അവൾ എന്നെ നോക്കി നിന്നു.
“ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു.. വാ ഞാൻ ചുമ്മാ പറഞ്ഞതാ. ഉപ്പ നാളെ രാവിലെ വന്നാൽ ഉടനെ പോയിക്കോ… പോരെ?”
അവളുടെ മുഖം തെളിഞ്ഞോ അതോ ഇരുണ്ടോ?.
“മോളെ അടുക്കളയെല്ലാം വൃത്തികേടായി കിടക്കുകയാ. ആഴ്ചയിൽ ഒരു ദിവസം മാത്രമാ ഇതെല്ലാം വൃത്തി ആക്കുന്നത്. ”
അവളേയും കൂട്ടി ഞാൻ അടുക്കളയിൽ എത്തി. അവിടുത്തെ അവസ്ഥ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
“സാർ അവിടെ പോയി ഇരുന്നോ. ഞാൻ വേഗം എന്തെങ്കിലും ഉണ്ടാക്കി തരാം.”
ഞാൻ അവിടെ പോയി ഇരുന്നു. ഞാൻ എന്നെ പറ്റി പറഞ്ഞില്ലല്ലോ?
എന്റെ പേര് അർജുൻ. ഞാൻ ഒരു കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരുന്നു. ഇരുപതാമത്തെ വയസ്സിൽ സർവീസിൽ കയറി. പതിനഞ്ചു വർഷം കഴിഞ്ഞപ്പോൾ പിരിഞ്ഞു. ഇപ്പോൾ മോശമല്ലാത്ത തുക പെൻഷൻ കിട്ടുന്നുണ്ട്. അതുകൂടാതെ ഇപ്പോൾ ഇവിടെ അടുത്തുള്ള ഒരു കമ്പനിയിൽ സർവീസ് മാനേജർ ആയി ജോലി ചെയ്യുന്നു..
ഇപ്പോൾ ഇവിടെ ഒരു ഫ്ലാറ്റിൽ ആണ് കഴിയുന്നത്. ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷമായി. ജോലിയിൽ നിന്നും മടങ്ങി നേരെ വന്നത് ഇവിടത്തെക്കാണ്.
ഈ പ്ലാറ്റിൽ ആകെ ഒരു മുറി മാത്രമാണ് ബെഡ്‌റൂം ആയി ഉള്ളത്. അറ്റാച്ഡ് ബാത്‌റൂം ഉള്ളത്. പിന്നെ ഒരു കിച്ചൺ, ഒരു ലിവിങ് സ്‌പേസും അടുക്കളയോട് ചേർന്നു തന്നെ ഡെയിനിങ് റൂമും. . അത്യാവശ്യം ചില ബന്ധുക്കൾ ഉണ്ട് അതു നാട്ടിൽ ആണ്. വല്ലപ്പോഴും മാത്രം നാട്ടിൽ പോയി വരും. നാട്ടിൽ സ്വന്തമായി ഒരു വീടും കുറച്ച് പറമ്പും ഉണ്ട്. അത് നോക്കാനായി അടുത്ത ഒരു പരിചയക്കാരനെ ഏൽപ്പിച്ചിരിക്കുകയാണ്.
ഇവിടെ ഇപ്പോൾ തനിച്ചാണ് താമസം. ഞാനും ഇക്കയും നല്ല കൂട്ടാണ്. എനിക്ക് വല്ലപ്പോഴും രണ്ടു പെഗ്ഗ് അടിക്കാൻ കമ്പനി തരുന്നത് ഇക്കയാണ്.
അങ്ങനെ ഒരു ദിവസം.
“എന്റെ സാറെ!! സാറെന്തിനാ ഇങ്ങനെ തനിച്ചു താമസിക്കുന്നത് . സാറിനൊരു കല്യാണം കഴിച്ചു ഒരു കുടുംബമായി കഴിഞ്ഞൂടെ ” ഇക്ക ചോദിച്ചു.
ഞാൻ ചിരിച്ചു.
“എന്റെ ഇക്ക അങ്ങനെ കല്യാണം കഴിച്ചാൽ ഇങ്ങനെ മനഃസമാദാനത്തോടെ രണ്ടു പെഗ്ഗ് അടിക്കാൻ പറ്റുമോ?”
“എന്റെ സാറെ! അങ്ങനെ ചിന്തിച്ചാൽ എങ്ങനെയാ സാറെ ഈ ലോകം മുന്നോട്ട് പോകുന്നേ.. അതു മാത്രം അല്ല. ഇങ്ങനെ കഴിയുന്നോണ്ടല്ലേ എന്നും ഹോട്ടലിൽ നിന്നു ഫുഡ് കഴിക്കേണ്ടി വരുന്നത്? ”
“അതിന് ഒരു കുക്കിനെ വെച്ചാൽ പോരെ. ഇക്ക ഒന്ന് അന്വേഷിക്ക് നല്ലൊരു കുക്കിനെ കിട്ടുമോ എന്ന്. ”
“കുക്കിനെ കിട്ടുമായിരിക്കും പക്ഷെ വീട് നോക്കാൻ ഒരു പെണ്ണ് തന്നെ വേണം സാറെ ”
“അതു വേണ്ട ഇക്ക.. അതിനെല്ലാം കൂടെ ഒരു ദിവസം മതി. വീട് നോക്കാൻ. വെറുതെ എന്തിനാ ഒരു ടെൻഷൻ എടുത്തു തലയിൽ വെക്കുന്നത്. ഇതാണ് സുഖവും സന്തോഷവും . ഇതാകുമ്പോൾ ഇവിടെ മടുക്കുമ്പോ മറ്റൊരു സ്ഥലം. ജോലി മടുക്കുമ്പോ യാത്ര . .”
“ശരി സാറെ. സാറിന്റെ ഇഷ്ട്ടം പോലെ. ഞാൻ പോയി സാറിന് കഴിക്കാൻ ഉള്ളത് വാങ്ങിച്ചു വരാം.”
ഇക്ക പോയതിന് ശേഷം ഞാൻ ബാൽക്കണിയിൽ പോയി ഒരു സിഗരറ്റ് കത്തിച്ചു ഇരുന്നു. കുറച്ചു സമയം കഴിഞ്ഞു അവിടെ ഇരുന്നു തന്നെ ഞാൻ ഉറങ്ങിപ്പോയി. ഇക്കയുടെ ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്.
“സാറെ ഫുഡ് വാങ്ങി വെച്ചിട്ടുണ്ട്. എടുത്തു കഴിച്ചേക്കണേ… ഞാൻ ഇറങ്ങുവാ. ”
ഞാൻ എഴുനേറ്റ് ഫ്രഷ് ആയി വന്നു. ഫുഡ് കഴിച്ചു കിടന്നുറങ്ങി.
അവിടെ ആകെ ഞാൻ കമ്പനി ആയത് ആ ഇക്ക മാത്രമായിട്ടായിരുന്നു.
ഒരു ദിവസം ഇക്ക വന്നു പറഞ്ഞു.
“സാറെ ഒരു ആയിരം രൂപ തരുമോ? ഇന്ന് എന്റെ മോളുടെ പിറന്നാൾ ആണ്. അവൾക്ക് നല്ല ഒരു ഡ്രെസ്സ് വാങ്ങണം. കുറേയായി നല്ല ഡ്രെസ്സ് എന്തെങ്കിലും എന്റെ മോൾക് വാങ്ങി കൊടുത്തിട്ട് ”
അതുപോലെ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഇക്ക എന്നോട് ചോദിക്കും.. ഞാൻ അത് തിരിച്ചു വാങ്ങാറില്ല.
