“ഇല്ല ” അതും പറഞ്ഞു അവൾ ചിരിച്ചു.
“എപ്പോഴും ഇങ്ങനെ ചിരിക്കണം. മോളുടെ ചിരിക്കാണാൻ നല്ല മൊഞ്ചാ.. കരഞ്ഞു കരഞ്ഞു ആ മൊഞ്ചു കളയരുത്. ..”
അവൾ പിന്നെയും ചിരിച്ചു.
“അതിരിക്കട്ടെ!! ഏതാ അവൻ. ? ഏതാ ആ ശൈത്താൻ? ഇത്രയും നാൾ കാണാതിരുന്നിട്ടും. മോളെ എത്ര പെട്ടന്നാ അവൻ തിരിച്ചറിഞ്ഞത്.? ”
“അത്… അത്… അയാളുടെ മോളുടെ മോളുടെ മോനാ. ”
“ആരുടെ?
“ആയാളില്ലേ …. ആ ആലി. അയാളുടെ. അവന്റെ അനിയത്തിയ ഞാൻ പറഞ്ഞ എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരി. അവനും എന്റെ കൂടെയാ പഠിച്ചത്. എന്നിട്ടാ എന്നെ കെട്ടണം എന്ന് പറഞ്ഞു അയാൾ നടന്നത്. ”
ഞാൻ ചിരിച്ചു.
“സാറ് ചിരിച്ചോ….!! അയാൾ എന്നെ കെട്ടിയിരുന്നേ…. എന്റെ മേത്തു തൊട്ടിരുന്നേ… ഞാൻ ചത്തുകളഞ്ഞേനെ. ”
“ഇനി അത് ഓർക്കേണ്ട . അയാളുടെ കാര്യം വിട്ടേക്ക്. ഇനി ഒരിക്കലും അയാൾ മോളുടെ പിന്നാലെ നടക്കില്ല. പോരെ?”
“മ്…”
അത് പറഞ്ഞില്ലല്ലോ ? എങ്ങനെയാ ഏട്ടനും അനിയത്തിയും മോളുടെ കൂടെ പഠിച്ചത്.?”
” അത്! ഫൈസി രണ്ടുകൊല്ലം തോറ്റു ”
“മോൾക്ക് വീണ്ടും പഠിക്കണം എന്നുണ്ടോ? ”
“ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ”
“അതെന്തു പറ്റി. അങ്ങനെ ഇല്ലാതാവാൻ”
“അറിയില്ല … ഇല്ലാതായി.. ഞാൻ വളർന്ന സാഹചര്യം ആയിരിക്കും. കാരണം.”
അപ്പോഴേക്കും ഞങ്ങൾ ഒരു മാളിൽ എത്തി. ആദ്യം അവിടെയുള്ള ഒരു ഐസ്ക്രീം പാർലറിൽ കയറി . വാനിലയുടെ രണ്ടു ഐസ്ക്രീം പറഞ്ഞു.
“വീട്ടിൽ പോകാൻ മോൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ പിന്നെ എവിടെയാ ഇഷ്ട്ടം.? ”
“സാറിനേയും സാറിന്റെ വീടും എനിക്ക് ഇഷ്ട്ടം ആയി.”
“”എന്നെയോ? അതും ഒരു രാത്രി കൊണ്ട്”
“എന്റെ ഉപ്പ എന്നെ ഒരു രാത്രി സാറിനോപ്പം താമസിപ്പിച്ചിട്ടുണ്ടേൽ, എന്റെ വിശപ്പ് അറിഞ്ഞു എനിക്ക് സാർ ഭക്ഷണം തന്നിട്ടുണ്ടേൽ, എനിക്ക് പേടിക്കാതെ ഒരു രാത്രി സാറിന്റെ മുറിയിൽ കിടന്നുറങ്ങാൻ, കഴിഞ്ഞിട്ടുണ്ടേൽ, എനിക്ക് നല്ല ഡ്രസ്സ് വാങ്ങിത്തന്നിട്ടുണ്ടേൽ, ദാ ഇപ്പൊ ഇവിടെ ഇരുന്ന് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടേൽ , എനിക്ക് സാറിനെ വിശ്വാസം ആകാൻ, എനിക്ക് സാറിനെ ഇഷ്ട്ടം ആകാൻ, സാർ നല്ലവൻ ആണെന്ന് മനസ്സിലാക്കാൻ വേറെ എന്താ വേണ്ടത്. .
