അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 1 6

 

“”അപ്പോൾ മോള് ഇടുന്ന ഡ്രെസ്സ് ? ”

 

“അത് എന്റെ അനിയത്തി ഇട്ട് വേണ്ട എന്ന് വെക്കുന്നതാ.”

 

“അനിയത്തി ചെറിയ കുട്ടിയല്ലേ? ”

 

“പ്രായത്തിൽ മാത്രമാ ചെറുത് . കാഴ്ച്ചയിൽ എന്നെക്കാളും വലുതാ.”

 

“സാരമില്ല. പോട്ടെ പോട്ടെ. ശരി എന്നാൽ പോയി മുഖം എല്ലാം കഴുകി വൃത്തി യായിട്ടുവാ. വേഷം ഇതൊക്കെ മതി. അല്ലെങ്കിലും ഈ പൊന്നുംകുടത്തിന് എന്തിനാ പൊട്ട്. റിയകുട്ടി അല്ലെങ്കിലും നല്ല മൊഞ്ചത്തി അല്ലേ? ”

 

അവൾ ചെറുതായി ചിരിച്ചു. ഞാൻ അവളുടെ കൈപിടിച്ച് എഴുനേൽപ്പിച്ചു.

 

“പോ പോയി എന്തൊക്കെയാ വേണ്ടത് എന്ന് നോക്ക്.”

 

എന്ന് പറഞ്ഞു ഞാൻ പോയി വേഷം മാറി വന്നു. അപ്പോഴേക്കും അവൾ റെഡിയായി വന്നു.

 

“എന്നാ നമുക്ക് പോകാം? ”

 

അവൾ ചിരിച്ചു.

 

“എന്റെ മുന്നിൽ നിന്ന് ഇനി കരയരുത്. മനസ്സിലായോ? എല്ലാം നമുക്ക് ശരിയാക്കാം. ”

 

ഞങ്ങൾ വാതിൽ പൂട്ടി ഇറങ്ങി. താഴെയെത്തി. കാറിന്റെ മുൻസീറ്റ് അവൾക്ക് തുറന്നു കൊടുത്തു എന്നിട്ട് ഞാൻ പോയി ഡ്രൈവിങ് സീറ്റിൽ ഇരുന്നു.

 

“ഞാൻ പിന്നിൽ ഇരുന്നാൽ പോരെ?”

 

“ഞാൻ എന്താ നിന്റെ ഡ്രൈവറോ?”

 

അവൾ മുന്നിൽ കയറി എന്നിട്ട് പറഞ്ഞു.

 

“ഉപ്പ… ഉപ്പയോട്”

 

ഒന്നും മിണ്ടാതെ ഞാൻ വണ്ടി എടുത്തു ഗെയ്റ്റിനടുത് കൊണ്ടുപോയി നിർത്തി. ഇക്ക അവിടെ ഉണ്ടായിരുന്നു.

 

“ഇക്കാ.. ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ”

 

“അത് വേണോ സാർ? ആരെങ്കിലും കണ്ടാൽ… സാറിന് ചീത്തപ്പേര് ആവില്ലേ.?”

 

“അതിന് ഇക്കയുടെ മോള് ചീത്ത ആണോ ? എനിക്ക് ചീത്ത പേര് ഉണ്ടാകാൻ… ഇനി ഉണ്ടായാലും എനിക്ക് സാരമില്ല. ഇവിടെ ഒറ്റയ്ക്ക് കഴിയുന്ന എനിക്ക് ഇത്തിരി ചീത്തപ്പേരു കിട്ടിയെന്ന് വെച്ച് എനിക്ക് ഒരു പ്രശ്നവും ഇല്ല. ഇനി എന്റെ കൂടെ മോളെ അയക്കുന്നത് കൊണ്ടാണോ?. ”

 

