“അത് സാർ പറഞ്ഞിട്ട. അടുക്കളയിൽ വേണ്ടതെല്ലാം വാങ്ങണം എന്ന്. ഞാൻ അടുക്കളയിൽ നോക്കിയപ്പോൾ കാര്യമായി ഒന്നും കണ്ടില്ല അതാ ഞാൻ….!”
ഞങ്ങൾ മൂന്നാളും ചേർന്നു എല്ലാ സാധനവും എടുത്തു മുകളിലെ എന്റെ ഫാറ്റിൽ കൊണ്ട് വെച്ചു
“ഇക്ക ഒരു നിമിഷം ഇവിടെ നിൽക്കു ഞാൻ ഇപ്പോൾ വരാം. ”
ഫ്ലാറ്റിൽ ഇക്കയെ നിർത്തി ഞാൻ താഴെ പോയി കാറിൽ നിന്നും ഒരു കവർ എടുത്തു കൊണ്ട് വന്നു. അവൾ കാണാതെ ഞാൻ ആ മാളിലെ ഹോട്ടലിൽ നിന്നും വാങ്ങിയ മസാല ദോശ ആയിരുന്നു അത്.
ഞാൻ അത് മേശയിൽ കൊണ്ട് പോയി വെച്ചു.
റിയാന അവൾക് എടുത്ത ഡ്രെസ്സ് അവളുടെ ഉപ്പയെ കാണിക്കുകയായിരുന്നു.
“എന്തിനാ സാറെ ഇതൊക്കെ വാങ്ങിയത്. ഒന്നോ രണ്ടോ വാങ്ങിയാൽ മതിയായിരുന്നു. എനിക്കറിയാം!! ഇവളുടെ ചെറിയുമ്മ ഇവളുടെ ഡ്രെസ്സ് പോലും എടുക്കാൻ വിട്ടിട്ടില്ല എന്ന്. ഇന്ന് വൈകുന്നേരം ഒന്നോ രണ്ടോ ഡ്രസ്സ് എന്തായാലും വാങ്ങി കൊടുക്കാം എന്ന് ഞാൻ കരുതിയതാ ” ഇക്ക പറഞ്ഞു.
“ഇതൊന്നും വേണ്ട എന്ന് ഞാൻ പറഞ്ഞതാ ഉപ്പാ… സാറ് നിർബന്ധിച്ചു വാങ്ങി തന്നതാ.”
“എന്തായാലും ഇക്ക വാങ്ങാൻ വിചാരിച്ചത് ഞാൻ വാങ്ങി എന്ന് കരുതിയാൽ മതി ”
“ഇതിന്റെയൊക്കെ കടം ഞാൻ എപ്പോൾ വീട്ടും. എന്റെ പടച്ചോനെ?”
“കടമൊക്കെ വീട്ടാൻ ഈ ഇനിയും ഒരുപാട് സമയം ഉണ്ട് . ഇപ്പോൾ വാ നമുക്ക് ഒരു സാധനം കഴിക്കാം. ”
എന്താണെന്നറിയാൻ അവർ രണ്ടാളും എന്റെ കൂടെ ഡെയിനിങ് ടേബിളിൽ വന്നു. മസാല ദോശ കണ്ട് റിയാന എന്നെ നോക്കി.. ഇതെപ്പോൾ വാങ്ങി എന്നായിരിക്കും അവളുടെ സംശയം. ഞാൻ പലപ്പോഴും അവിടുന്ന് കഴിച്ചിട്ടുള്ളത് കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ . അവർ അത് പാക്ക് ചെയ്തു കൊണ്ടതന്നതാണ്. പക്ഷെ അവർ കൊണ്ടു വന്നു തരുന്നത് അവൾ കണ്ടില്ല എന്ന് മാത്രം.
മസാല ദോശയും കഴിച്ച് ഇക്ക പുറത്തേക്ക് പോയി. കൊണ്ടുവന്ന സാധനങ്ങൾ എല്ലാം . അവൾ അടുക്കളയിൽ ഭംഗിയായി എടുത്തുവച്ചു. എന്നിട്ട് വന്നു ചോദിച്ചു.
” ഇനി എന്താ ഉണ്ടാകേണ്ടത് സാർ ? ഉച്ചയ്ക്ക്.”
“അതൊക്കെ ഇനി റിയകുട്ടിയുടെ ഇഷ്ടമാണ്. അടുക്കള മുഴുവനും ഇനി റിയ കുട്ടിയുടെ കൺട്രോളിൽ ആണ്. റിയ കുട്ടിക്ക് ഇഷ്ടമുള്ളത് എന്തായാലും ഉണ്ടാക്കിക്കോ””
” അയ്യോ!!! അത് വേണ്ട. സർ പറഞ്ഞാൽ മതി. ഇപ്പോൾ സാധനം എല്ലാം ഉണ്ടല്ലോ? സാർ എന്തുപറഞ്ഞാലും ഞാൻ ഉണ്ടാക്കിത്തരാം. എനിക്ക് അറിയുന്നതാണെങ്കിൽ.?
“എന്ന!!! നല്ലൊരു സാമ്പാറും ചോറും ഉണ്ടാക്കിക്കോ. മീൻ വറുത്തതും, ബീഫ് ഫ്രൈയും. കൂടെ ഒരു തോരനും… ഇതൊക്കെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാകുമോ?”
” ഒരു ബുദ്ധിമുട്ടുമില്ല ഇതൊക്കെ ഈസി അല്ലേ. ഞാൻ പെട്ടെന്ന് ഉണ്ടാക്കിത്തരാം.”
” ഞാനും കൂടണോ ഉണ്ടാക്കാൻ.? എനിക്കും പഠിക്കാലോ. റിയ കുട്ടി ഇവിടുന്ന് പോയാലും. എനിക്ക് എന്തേലും ഉണ്ടാക്കാൻ പറ്റുമല്ലോ. ”
റിയ കുട്ടിയുടെ മുഖം മങ്ങി. എന്നിട്ട് ചോദിച്ചു.
” ഞാൻ ഇവിടെ നിൽക്കുന്നത് സാറിന് ഇഷ്ടമല്ലേ?
“റിയ കുട്ടിയല്ലേ പറഞ്ഞത്. ഏതേലും ഹോസ്റ്റലിൽ താമസിക്കാനുള്ള വഴി ഉണ്ടാക്കിത്തരാൻ. അങ്ങനെയാണെങ്കിൽ അപ്പോഴേക്കും എന്തെങ്കിലും ഉണ്ടാക്കാൻ പഠിക്കാലോ?”
” സാറിന് വിരോധമില്ലെങ്കിൽ ഞാനീ അടുക്കളയിലെങ്ങാനും കിടന്നോളാം. സാറിന് വേണ്ടുന്നതെല്ലാം ഉണ്ടാക്കിത്തരാം. സാറിന്റെ വസ്ത്രങ്ങൾ നനച്ചു തരാം. ഈ വീട് വൃത്തിയാക്കി കൊള്ളാം. സാർ എന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചാൽ മാത്രം മതി. അതാകുമ്പോൾ എനിക്കൊന്നും എന്റെ ഉപ്പയെ കാണാനും പറ്റുമല്ലോ? ”
” അപ്പോൾ റിയ കുട്ടിക്ക് ജോലിക്ക് പോകണ്ടേ? റിയ കുട്ടിയല്ലേ പറഞ്ഞത് എന്തെങ്കിലും ജോലി വേണമെന്ന് ”
” ഇതെല്ലാം ചെയ്തിട്ട് ഞാൻ ജോലിക്ക് പോയി കൊള്ളാം. സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സാറിന് നല്ല ഭക്ഷണം വെച്ച് തരാം. അപ്പോൾ സാറിന് ഹോട്ടലിൽ പോവാതെ ഭക്ഷണം കഴിക്കാല്ലോ? എനിക്ക് പേടിക്കാതെ കിടന്നുറങ്ങുകയും ചെയ്യാം. ”
