവമാ എന്റെ ഉപ്പ. എന്നെ ഓർത്ത് ആ പാവം വിഷമിക്കുന്നുണ്ടാവും. ചെറിയുമ്മയെ എതിർക്കാനൊന്നും ആ പാവത്തിന് കഴിയില്ല. ”
“ഇല്ല ഞാൻ ഒന്നും പറയാൻ പോകുന്നില്ല.” ഞാൻ പറഞ്ഞു.
“അയ്യോ!!! സാർ ഒന്നും കഴിച്ചില്ലല്ലോ?. ഞാൻ അതോർത്തില്ല. എന്നോട് ക്ഷമിക്ക് സാർ. ഞാൻ സാറിന് എന്തെങ്കിലും ഉണ്ടാക്കി തരാം.”
“അതിന് റിയകുട്ടിക്ക് എന്താ ഉണ്ടാക്കാൻ അറിയുന്നത്?”.
“സാറിന് എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി. ഞാൻ ഉണ്ടാക്കി തരാം ”
ഞാൻ ചിരിച്ചു.
“എന്താ സാർ ചിരിച്ചത് എനിക്ക് ഒന്നും അറിയില്ല എന്ന് കരുതിയാണോ?. ഓർമ്മവെച്ച നാൾ മുതൽ സ്വന്തം വീട്ടിലെ വേലക്കാരി ആയിരുന്നവൾ ആണ് ഞാൻ.”
“അതൊന്നും ഇനി ഓർക്കേണ്ട. ഞാൻ ചിരിച്ചത് അതുകൊണ്ട് ഒന്നും അല്ല. അതിന് മാത്രം സാധങ്ങൾ ഒന്നും ഇവിടെ കാണില്ല. വല്ല പുട്ട് പൊടിയോ, റവയോ, മൈദയോ, അങ്ങനെ എന്തേലും കാണും. അല്ലാതെ ഞാൻ ഒന്നും ഇവിടെ ഉണ്ടാകാറില്ല. മോൾക്ക് തന്നത്പോലും ഞാൻ കഴിക്കാൻ വേണ്ടി പുറത്തുന്നു വാങ്ങിയതാ. ഒന്നും ഇല്ലാതെ മോള് എന്തുണ്ടാക്കിത്തരും എന്നോർത്ത.”
“സാറിന്റെ അടുക്കളയിൽ ഞാൻ കയറിക്കോട്ടെ? സാറിന് ഉള്ളത് ഞാൻ കഴിച്ചു സാറിനെ പട്ടിണികിട്ടാൽ പടച്ചോൻ എന്നോട് പൊറുക്കില്ല.”
“എനിക്ക് ഒന്നും വേണ്ട മോളെ . മോള് അകത്തു പോയി കട്ടിലിൽ കിടന്നു ഉറങ്ങിക്കോ. ”
റിയാന വീണ്ടും കരയാൻ തുടങ്ങി. എന്റെ കാലിൽ വീണു.
“പടച്ചോന്റെ മുന്നിൽ എന്നെ കുറ്റക്കാരി ആകല്ലേ സാർ. സാർ എന്തെങ്കിലും കഴിച്ചില്ലേൽ എനിക്ക് ഉറങ്ങാൻ പോലും കഴിയില്ല. പ്ലീസ് സാർ ”
“ശരി… എന്നാ റിയകുട്ടൻ വാ. റിയകുട്ടന്റെ പാചകം ഞാനൊന്ന് കാണട്ടെ . എന്നിട്ട് വേണം ഇവിടെ സ്ഥിരമായി നിർത്തണോ എന്നറിയാൻ ”