“അയ്യോ!! അങ്ങനെ ഒന്നും പറയല്ലേ സാർ. ഞാൻ അങ്ങനെ തെറ്റായി ഒന്നും പറഞ്ഞതല്ല. സാറിന് മോശം വരരുത് എന്ന് കരുതി പറഞ്ഞതാ… ഇനി എനിക്ക് അങ്ങനെ ഒരു പേടി ഉണ്ടായിരുന്നെങ്കിൽ . ഞാൻ ഇന്നലെ രാത്രി എന്റെ മോളെ സാറിന്റെ അടുത്താക്കി വീട്ടിൽ പോയി കിടക്കുമായിരുന്നോ? സാറിന്റെ കൂടെ എന്റെ മോളെ എവിടെ അയക്കാനും എനിക്ക് പേടിയില്ല സാർ. അവൾക്ക് ഒരാപത്തും വരില്ല എനിക്കറിയാം. ”

 

“എന്നാൽ ശരി ഞങ്ങള് വേഗം പോയിട്ട് വരാം. ”

 

“ശരി സാർ.”

 

“ഉപ്പാ” അവൾ വിളിച്ചു.

 

ഇക്ക ചിരിച്ചു.

 

“ഒന്നും ഇല്ല മോളെ. മോള് പേടിക്കേണ്ട മോള് പോയിട്ട് വാ. ഈ ജീവിതകാലം മുഴുവനും മോള് സാറിന്റെ കൂടെ പോയാലും മോള് പേടിക്കേണ്ട . സാർ നല്ല ആളാ.”

 

ഞാൻ വണ്ടി മുന്നോട്ടെടുത്തു. ഞാൻ ചോദിച്ചു.

 

“എന്താ ചെറിയുമ്മയുടെ പേര്? ”

 

“സുബൈദ ”

 

“അനിയത്തിയുടെയോ? ”

 

“സുഹാന”

 

എന്താ അയാളുടെ പേര്. ?

 

“ആലി….. ആലി മുസ്തഫ”

 

“അപ്പൊ മോളുടെ ഉമ്മയുടെ പേരോ?”

 

“റുഖിയ”

 

“അതിരിക്കട്ടെ… മോൾക് ഏത് ഡ്രെസ്സാ ഇഷ്ട്ടം?.”

 

“എനിക്ക് അങ്ങനെ ഒന്നും ഇല്ല. ”

 

“എന്നാലേ നമുക്ക് ആദ്യം കുറച്ചു ഡ്രസ്സ്‌ എടുക്കാം.. എന്നിട്ട് ഒരു ഐസ്ക്രീം കഴിച്ചിട്ട് സാധനങ്ങൾ വാങ്ങാം. ”

 

“എനിക്ക് ഡ്രസ്സ് ഒന്നും വാങ്ങേണ്ട സാർ”

 

“അപ്പൊ!!! റിയ കുട്ടിക്ക് ഒരുപാട് ഡ്രെസ്സ് ഉണ്ടോ?. പിന്നെന്തേ ഇന്നലെ ഇട്ട ഡ്രെസ്സ് തന്നെ ഇന്ന് കുളിച്ചിട്ടും ഇട്ടത്?”

 

അവൾ കരഞ്ഞു.

 

“അതേ എന്റെ റിയകുട്ടി .. എന്റെ കൂടെ എന്റെ ഫാറ്റിൽ നിൽക്കുമ്പോൾ നല്ല ഡ്രെസ്സ് ഇട്ട് വേണം നിൽക്കാൻ. അല്ല അപ്പൊ!!! റിയ കുട്ടിയുടെ കൈയിൽ കണ്ട ആ തൂണി കെട്ട് എന്താ?”

 

“അത് എന്റെ ഉമ്മയുടെ സാരിയ. അതും പുതച്ച ഞാൻ എന്നും ഉറങ്ങാറ്. അപ്പോൾ എന്റെ ഉമ്മ കൂടെ ഉള്ളത് പോലെ തോന്നും.. എന്റെ ഉമ്മയുടെ ബാക്കിയെല്ലാം ചെറിയുമ്മ കത്തിച്ചു കളഞ്ഞു. അത് മാത്രമേ എനിക്ക് കിട്ടിയുള്ളൂ.. അതിൽ എന്റെ ഉമ്മാന്റെ മണം ഉണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *