അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 1 6

 

ചെറുയമ്മയ്ക്ക് തല വേദന ആണ് കാല് വേദന ആണ് എന്നൊക്കെ പറയും. അങ്ങനെ ഞാൻ വീട്ടുജോലികൾ ചെയ്യാൻ തുടങ്ങി. എന്നാൽ ഇതൊന്നും ഉപ്പ അറിഞ്ഞില്ല.

 

ഒരു ദിവസം ചെറിയുമ്മ തല ചുറ്റി വീണു . ഉപ്പ ചെറിയുമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി. വന്നപ്പോൾ ചെറിയുമ്മയും ഉപ്പയും വളരെ വലിയ സന്തോഷത്തിൽ ആയിരുന്നു.

 

അന്ന് ആണ് ഉപ്പ എനിക്ക് അവസാനമായി ഉമ്മ തന്ന ദിവസം. എനിക്ക് അപ്പോൾ ഏതാണ്ട് എട്ടോ ഒൻപതോ വയസ്സ് കാണും. അന്നുമുതൽ തന്നെ വീട്ടിലെ ഒരുവിധം ജോലിയൊക്കെ ഞാൻ തന്നെ ചെയ്യേണ്ടി വന്നു. എന്ന് പറഞ്ഞാൽ ചെറിയുമ്മ എന്നെകൊണ്ട് ചെയ്യിപ്പിച്ചു.

 

എന്തെങ്കിലും ജോലി എന്നെ ഏൽപ്പിച്ചിട്ട് ചെറിയുമ്മ പറയും.

 

“മോള് കണ്ടതല്ലേ.. ചെറിയുമ്മ തല ചുറ്റി വീണത്?. ഇനി വീണാൽ ചെറിയുമ്മയെ അവിടെ കിടത്തും. സൂചി വെക്കും ചെറിയുമ്മയെ. ചെറിയുമ്മക്ക് സൂചി പേടിയാണ്. അതുകൊണ്ട് ചെറിയുമ്മയുടെ മോള് ഇത് ചെയ്യണേ”

 

അതുവരെ ഉപ്പ എന്ത് പലഹാരം കൊണ്ടു വന്നാലും എനിക്കാണ് തരാറുള്ളത്. അന്ന് ചെറിയുമ്മ തല ചുറ്റി വീണത്തിന് ശേഷം ഉപ്പ എന്ത് കൊണ്ട് വന്നാലും ചെറിയുമ്മക്ക് കൊടുക്കും.

 

ചെറിയുമ്മയുടെ വയറു ഓരോ ദിവസം കൂടും തോറും വീർത്തു വീർത്തു വന്നു. അതു എന്ത് കൊണ്ടാണെന്നു എനിക്ക് അപ്പോൾ മനസ്സിലായില്ല. ഒരു ദിവസം ഞാൻ നിലം തുടക്കുമ്പോൾ ആണ് ഉപ്പ വന്നത്.

 

അതു ചെറിയുമ്മയോട് ചോദിച്ച ഉപ്പയോട് ഉമ്മ പറഞ്ഞു.

 

” പിന്നെ ഈ വയറും വെച്ച് ഞാൻ ചെയ്യണോ? അവൾ ഇപ്പോൾ ചെറിയ കുട്ടിയൊന്നും അല്ല . മൂന്നോ നാലോ കൊല്ലം കഴിഞ്ഞാൽ കെട്ടിച്ചു വിടേണ്ടതാ. ഇപ്പോഴേ ഇതെല്ലാം ചെയ്തു പഠിച്ചെന്ന് വെച്ച് ഇവളുടെ വളയൊന്നും ഊരി പോകില്ല. ഇനി ഇവളുടെ ഉപ്പക്ക് അത്ര വിഷമം ആണെങ്കിൽ നിങ്ങൾ തന്നെ ചെയ്താട്ടെ ”

 

ഉപ്പ പിന്നെ ഒന്നും പറഞ്ഞില്ല.