പക്ഷെ സാറിനെ ഞാൻ ശല്യം ചെയ്യില്ല.. സാർ എനിക്ക് ഒരു ജോലി ആക്കി തരുമോ? ഏതെങ്കിലും ഹോസ്റ്റലിൽ താമസിക്കാൻ ഒരു വഴിയാക്കി തരുമോ? അത്രയും മതി ഈ ജന്മം മുഴുവനും സാറിന്റെ അടിമയായി കഴിഞ്ഞോളം.”
ഞാൻ ചിരിച്ചു.
“നീ എന്തൊക്കെയാ ഈ പറയുന്നത്. തല്ക്കാലം ഐസ്ക്രീം കഴിക്ക് എന്നിട്ട് വേണം സൂപ്പർ മാർകറ്റിൽ കയറി സാധനങ്ങൾ വാങ്ങാൻ. എന്താ വേണ്ടത് എന്ന് വെച്ചാൽ വാങ്ങിക്കോണം വേറെ ഒന്നും നോക്കണ്ട.. ”
അങ്ങനെ ഐസ്ക്രീം കഴിച്ചു ഞങ്ങൾ സൂപ്പർ മാർകെറ്റിൽ എത്തി ട്രോളി തള്ളിക്കൊണ്ട് ഞാൻ നടന്നു. റിയാന ഓരോന്ന് ഓരോന്നായി എടുത്തു വെച്ചു
ബിരിയാണി അരി കണ്ടപ്പോൾ അവൾ ഒന്ന് നിന്നു. എന്നെ നോക്കി ഞാൻ ചിരിച്ചു കാണിച്ചു. അവൾ അതും എടുത്തു വെച്ചു പുട്ട് പൊടി , പത്തിരി പൊടി, അപ്പം പൊടി , മുളക്, മല്ലി, മഞ്ഞൾ, കടല, ചെറുപയർ, അങ്ങനെ എല്ലാം എടുത്തു വെച്ചു . പഴങ്ങളും, പച്ചക്കറികളും എല്ലാം വാങ്ങി. അവിടയുള്ളവർ തന്നെ എല്ലാം വണ്ടിയിൽ എടുത്തു വെച്ചു.
ഞങ്ങൾ ഫ്ലാറ്റിൽ തിരിച്ചെത്തി. ഞങ്ങളെ കണ്ടു ഇക്ക അവിടെ വന്നു. പോകുമ്പോൾ കണ്ട മകളെ അല്ല തിരിച്ചു വരുമ്പോൾ ഇക്ക കണ്ടത്.
വേഷം മാറി സന്തോഷത്തിൽ ചിരിച്ചു വരുന്ന മകളെയാണ് ഇക്ക കണ്ടത്.
“എന്തേ ഇക്ക ഇങ്ങനെ നോക്കുന്നത്. ഇത് ഇക്കയുടെ മോൾ തന്നെയാ” ഞാൻ പറഞ്ഞു.
“അത് എനിക്ക് മനസ്സിലായി സാറെ. പക്ഷെ എന്റെ മകളുടെ മുഖത്തുള്ള ഈ ചിരി. ഇത് ഞാൻ കണ്ടിട്ട് കുറേ ആയി. അതാ ” ഇക്ക പറഞ്ഞു.
“അതേ കുറെ സാധനങ്ങൾ ഉണ്ട് മുകളിലേക്ക് കൊണ്ട് പോകാൻ . അതിന് ഇക്കയുടെ സഹായം വേണം. എല്ലാം ഇക്കയുടെ മോൾ തന്നെ സെലക്റ്റ് ചെയ്തതാ. ” ഞാൻ പറഞ്ഞു.