 

പിന്നെ ഒന്നോ രണ്ടോ മാസം കഴിഞ്ഞു ചെറിയുമ്മ പ്രസവിച്ചു. ഒരു പെൺകുഞ്ഞിനെ. ആ സമയം ചെറിയുമ്മയുടെ വല്യുമ്മ വീട്ടിൽ വന്നു നിന്നു. അവരെ കാണായിട്ടാണ് അയാൾ വീട്ടിൽ വന്നു തുടങ്ങിയത്. അയാളുടെ കൈയിൽ നിന്നും വല്യുമ്മ കുറെ പണം കടം വാങ്ങിച്ചിട്ടുണ്ട് പോലും അതു തിരിച്ചു ചോദിക്കാൻ ആണ് അയാൾ വീട്ടിൽ വന്നു തുടങ്ങിയത്.

 

അന്ന് മുതൽ ഞാൻ വീട്ടിൽ ശരിക്കും ഒറ്റപ്പെട്ടത് പോലെ ആയി. എല്ലാവർക്കും പുതിയ കുഞ്ഞിനെ മതി..

 

അങ്ങനെ പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുമ്പോൾ അയാൾ വന്നു. എന്റെ കൂടെ പഠിക്കുന്ന കൂട്ടുകാരിയുടെ ഉപ്പാപ്പ. അയാളാണ് കുറെ ആയി വീട്ടിൽ വന്നുകൊണ്ടിരിക്കുന്ന ആൾ വല്യുമ്മക്ക് പണം കടം കൊടുത്ത ആൾ . ഇത്തവണ വന്നത് എന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞാണ്.

 

അപ്പോൾ എനിക്ക് പതിനാറു വയസ്സ് മാത്രമേ ആയിരുന്നുള്ളു. ഉപ്പയോട് പറഞ്ഞപ്പോൾ ഉപ്പ ചെറിയുമ്മയോട് ചൂടായി . ഒരു പാട് വഴക്ക് പറഞ്ഞു. അതിന്റെ ശിക്ഷയും എനിക്ക് കിട്ടി. ഒരു ദിവസം മുഴുവനും എന്നെ പട്ടിണിക്കിട്ടു.

 

ഇനി സ്കൂളിൽ പോകേണ്ട ഉപ്പക്ക് അതിനു മാത്രം വരുമാനം ഇല്ല എന്ന് ചെറിയുമ്മ പറഞ്ഞു.

 

ഒന്നിക്കിൽ കല്യാണം കഴിപ്പിച്ചു അയക്കുക. അല്ലെങ്കിൽ വീട്ടിൽ നിർത്തി വീട്ടുപണി എടുപ്പിക്കുക . അത് ഉപ്പയോട് ചെറിയുമ്മ പറഞ്ഞതാണ്.

 

അന്ന് മുതൽ വീട്ടിലെ ഫുൾ ടൈം ജോലിക്കാരി ആയി. എങ്കിലും അയാൾ വല്യുമ്മയെയും ചെറിയുമ്മയേയും എന്നും വന്നു കാണും എന്നെ കല്യാണം കഴിക്കുന്നതിനു വേണ്ടി. ഓരോ കാര്യങ്ങൾ പറഞ്ഞു അവർ അയാളിൽ നിന്നും വാങ്ങിച്ചു . അവർക്ക് അയാൾ ധാരാളം പണം കൊടുക്കുകയും ചെയ്തു.

 

കുറച്ചു ദിവസം മുൻപ്. ശരിക്കും പറഞ്ഞാൽ എനിക്ക് പതിനെട്ടു വയസ്സ് തികഞ്ഞ അന്നുമുതൽ. വീണ്ടും ചെറിയുമ്മ ഉപ്പയോട് എന്റെ കല്യാണകാര്യം പറഞ്ഞു ശല്യം ചെയ്യാൻ തുടങ്ങി. അന്ന് കല്യാണ കാര്യം വന്നപ്പോൾ പതിനെട്ടു വയസായിട്ട് കെട്ടിച്ചു കൊടുക്കാം എന്ന് ഉപ്പ പറഞ്ഞിരുന്നു പോലും.

Leave a Reply

Your email address will not be published. Required fields are marked *